ചെങ്ങന്നൂർ, മെയ് 19, 2026: ചേർത്തലയിൽ ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചെങ്ങന്നൂർ ഡോ. കെ.എം. ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിച്ച 76-കാരനായ ആലപ്പുഴ സ്വദേശിയ്ക്കാണ് ന്യൂറോ സർജറി വിഭാഗത്തിന്റെ നേതൃത്വത്തിൽ വിദഗ്ധ ചികിത്സ നൽകിയത്. തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും തലച്ചോറിനുള്ളിൽ രക്തം കട്ടപിടിക്കുകയും ചെയ്ത നിലയിലാണ് രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൺസൾട്ടന്റ് ന്യൂറോ സർജൻ ഡോ. വിഷ്ണു പി.എസിന്റെ നേതൃത്വത്തിൽ നൽകിയ വിദഗ്ധ പരിചരണത്തിലൊടുവിലാണ് രോഗിയെ പൂർണ്ണ ആരോഗ്യത്തിലേക്ക് തിരികെ കൊണ്ടുവരാനായത്.
