അതിരപ്പിള്ളി വൈശേരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ടു. പുല്ലേർകാട്ട് മോഹനൻ (65) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ രണ്ടേമുക്കാലോടെയായിരുന്നു സംഭവം. വീടിനു സമീപത്ത് കാട്ടാന ഇറങ്ങിയപ്പോൾ മോഹനൻ അപ്രതീക്ഷിതമായി അതിനു മുന്നിൽപ്പെടുകയായിരുന്നു. കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മോഹനനെ ഉടൻ തന്നെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
