Home » Blog » kerala Max » തനിഷ്‌ക് നാച്ചുറൽ ജെംസ്‌റ്റോണ്‍ ആഭരണശേഖരമായ ‘ഹ്യൂസ്’ അവതരിപ്പിച്ചു
Tanishq AT South Image 1

കൊച്ചി: മുൻനിര ജ്വല്ലറി ബ്രാൻഡായ തനിഷ്‌ക് ‘ഹ്യൂസ്’ എന്ന പ്രകൃതിദത്ത രത്നാഭരണങ്ങളുടെ പുതിയ ശേഖരം വിപണിയിലവതരിപ്പിച്ചു. സ്വർണ്ണത്തിൽ സമകാലിക വർണ്ണക്കൂട്ടുകൾ സമന്വയിപ്പിക്കുന്ന സവിശേഷമായ ഡിസൈനുകളാണ് ഈ ആഭരണ ശേഖരത്തിന്‍റെ സവിശേഷത. ശിൽപ രൂപങ്ങൾ, തിളക്കമുള്ള രത്നക്കല്ലുകൾ, ഓരോ നിറത്തിന്‍റെയും ആഴം വെളിപ്പെടുത്തുന്ന കൃത്യതയുള്ള കട്ടുകൾ എന്നിവ ഈ ആഭരണങ്ങളിൽ ഒരുമിച്ച് വരുന്നു.

മിനുസമാർന്ന ‘കാബൂഷോൺ’ കട്ട് രത്നങ്ങളുടെ ഉപയോഗം ഈ ആഭരണങ്ങൾക്ക് ശില്‌പസമാനമായ മിഴിവും തെളിച്ചവും നൽകുന്നു. ലെയർ ചെയ്‌ത കളർ കോമ്പോസിഷനുകളും ബഞ്ചിംഗ്, സ്ലൈസിംഗ് തുടങ്ങിയ സാങ്കേതിക വിദ്യകളും ആഭരണങ്ങൾക്ക് പുതുമയും ചടുലതയും നൽകുന്നു. എമറാള്‍ഡ്, അമതിസ്റ്റ്, സിട്രൻസ്, ടോമുലീൻസ്, ടാൻസനൈറ്റ്‌സ് തുടങ്ങിയ നിറമുള്ള പ്രകൃതിദത്ത രത്നങ്ങളുടെ വിപുലമായ ശേഖരം തന്നെ ഈ ആഭരണങ്ങളിലുണ്ട്. ഉയർന്ന ഗുണനിലവാരവും നിറവും വ്യക്തതയും മുൻനിർത്തി വിദഗ്‌ധമായി തിരഞ്ഞെടുത്തവയാണ് ഈ കല്ലുകൾ. ഇത് ഓരോ ആഭരണത്തിനും ആധികാരികതയും അപൂർവ്വതയും നൽകുന്നു. നെക്ക് പീസുകളും വളകളും മുതൽ നിത്യേന ഉപയോഗിക്കാവുന്ന കമ്മലുകൾ, മോതിരങ്ങൾ, പെൻഡന്‍റ് സെറ്റുകൾ എന്നിവ വരെ ഈ ശേഖരത്തിലുണ്ട്.

35,000 രൂപ മുതൽ വില ആരംഭിക്കുന്ന ഈ ശേഖരത്തിൽ ആഘോഷങ്ങൾക്കും നിത്യേനയുള്ള ഉപയോഗത്തിനും അനുയോജ്യമായ വിവിധ ഡിസൈനുകൾ ലഭ്യമാണ്. അക്ഷയ തൃതീയയോടനുബന്ധിച്ച് തനിഷ്‌ക് പ്രത്യേക ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. പണിക്കൂലിയിൽ 20 ശതമാനം വരെ കിഴിവും, സ്വർണ്ണാഭരണങ്ങൾ വാങ്ങുമ്പോൾ ഗ്രാമിന് 201 രൂപ ഫ്ലാറ്റ് ഡിസ്‌കൗണ്ടും ലഭിക്കും. കൂടാതെ പഴയ സ്വർണ്ണം മാറ്റി പുതിയത് വാങ്ങാനുള്ള ‘ഫെസ്റ്റിവൽ ഓഫ് എക്സ്ചേഞ്ച്’ സൗകര്യവും ഉപഭോക്താക്കൾക്ക് പ്രയോജനപ്പെടുത്താം.

ആധുനിക ഇന്ത്യൻ സ്ത്രീകൾ പ്രകൃതിദത്ത രത്നങ്ങളെ കാണുന്ന രീതി ഞങ്ങൾ പുനർനിർമ്മിക്കുകയാണെന്നും സമ്പന്നമായ ദക്ഷിണേന്ത്യൻ സൗന്ദര്യ പാരമ്പര്യത്തിൽ വേരൂന്നിയതും എന്നാൽ പൂർണമായും ആധുനികവുമായ ഒരു കാഴ്‌ചപ്പാടാണിതെന്നും പുതിയ ശേഖരത്തെക്കുറിച്ച് ടൈറ്റൻ കമ്പനി ലിമിറ്റഡ് ചീഫ് മാർക്കറ്റിംഗ് ഓഫീസർ പെൽക്കി ഷെറിംഗ് പറഞ്ഞു. ആഭരണങ്ങൾ വ്യക്തിത്വത്തിന്‍റെ അടയാളമായി മാറുന്ന ഇക്കാലത്ത്, രത്നങ്ങളുടെ നിറവും സവിശേഷതയും ആത്മപ്രകാശനത്തിനുള്ള മികച്ച മാധ്യമമാണ്. ആധുനിക സ്ത്രീകൾ ആഗ്രഹിക്കുന്നത് പോലെ ലാളിത്യവും സ്വാഭാവികതയും ഒത്തിണങ്ങിയ ഡിസൈനുകളാണ് ഇതിലുള്ളതെന്നും പെൽക്കി ഷെറിംഗ് പറഞ്ഞു.

തെന്നിന്ത്യൻ താരം രുക്‌മിണി വസന്തിനെയാണ് ഈ പുതിയ ആഭരണങ്ങളുടെ മുഖമായി തനിഷ്‌ക് അവതരിപ്പിക്കുന്നത്. ലാളിത്യവും ആധുനികതയും ഒത്തിണങ്ങിയ രുക്‌മിണി വസന്ത് ‘ഹ്യൂസ്’ കളക്ഷന്‍റെ ആത്മാവിനെയാണ് പ്രതിനിധീകരിക്കുന്നത്.