Home » Blog » Kerala » യുഎഇയിൽ കാലാവസ്ഥയിൽ പെട്ടെന്ന് മാറ്റം; വ്യാഴാഴ്ച വരെ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്
RAIN-AKERTS-680x450

ദുബായ്: യുഎഇയിൽ വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വ്യാഴാഴ്ച വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മേഘാവൃതമായ അന്തരീക്ഷം തുടരുമെന്നും വടക്കൻ, കിഴക്കൻ, തീരദേശ മേഖലകളിലും ദ്വീപുകളിലും നേരിയ മഴ പെയ്തേക്കാമെന്നുമാണ് പ്രവചനം. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനൊപ്പം അറേബ്യൻ ഉൾക്കടലിലും ഒമാൻ കടലിലും കടൽ പ്രക്ഷുബ്ധമാകാനും ഇടയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

 

അതേസമയം, ദുബായ്, അബുദാബി, ഷാർജ തുടങ്ങിയ പ്രധാന നഗരങ്ങളിൽ ഉയർന്ന താപനില 31 മുതൽ 32 ഡിഗ്രി സെൽഷ്യസ് വരെയും കുറഞ്ഞ താപനില 21 മുതൽ 24 ഡിഗ്രി സെൽഷ്യസ് വരെയുമായിരിക്കും. തീരദേശങ്ങളിൽ 27 മുതൽ 30 ഡിഗ്രി വരെയും, ഉൾനാടൻ മേഖലകളിൽ 28 മുതൽ 32 ഡിഗ്രി വരെയും, മലയോര പ്രദേശങ്ങളിൽ 20 മുതൽ 25 ഡിഗ്രി സെൽഷ്യസ് വരെയുമായിരിക്കും വരും ദിവസങ്ങളിൽ താപനില രേഖപ്പെടുത്തുക.

Leave a Reply

Your email address will not be published. Required fields are marked *