Home » Blog » kerala Max » ആലോകമൊയ് കൊൽക്കത്ത – ആഘോഷങ്ങൾ സമാപിച്ചു
IMG-20261110-WA0008

കൊച്ചി: ദീപാവലിയോടനുബന്ധിച്ച് ശ്യാം മെറ്റാലിക്‌സിന്റെ നേതൃത്വത്തിൽ അക്രോപോളിസ് മാളിൽ സംഘടിപ്പിച്ച നാലുദിന ആഘോഷമായ ‘ആലോകമൊയ് കൊൽക്കത്ത’ സമാപിച്ചു.

നവംബർ 6 മുതൽ 9 വരെ ജനപങ്കാളിത്തത്തോടെ നടന്ന പരിപാടിയുടെ ഗ്രാൻഡ് ഫിനാലെയിൽ പ്രശസ്ത നടൻ മിഥുൻ ചക്രവർത്തി മുഖ്യാതിഥിയായി പങ്കെടുക്കുകയും മത്സരവിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.

ശ്യാം മെറ്റാലിക്‌സിന്റെ ഉൽപ്പന്നങ്ങളായ എസ്ഇഎൽ ടൈഗർ ടിഎംടി ബാറുകളും റൂഫിംഗ് ഷീറ്റുകളും ഉപയോഗിച്ച് നിർമ്മിച്ച ദീപാലങ്കാരങ്ങളോട് കൂടിയ മരം, പൈതൃക ട്രാം, പരമ്പരാഗത ടാക്സി എന്നിവ പരിപാടിയുടെ പ്രധാന ആകർഷണമായി. പൂക്കൾ കൊണ്ടുള്ള രംഗോലി, രംഗോലി മത്സരം, ദിയ പെയ്ന്റിംഗ് തുടങ്ങിയ വിവിധ പരിപാടികളിലൂടെ മികച്ച ജനപങ്കാളിത്തമാണ് ആഘോഷങ്ങൾക്ക് ലഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *