Home » Blog » kerala Max » ഗൃഹോപകരണങ്ങൾക്ക് 20 ശതമാനം ഇളവുമായി ക്രോമയുടെ ഇൻഡിപെൻഡൻസ് ഡേ സെയിൽ
Croma Logo

കൊച്ചി: ടാറ്റ ഗ്രൂപ്പിന്‍റെ ഇലക്ട്രോണിക്‌സ് റീട്ടെയിൽ ശൃംഖലയായ ക്രോമ, സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് വൻ വിലക്കിഴിവുകളും ആകർഷകമായ ഓഫറുകളും പ്രഖ്യാപിച്ചു. ഗൃഹോപകരണങ്ങൾ, ലാപ്‌ടോപ്പുകൾ, സ്‌മാർട്ട്‌ഫോണുകൾ, ടെലിവിഷനുകൾ തുടങ്ങിയ ഉപഭോക്തൃ ഇലക്ട്രോണിക്‌സ് ഉൽപ്പന്നങ്ങളിലുടനീളം മികച്ച നേട്ടം ഉറപ്പുനൽകുന്ന ‘ഇൻഡിപെൻഡൻസ് ഡേ സെയിൽ’ ഓഗസ്റ്റ് 16 വരെ നീണ്ടുനിൽക്കും. ഓഫർ കാലയളവിൽ ടാറ്റ ന്യൂ റിവാർഡുകൾ, ബാങ്ക് ക്യാഷ്ബാക്കുകൾ, എക്‌സ്‌ചേഞ്ച് ആനുകൂല്യങ്ങൾ, പ്രത്യേക ബോണസുകൾ എന്നിവയിലൂടെ ഉപഭോക്താക്കൾക്ക് കൂടുതൽ സാമ്പത്തിക നേട്ടം സ്വന്തമാക്കാം.

വീട്ടുപകരണങ്ങൾ, അടുക്കള ഉപകരണങ്ങൾ, ഹോം എന്‍റർടൈൻമെന്‍റ് വിഭാഗങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട ഉൽപ്പന്നങ്ങൾക്ക് 20 ശതമാനം ഇളവാണ് ക്രോമ നൽകുന്നത്. ടിവി, റഫ്രിജറേറ്റർ, എയർ കണ്ടീഷണർ, വാഷിംഗ് മെഷീൻ, വാക്വം ക്ലീനർ, എയർ പ്യൂരിഫയർ തുടങ്ങിയ ഉൽപ്പന്നങ്ങൾ ഇതിൽ ഉൾപ്പെടുന്നു. സാംസങ് 75 ഇഞ്ച് നിയോ ക്യുഎൽഇഡി 8കെ ടിവിക്ക് 60 ശതമാനം വരെ കിഴിവ് ലഭ്യമാണ്. കൂടാതെ 55 ഇഞ്ച് വരെയുള്ള ടിവികൾ വാങ്ങുന്നവർക്ക് 10,990 രൂപയ്ക്ക് എൽജി സൗണ്ട്ബാർ എസ്‌40ടി സ്വന്തമാക്കാം. 8 കിലോഗ്രാം ടോപ്പ് ലോഡ് വാഷിംഗ് മെഷീൻ 21,700 രൂപ മുതലും, 436 ലിറ്റർ ഫ്രോസ്റ്റ് ഫ്രീ റഫ്രിജറേറ്ററുകൾ 43,790 രൂപ മുതലും ലഭ്യമാണ്.

ഏത് ബാങ്കിന്‍റെ റൂപേ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാലും ഇൻസ്റ്റന്‍റ് ഡിസ്‌കൗണ്ട് ലഭ്യമാകും. ഫുൾ സ്വൈപ്പ് ഇടപാടുകളിൽ 5,000 രൂപയ്ക്ക് മുകളിലുള്ള വാങ്ങലുകൾക്ക് 250 രൂപ മുതലും ഇഎംഐ ഇടപാടുകളിൽ 20,000 രൂപയ്ക്ക് മുകളിലുള്ള വാങ്ങലുകൾക്ക് 1,250 രൂപ മുതലുമാണ് കിഴിവ് ആരംഭിക്കുന്നത്. ഇതിനുപുറമേ, ടാറ്റ ന്യൂ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നവർക്ക് അഞ്ച് ശതമാനം വരെ അധിക ന്യൂകോയിനുകളും നേടാവുന്നതാണ്.

വിൻഡോസ് ലാപ്‌ടോപ്പുകൾ വാങ്ങുന്ന വിദ്യാർത്ഥികൾക്ക് 10 ശതമാനം വരെ ഡിസ്‌കൗണ്ട് ലഭിക്കും. മാക്ബുക്ക് എയർ എം5 മോഡലുകൾ പ്രതിമാസം 5,621 രൂപ മുതലുള്ള ഇഎംഐയിൽ ലഭിക്കും. തിരഞ്ഞെടുക്കപ്പെട്ട ലാപ്‌ടോപ്പുകൾക്കൊപ്പം 32,000 രൂപ വിലമതിക്കുന്ന എഐ ഗ്ലാസുകൾ സൗജന്യമായും നൽകുന്നുണ്ട്.

സ്‌മാർട്ട്‌ഫോൺ നിരയിലും ആകർഷകമായ ഓഫറുകളാണ് ക്രോമ ഒരുക്കിയിരിക്കുന്നത്. വിവോ എക്‌സ്300 എഫ്‌ഇ 51,800 രൂപ മുതലും, ഗൂഗിൾ പിക്‌സൽ 10 മോഡലുകൾ 67,999 രൂപ മുതലും, ഐഫോൺ 17 പ്രോ 75,900 രൂപ മുതലും വാങ്ങാനാകും. ബാങ്ക് ക്യാഷ്ബാക്കുകൾക്കും എക്‌സ്‌ചേഞ്ച് ബോണസുകൾക്കും പുറമേ, തിരഞ്ഞെടുക്കപ്പെട്ട സ്‌മാർട്ട്‌ഫോണുകൾ വാങ്ങുമ്പോൾ 5,990 രൂപ വിലമതിക്കുന്ന സോണി ഹെഡ്‌ഫോണുകളും 8,800 രൂപ വിലവരുന്ന അമേരിക്കൻ ടൂറിസ്റ്റർ കൊളറാഡോ ട്രാവൽ ബാഗും സൗജന്യമായി ലഭിക്കും.

ഉപഭോക്താക്കൾക്ക് തങ്ങളുടെ ഏറ്റവും അടുത്തുള്ള ക്രോമ സ്റ്റോറുകൾ സന്ദർശിച്ചോ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ ഈ ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്താം.