Home » Blog » kerala Mex » സഭയുടെ നിയമം സിനഡ് കൈക്കൊണ്ട ആരാധനക്രമം നടപ്പാക്കണം വിശ്വാസ കൂട്ടായ്മ

കൊച്ചി:എറണാകുളം – അങ്കമാലി മേജർ അതിരൂപതയുടെ മെത്രാപ്പൊലീത്തൻ വികാരി മാർ . പാംപ്ലാനി ഒന്നര മാസങ്ങൾക്ക് മുമ്പ് എറണാകുളം സെൻറ്മേരീസ് ബസിലിക്ക ദേവാലയത്തിൽ അവിടെ ഹൈക്കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന ബെസലിക്കായുടെ ദേവാലയം തുറന്ന് കുർബാന അർപ്പിക്കുവാൻ അനുവാദമില്ലാതിരിക്കേ 2025

ഡിസംബർ മാസത്തിൽ നോയമ്പിൻ്റെ പാശ്ചത്തലം പറഞ്ഞു കൊണ്ട് ബെസ്ലിക്ക റെക്ടർ ആയ ഫാ. തോമസ് മങ്ങാടന് അങ്ങ് തുറന്ന് അവിടെ സഭ വിരുദ്ധ കുർബാന ചൊല്ലാൻ അനുവദിക്കുകയാണ് ഉണ്ടായത്. തുടർന്ന് കുറച്ച് വിശ്വാസികൾ ദേവാലയത്തിൽ പ്രവേശിച്ച് പ്രാർത്ഥന യജ്ഞം സംഘടിപ്പിച്ചു .80 ദിവസങ്ങൾ പിന്നിട്ടിരിക്കുന്നു. ഇതിനിടയിൽ കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന പാംപ്ലാനിയുടെ റിട്ട് ഹർജി കോടതി മിഡിയേഷന് വിട്ടിരിക്കുകയാണ്. പാംപ്ലാനിയുടെ വാദങ്ങൾ ബാലിശമാണ് എന്ന് കോടതി നിരീക്ഷിക്കുകയും വിശ്വാസികളുടെ പ്രതിനിധികൾ ഉന്നയിച്ചിരിക്കുന്ന ആവശ്യങ്ങൾ കോടതികേട്ട് അതിൽ വസ്തുത നിലനിൽക്കുന്നു എന്ന് കണ്ട് റിട്ടേയേർഡ് ജസ്റ്റിസ് പി. ആർ രാമചന്ദ്രൻ നായരെ മിഡിയേറ്റർ ആക്കി കൊണ്ട് കോടതി ഉത്തരവ് ഇട്ടു. ഏകദേശം 5 ലക്ഷത്തിൽ അധികം വരുന്ന അദ്ദേഹത്തിൻ്റെ സിറ്റിംഗ് വേണ്ട എല്ലാ കാര്യങ്ങളും അതിരുപത വഹിക്കുകയും വേണം. ഇതിൽ മനസിലാക്കേണ്ടത് സഭയുടെ നിയമം അതായത് (സിനഡ് കൈക്കൊണ്ട ആരാധനക്രമം) രാജ്യത്തിൻ്റെ നിയമം ഇതു മാത്രമെ അവിടെ പ പരിഗണിക്കുകയുള്ളു എന്നുള്ളതാണ്. അപ്പോൾ പാംപ്ലാനി വിമതരുമായി ഉണ്ടാക്കിയ സമവായമോ? അവിടെയാണ് ഈ വിഷയത്തിൻ്റെ തീർപ്പ് വിശ്വാസികൾ ഉറ്റുനോക്കുന്നത്. സഭയേയും മാർപാപ്പയേയും അംഗികരിക്കാതെ സഭയ്ക്ക് എതിരെ യുദ്ധം ചെയ്യുന്ന വിമത പുരോഹിതരുമായുംമറ്റും കൈകോർത്ത് സിറോ മലബാർ സഭയെ നശിപ്പിക്കുന്ന ഈ മെത്രാപ്പൊലീത്തായെ സഭയിൽ നിന്ന് പുറത്താക്കണമെന്ന് എറണാകുളം – അങ്കമാലി മേജർ അതിരൂപതയുടെ ഭരണം മാർപാപ്പായുടെ കീഴിലേക്ക് കൊണ്ടുവരണമെന്നു അതിരൂപത വിശ്വാസ കൂട്ടായ്മയോഗം ആവശ്യപ്പെട്ടു. എറണാകുളം – അങ്കമാലി മേജർ അതിരരൂപത വിശ്വാസ കൂട്ടായ്മയുടെ കൺവിനർ ജോസി ജെയിംസ് അധ്യക്ഷത വഹിച്ചു. യോഗത്തിൽ ഷൈബി പാപ്പച്ചൻ, ഡേവീസ് ചൂരമന, ബിജു നെറ്റിക്കാടൻ, തങ്കച്ചൻ മങ്കുഴിക്കരി, ജോസഫ് പട്ടാറ, ജോർജ് കുട്ടി അന്ത്രപ്പേർ, രെമി പൗലോസ്, ബേബി ചിറ്റിലപ്പിള്ളി, പി.എം. മഹേഷ്, പോൾ ചെതലൻ, ആൻ്റണി കൂടാലപാട്, പ്രിൻസ് മാത്യുസ് ,റോസമ്മ ഏബ്രഹാം തുടങ്ങിയവർ പങ്കെടുത്ത് കൊണ്ട് സംസാരിച്ചു. Date:3/03/2026 എറണാകുളം.