Home » Blog » kerala Max » ഓപ്പറേഷൻ തൂഫാൻ ആശ്വാസദായകമായ തീരുമാനം കേരള മദ്യ- ലഹരി വിരുദ്ധ ഏകോപന സമിതി

കൊച്ചി :  കേരളത്തിൻ്റെ സാമൂഹിക-ആരോഗ്യ സുസ്ഥിതിക്ക് കടുത്ത വെല്ലുവിളിയുർത്തുന്ന സിന്തറ്റിക് ലഹരി വസ്തുക്കളുടെ വ്യാപനത്തെ പൂർണ്ണമായി നിർമ്മാർജ്ജ നം ചെയ്യുക എന്നാ ലക്ഷ്യത്തോടെ തൂഫാൻ ദി നാർക്കോ ഹണ്ട് എന്ന കർമ്മ പദ്ധതിക്ക് തുടക്കം കുറിക്കുന്ന സംസ്ഥാന സർക്കാരിനെയും മന്ത്രി രമേശ് ചെന്നിത്തലയേയും കേരള മദ്യ- ലഹരി വിരുദ്ധ ഏകോപന സമിതി അഭിനന്ദിച്ചു.

പുതിയ അധ്യായന വർഷം ആരംഭിക്കുന്ന ജൂൺ ഒന്നിന് തന്നെ ഈ തീരുമാനം നടപ്പിലാക്കുന്നത് സമൂഹത്തോടുള്ള ഏറ്റവും വലിയ മാനുഷിക ഉത്തരവാദിത്വത്തം വിട്ടുവീഴ്ചയില്ലാതെ നിറവേറ്റുകയാണ് സംസ്ഥാന സർക്കാർ ഇത് അങ്ങേയറ്റം സ്വാഗതാർഹവും അഭിനന്ദിയവുമാണ്.
ലഹരി വിപണന ശൃംഖലകളെ കൃത്യമായിനീരിക്ഷിക്കാനും പൂർണ്ണമായി തകർക്കാനും ഈ നീക്കം ഉപകാരപ്രദമാകുമെന്ന് സമിതി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ചാർളി
പോൾ, ജില്ല പ്രസിഡൻറ് ഷൈബി പാപ്പച്ചൻ എന്നിവർ പറഞ്ഞു. കേരളത്തെ പൂർണ്ണ ലഹരിമുക്ത സംസ്ഥാനമാക്കി എന്നതിൻ്റെ പ്രാരംഭം കുറിക്കലാണ് ഇത്തരം തീരുമാനങ്ങളെന്ന് കേരള മദ്യവിരുദ്ധ ഏകോപന സമിതി നേതാക്കൾ അഭിപ്രായ പ്പെട്ടു .