Your Image Description Your Image Description

കുവൈറ്റ്: സെന്റ് തോമസ് പഴയപള്ളി യുവജന പ്രസ്ഥാനം ശ്രേഷ്ഠം നമ്മുടെ മലയാളം എന്ന പേരിൽ കുട്ടികൾക്കായി സംഘടിപ്പിച്ച മലയാള ഭാഷ പഠന കളരിയുടെ സമാപനം മംഗഫ് ബഥേൽ ചാപ്പലിൽ വച്ച് നടത്തപ്പെട്ടു.

യുവജനപ്രസ്ഥാനം പ്രസിഡന്റ് റവ.ഫാ എബ്രഹാം പി.ജെ അദ്ധ്യക്ഷത വഹിച്ച യോഗം ഇന്ത്യൻ ഇന്റർനാഷണൽ സ്കൂൾ പ്രിൻസിപ്പൽ ഡോ. കെ. സലിം ഉദ്ഘാടനം ചെയ്തു.
പഴയപള്ളി യുവജന പ്രസ്ഥാനം സെക്രട്ടറി മനു മോനച്ചൻ സ്വാഗതം ആശംസിക്കുകയും മലങ്കര സഭാ മാനേജിംഗ് കമ്മറ്റി അംഗം പോൾ വർഗീസ്, ഇടവക ടെസ്റ്റി റെജി പി ജോൺ, അദ്ധ്യാപക പ്രതിനിധി എലിസബേത്ത് ഐസക്ക്, വിദ്യാർത്ഥി പ്രതിനിധി കുമാരി ആൽഫിയ മേരി ബിനു എന്നിവർ ആശംസ അറിയിച്ചു.

ഇടവക സെക്രട്ടറി ബാബു കോശി, യുവജനപ്രസ്ഥാനം കുവൈറ്റ്‌ സോണൽ ട്രഷറർ റോഷൻ സാം മാത്യു, പഴയപള്ളി യുവജനപ്രസ്ഥാനം വൈസ് പ്രസിഡന്റ് ലീജോ ജോൺ കോശി, ട്രഷറർ ബൈജു ജോർജ്, ജോയിന്റ് സെക്രട്ടറി മനോജ്‌ ഇടിക്കുള, കോ-കൺവീനർ ജിഞ്ചു ജേക്കബ് എന്നിവർ യോഗത്തിന് സന്നിധരായിരുന്നു. കൺവീനർ ബിജു കെ സി യോഗത്തിന് നന്ദി രേഖപ്പെടുത്തി.
കുട്ടികളുടെ വിവിധ കലാപരിപാടികൾ പരിപാടിയുടെ മുഖ്യ ആകർഷണമായിരുന്നു.

Related Posts