
കൊച്ചി: ആർത്തവ ശുചിത്വ ഉൽപ്പന്നങ്ങളുടെ ശ്രേണി വിപുലീകരിച്ച് സ്റ്റേ ഫ്രീ പുതിയ പ്രോ കംഫർട്ട് പീരിയഡ് പാന്റി പുറത്തിറക്കി. ആർത്തവ സമയത്ത് കൂടുതൽ സുഖവും സുരക്ഷയും ഉറപ്പാക്കുന്നതിനായി രൂപകൽപ്പന ചെയ്ത ഉൽപ്പന്നം 360 ഡിഗ്രി ലീക്കേജ് പ്രൊട്ടക്ഷൻ, ശരീരത്തിന് അനുയോജ്യമായ ഫിറ്റ്, ഉയർന്ന ആഗിരണശേഷി എന്നിവ വാഗ്ദാനം ചെയ്യുന്നു. രാത്രിയിലും യാത്രകളിലും അമിത രക്തസ്രാവമുള്ള ദിവസങ്ങളിലും ഉപയോഗിക്കാവുന്ന രീതിയിലാണ് ഉൽപ്പന്നം വികസിപ്പിച്ചിരിക്കുന്നത്. എം-എൽ, എൽ-എക്സ്എൽ, എക്സ്എൽ-എക്സ്എക്സ്എൽ എന്നീ മൂന്ന് വലുപ്പങ്ങളിൽ ലഭ്യമാണ്. രണ്ട് പാന്റികളടങ്ങിയ പായ്ക്കിന് 50 രൂപ മുതലാണ് വില. ഇതിന്റെ പ്രചാരണത്തിന്റെ ഭാഗമായി ‘സിറ്റ്. സ്റ്റാൻഡ്. സ്റ്റേ ഫ്രീ!’ എന്ന ഡിജിറ്റൽ ക്യാമ്പയിനും കമ്പനി ആരംഭിച്ചു.
