Home » Blog » kerala Max » വോൾട്ടാസ് ഓണം ഓഫറുകൾ പ്രഖ്യാപിച്ചു
Screenshot_20260819_081745

കൊച്ചി: പ്രമുഖ എയർ കണ്ടീഷണർ ബ്രാൻഡായ വോൾട്ടാസ്, കേരളത്തിലെ ഉപഭോക്താക്കൾക്കായി പ്രത്യേക ഓണം ഓഫറുകൾ പ്രഖ്യാപിച്ചു. 2026 സെപ്റ്റംബർ 15 വരെയാണ് ഓണം ഓഫറുകളുടെ കാലാവധി. നിലവിലുള്ള പ്രൊമോഷനുകൾക്ക് പുറമെ, എയർ കണ്ടീഷണറുകൾ, മറ്റ് ഗൃഹോപകരണങ്ങൾ എന്നിവയുടെ പർച്ചേസുകൾക്ക് കൂടുതൽ മൂല്യവും മികച്ച ആനുകൂല്യങ്ങളും ഉറപ്പാക്കുന്ന രീതിയിലാണ് ഓണം കാമ്പയിൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ഓണക്കാലത്ത് എല്ലാ എസി മോഡലുകൾക്കും 12.5 ശതമാനം വരെ (പരമാവധി 6000 രൂപ) ക്യാഷ്ബാക്ക് ലഭിക്കുന്നതാണ്. ഇതിനുപുറമെ എളുപ്പത്തിലുള്ള ഇഎംഐ ഓപ്ഷനുകൾ, ഡൗൺ പെയ്‌മെന്‍റ്, പലിശ, ഡീലർ പേഔട്ട് എന്നിവയില്ലാത്ത ട്രിപ്പിൾ സീറോ ഓഫർ, തിരഞ്ഞെടുക്കപ്പെട്ട വാട്ടർ ഹീറ്ററുകൾക്ക് സൗജന്യ ഇൻസ്റ്റലേഷൻ എന്നീ ആനുകൂല്യങ്ങളും ലഭ്യമാണ്. പ്രമുഖ ബാങ്കുകളുമായി സഹകരിച്ച് ആകർഷകമായ ഫിനാൻസിങ് ഓപ്ഷനുകളും നോ കോസ്‌റ്റ് ഇഎംഐ, ലോ കോസ്‌റ്റ് ഇഎംഐ സ്‌കീമുകളും ഒരുക്കിയിട്ടുണ്ട്. കേരളത്തിന്‍റെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ രീതിയിൽ ഊർജ്ജക്ഷമതയും സ്‌മാർട്ട് സാങ്കേതികവിദ്യയും ആധുനിക രൂപകല്പനയും സംയോജിപ്പിച്ചാണ് വോൾട്ടാസ് തങ്ങളുടെ നൂതന ഇൻവെർട്ടർ എയർ കണ്ടീഷണറുകൾ വിപണിയിൽ എത്തിക്കുന്നത്.

നൂതനാശയങ്ങൾ, ഗുണനിലവാരം, ഊർജ്ജക്ഷമത, വിശ്വസനീയമായ വിൽപ്പനാനന്തര സേവനം എന്നിവയ്ക്ക് വലിയ പ്രാധാന്യം നൽകുന്ന ഉപഭോക്താക്കളുള്ള കേരളം വോൾട്ടാസിന്‍റെ ഏറ്റവും പ്രധാനപ്പെട്ട വിപണികളിലൊന്നാണെന്ന് വോൾട്ടാസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്‌ടർ മുകുന്ദൻ മേനോൻ പറഞ്ഞു. വോൾട്ടാസിന്‍റെ അത്യാധുനിക എയർ കണ്ടീഷണറുകൾക്കും എയർ കൂളറുകൾക്കും ഒപ്പം വോൾട്ടാസ് ബെക്കോയുടെ റെഫ്രിജറേറ്ററുകൾ, വാഷിംഗ് മെഷീനുകൾ, ഡിഷ് വാഷറുകൾ, മറ്റ് അടുക്കള ഉപകരണങ്ങൾ എന്നിവയ്ക്കും ഉപഭോക്താക്കൾക്കിടയിൽ മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നതെന്ന് വ്യക്തമാക്കിയ അദ്ദേഹം, എല്ലാ മലയാളികൾക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ നേരുകയും ചെയ്‌തു.