Home » Blog » kerala Max » ബിബിനും ബാബുരാജും ഒന്നിച്ച സസ്പെൻസ് ക്രൈം ത്രില്ലർ ‘ഐ.സി.യു’;സൺ നെക്സ്റ്റ് ഓടിടി യിൽ സ്ട്രീമിംങ് തുടങ്ങുന്നു
IMG-20261105-WA0011

താന്തോന്നി എന്ന ചിത്രത്തിന് ശേഷം ജോർജ് വർഗീസ് സംവിധാനം ചെയ്ത് ബാബുരാജും ബിബിൻ ജോർജും ആദ്യമായി ഒന്നിച്ച സസ്പെൻസ് ത്രില്ലർ ‘ഐസിയു’ നവംബർ ആറ് മുതൽ സൺ നെക്സ്റ്റ് ഓടിടിയിൽ സ്ട്രീമിംങ് തുടങ്ങുന്നു. മിനി സ്റ്റുഡിയോയുടെ ബാനറിൽ ജെയിൻ പോൾ ആണ് ചിത്രത്തിന്റെ നിർമാണം. കഥ, തിരക്കഥ, സംഭാഷണം എന്നിവയൊരുക്കിയിരിക്കുന്നത് സന്തോഷ് കുമാർ ആണ്.

സൂര്യ തമിഴിൽ നിർമിച്ച ഉറിയടി എന്ന സിനിമയിലെ നായിക വിസ്മയ ആണ് ഈ ചിത്രത്തിലെ നായിക. മുരളി ഗോപി, ശ്രീകാന്ത് മുരളി, മീര വാസുദേവ്, നവാസ് വള്ളിക്കുന്ന് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. ഛായാഗ്രഹണം: സി. ലോകനാഥൻ, സംഗീതം: ജോസ് ഫ്രാങ്ക്‌ളിൻ, എഡിറ്റിംഗ്: ലിജോ പോൾ, പി.ആർ.ഒ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Leave a Reply

Your email address will not be published. Required fields are marked *