Your Image Description Your Image Description

കൊച്ചി: 19ാമത് മണപ്പുറം യുണീക് ടൈംസ് മള്‍ട്ടി ബില്യണയര്‍ ബിസിനസ് അച്ചീവര്‍ അവാര്‍ഡ് (എംബിഎ) , വി ആര്‍എല്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ വിജയ് സംഘേശ്വറിനു സമ്മാനിച്ചു. ഗോകുലം പാര്‍ക്ക് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ പെഗാസസ് ഗ്ലോബല്‍ പ്രൈവറ്റ് ലിമിറ്റഡ്, എംബിഎ അവാര്‍ഡ്, ഫെഡറല്‍ ഇന്റര്‍ നാഷണല്‍ ചേംബര്‍ ഫോറം  എന്നിവയുടെ സ്ഥാപകന്‍ ഡോ.അജിത് രവിയുടെ സാന്നിധ്യത്തില്‍ ശ്രീഗോകുലം ഗ്രൂപ്പ് ചെയര്‍മാനും എംഡിയുമായ ഗോകുലം ഗോപാലനാണ് അവാര്‍ഡ് വിതരണം ചെയ്തത്.

ഈ വര്‍ഷം മുതല്‍ അഖിലേന്ത്യാ അടിസ്ഥാനത്തില്‍ നല്‍കപ്പെടുന്ന എംബിഎ അവാര്‍ഡ് സ്വീകരിക്കുന്ന കര്‍ണാടകയില്‍ നിന്നുള്ള ആദ്യ സംരംഭകനാണ് ഡോ വിജയ് സംഘേശ്വര്‍. ചെറിയ നിലയില്‍ ആരംഭിച്ച ട്രാന്‍സ്‌പോര്‍ട്ടിംഗ് ,ലോജിസ്റ്റിക് കമ്പനിയായ വിആര്‍എല്‍ ഗ്രൂപ്പിനെ രാജ്യത്തെ ട്രാന്‍സ്‌പോര്‍ട്ടിംഗ് വ്യവസായ രംഗത്തെ മികച്ച കമ്പനിയായി ഉയര്‍ത്തിയെടുത്തത് ഡോ വിജയ് സംഘേശ്വറാണ്.

അവാര്‍ഡ് നേട്ടത്തോടെ അദ്ദേഹം ലോകത്തെ മുന്‍നിര ബിസിനസ് ക്ലബ്ബുകളിലൊന്നായ ഫെഡറല്‍ ഇന്റര്‍നാഷണല്‍ ചേംബര്‍ ഫോറത്തിന്റെ ഉയര്‍ന്ന പദവിയിലെത്തും. കുറഞ്ഞത് 1000 കോടി രൂപ ആസ്തിയുള്ള കമ്പനി നടത്തുകയും ശക്തമായ സാമൂഹ്യ പ്രതിബദ്ധത കാത്തു സൂക്ഷിക്കുകയും ചെയ്യുന്ന ബിസിനസ് മേധാവികള്‍ക്കാണ് FICF അംഗത്വം നല്‍കപ്പെടുന്നത്.

വി പി നന്ദകുമാര്‍, ജോയ് ആലുക്കാസ്, എംഎ യൂസഫലി, ടിഎസ് കല്യാണ രാമന്‍, പിഎന്‍സി മേനോന്‍, ഗോകുലം ഗോപാലന്‍, ഡോ രവി പിള്ള, എം പി രാമചന്ദ്രന്‍, കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി, സാബു എം ജേക്കബ്, ഡോ വിജു ജേക്കബ്, ഡോ എ വി അനൂപ്, ഡോ വര്‍ഗീസ് കുര്യന്‍, അഡ്വ. പി കൃഷ്ണദാസ്, ഡോ ഹഫീസ് റഹ്‌മാന്‍, സൗന്ദരരാജന്‍ ബംഗാരുസ്വാമി, വിആര്‍ മുത്തു, വി സി പ്രവീണ്‍, ഡോ അരുണ്‍ എന്‍ പളനി സ്വാമി, സി കെ കുമാര വേല്‍, ടികെ ചന്ദിരന്‍, സര്‍ സോഹന്‍ റോയ് എസ്‌കെ എന്നിവര്‍ക്കാണ് മുന്‍ വര്‍ഷങ്ങളില്‍ എംബിഎ അവാര്‍ഡു ലഭിച്ചിട്ടുള്ളത്.

ബിസിനസിലും സാമൂഹ്യ രംഗത്തും നിര്‍ണ്ണായകമായ മാറ്റങ്ങള്‍ കൊണ്ടു വന്ന മഹദ് വ്യക്തികള്‍ക്കുള്ള അംഗീകാരത്തിന്റെ മുദ്രയായാണ് എംബിഎ അവാര്‍ഡ് വിലയിരുത്തപ്പെടുന്നത്.

Related Posts