Home » Blog » kerala Max » 2,800 കോടി രൂപയിലധികം ഉപഭോക്തൃ ലാഭവുമായി ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ 2026 പുതിയ റെക്കോർഡിൽ
IMG-20261110-WA0002

കൊച്ചി: ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ 2026 ഉപഭോക്തൃ ലാഭം, ഷോപ്പിംഗ് വോളിയം, വിൽപ്പനക്കാരുടെ വളർച്ച, ഡെലിവറി വേഗം തുടങ്ങി വിവിധ മേഖലകളിൽ പുതിയ റെക്കോർഡുകൾ സൃഷ്ടിച്ചു. പ്രത്യേക ഡീലുകൾ, ഇൻസ്റ്റന്റ് ബാങ്ക് ഡിസ്കൗണ്ടുകൾ, ക്യാഷ്ബാക്ക്, ആമസോൺ പേ റിവാർഡുകൾ, സൗജന്യ പ്രൈം ഡെലിവറികൾ, എക്സ്ചേഞ്ച് ഓഫറുകൾ എന്നിവയിലൂടെ ഉപഭോക്താക്കൾക്ക് 2,800 കോടി രൂപയിലധികം ലാഭിക്കാൻ സാധിച്ചു. ഇതിനകം 393 കോടിയിലധികം ഉപഭോക്തൃ സന്ദർശനങ്ങളും രേഖപ്പെടുത്തി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഷോപ്പിംഗ് വോളിയത്തിൽ 50 ശതമാനത്തിലധികം വളർച്ചയുണ്ടായി.

മേളയിൽ വിറ്റഴിക്കപ്പെട്ട ഓരോ മൂന്ന് ഉൽപ്പന്നങ്ങളിൽ ഒന്നിനും ക്യാഷ്ബാക്ക് ലഭിച്ചു. പ്രൈം അംഗങ്ങൾ എക്സ്ക്ലൂസീവ് ഓഫറുകളിലൂടെ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 10 മടങ്ങിലധികം ലാഭം നേടി. പ്രൈം അംഗങ്ങൾക്കുള്ള സെയിം ഡേ ഡെലിവറികൾ 3.6 മടങ്ങ് വർധിക്കുകയും ചെയ്തു. Amazon.in-ലെ ഷോപ്പിംഗ് ഇവന്റുകളിൽ ഏറ്റവും കൂടുതൽ പേർ പ്രൈം അംഗത്വം നേടിയത് ഇത്തവണയാണ്.

ഈ നേട്ടത്തെക്കുറിച്ച് ആമസോൺ ഇന്ത്യ വൈസ് പ്രസിഡന്റ് സൗരഭ് ശ്രീവാസ്തവ പറഞ്ഞു: “കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 50 ശതമാനത്തിലധികം വളർച്ചയോടെ എക്കാലത്തെയും ഉയർന്ന ഷോപ്പിംഗ് വോളിയം രേഖപ്പെടുത്താൻ സാധിച്ചത് ഞങ്ങളെ സംബന്ധിച്ചിടത്തോളം ചരിത്രപരമായ നേട്ടമാണ്. ഉപഭോക്താക്കൾക്ക് 2,800 കോടി രൂപയിലധികം ലാഭിക്കാനുള്ള അവസരമൊരുക്കാനും, മുമ്പത്തേക്കാൾ കൂടുതൽ പുതിയ പ്രൈം അംഗങ്ങളെ സ്വാഗതം ചെയ്യാനും, വിൽപ്പനക്കാർക്ക് റെക്കോർഡ് വളർച്ച നേടിക്കൊടുക്കാനും രാജ്യത്തുടനീളം ഉൽപ്പന്നങ്ങൾ അതിവേഗം എത്തിക്കാനും ഞങ്ങൾക്ക് സാധിച്ചു. വിപുലമായ ഉൽപ്പന്നശേഖരത്തിലെ മികച്ച ഡീലുകൾ, പ്രൈം-ഒൺലി ഓഫറുകൾ, ആകർഷകമായ ക്യാഷ്ബാക്ക് എന്നിവയിലൂടെ ഉപഭോക്താക്കളെ സന്തോഷിപ്പിക്കുന്നത് തുടരുമെന്ന് പ്രതീക്ഷിക്കുന്നു.”

മെട്രോ നഗരങ്ങൾക്ക് പുറത്തുനിന്നാണ് 70 ശതമാനത്തിലധികം ഉപഭോക്തൃ സന്ദർശനങ്ങളുണ്ടായത്. ഈ മേഖലകളിലെ ഷോപ്പിംഗ് വോളിയം 50 ശതമാനത്തിലധികം വർധിച്ചു. പ്രീമിയം സ്മാർട്ട്‌ഫോണുകൾ, അപ്ലയൻസസ്, ഫാഷൻ, ബ്യൂട്ടി, ഹെൽത്ത്, ഹോം ഉൽപ്പന്നങ്ങൾ എന്നിവയ്ക്കും മികച്ച ഡിമാൻഡുണ്ടായി. EMI ചെലവിടൽ 40 ശതമാനം വർധിച്ചപ്പോൾ ഇതിൽ 90 ശതമാനവും പലിശരഹിത നോ-കോസ്റ്റ് EMI ആയിരുന്നു.

അതിവേഗ ഡെലിവറി സേവനമായ ആമസോൺ നൗ വഴി ആദ്യമായി ഷോപ്പിംഗ് നടത്തിയവരുടെ എണ്ണത്തിൽ 23 മടങ്ങും പ്രതിദിന ഓർഡറുകളിൽ 18 മടങ്ങും വളർച്ച രേഖപ്പെടുത്തി. ശരാശരി ഓർഡർ മൂല്യവും 30 ശതമാനം വർധിച്ചു.ചെറുകിട, ഇടത്തരം ബിസിനസ് വിൽപ്പനക്കാരിൽ 10 മടങ്ങ് വിൽപ്പന വളർച്ച നേടിയവരുടെ എണ്ണം 30 ശതമാനം വർധിച്ചു. പുതിയ വിൽപ്പനക്കാരുടെ യൂണിറ്റ് വിൽപ്പന 2.3 മടങ്ങായി ഉയർന്നു. 500 രൂപയിൽ താഴെയുള്ള ഉൽപ്പന്നങ്ങൾ വിൽക്കുന്നവരുടെ യൂണിറ്റ് വിൽപ്പനയിൽ 70 ശതമാനം വളർച്ചയുണ്ടായി.

120-ലധികം നഗരങ്ങളിൽ വിതരണം ചെയ്ത ഉൽപ്പന്നങ്ങളിൽ പകുതിയോളം മിനിറ്റുകൾക്കുള്ളിൽ ഉപഭോക്താക്കളിലെത്തി. രാജ്യത്തുടനീളമുള്ള ഓർഡറുകളിൽ മൂന്നിലൊന്നും സെയിം ഡേ ഡെലിവറി ചെയ്തു.
ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ 2026 നവംബർ 11-ലെ ഭായ് ദൂജ് വരെ തുടരും.

Leave a Reply

Your email address will not be published. Required fields are marked *