
കൊച്ചി: പ്രീമിയം സെഡാൻ മോഡലായ വെർട്ടസിന്റെ പുതുക്കിയ പതിപ്പ് അവതരിപ്പിക്കാനൊരുങ്ങി ഫോക്‌സ്‌വാഗൺ. പുതിയ ഡിസൈൻ ശൈലിയും ആധുനിക രൂപഭംഗിയുമായാണ് ന്യൂ വെർട്ടസ് എത്തുന്നത്. 2022 ജൂണിൽ പുറത്തിറങ്ങിയ വെർട്ടസ്, ജർമൻ എൻജിനീയറിങ് മികവ്, മികച്ച ഡ്രൈവിങ് അനുഭവം, സുരക്ഷ, പ്രീമിയം ഫീച്ചറുകൾ എന്നിവയിലൂടെ ശ്രദ്ധ നേടിയിരുന്നു. ത്രികോണ ജ്യാമിതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പുതിയ ഡിസൈൻ ഒരുക്കിയിരിക്കുന്നത്. കൃത്യതയും ആകർഷകമായ രൂപഭംഗിയും സമന്വയിപ്പിക്കുന്ന പുതിയ പതിപ്പിലും ഡ്രൈവിങ് ആസ്വാദനത്തിന് പ്രാധാന്യം നൽകുമെന്ന് ഫോക്‌സ്‌വാഗൺ ഇന്ത്യ ബ്രാൻഡ് ഡയറക്ടർ നിതിൻ കോഹ്‌ലി പറഞ്ഞു.
