Your Image Description Your Image Description

കോന്നി: ഓണനാളുകളെ വർണ്ണാഭ മാക്കാൻ കോന്നിയിൽ ‘കരിയാട്ടം’ വീണ്ടും വരുന്നു. 2023 സെപ്റ്റംബറിൽ ‘കരിയാട്ടം’ ഫെസ്റ്റിന്റെ ഒന്നാം പതിപ്പ് അരങ്ങേറിയപ്പോൾ ലക്ഷകണക്കിന് പ്രേക്ഷകരാണ് പങ്കെടുത്തത്. ‘കരിയാട്ടം-2025’ വിപുലമായി സംഘടിപ്പിക്കാൻ കരിയാട്ടം സ്വാഗതസംഘം രൂപീകരിച്ചു .കരിയാട്ടത്തിന്റെ സ്വാഗതസംഘം രൂപീകരണ യോഗം കോന്നി പ്രിയദർശിനി ഓഡിറ്റോറിയത്തിൽ സ്പീഡ് കാർട്ടൂണിസ്റ്റ് ഡോ. ജിതേഷ്ജി ഉദ്ഘാടനം ചെയ്തു. അഡ്വ. കെ യു ജനീഷ് കുമാർ എം. എ ൽ.എ അധ്യക്ഷനായി. ടൂറിസം, സംസ്കാരികം, വ്യവസായം, ഫോക് ലോർ അക്കാദമി എന്നിവയുടെ നേതൃത്വത്തിലാണ് പരിപാടി നടത്തുന്നത്. 10 ദിവസം നീളുന്നതാണ് കരിയാട്ടം.

ചെമ്പഴന്നൂർ രാജവംശത്തിന്റെ അധീനതയിൽ ആയിരുന്നു നൂറ്റാണ്ടുകൾക്ക് മുൻപ് കോന്നി ദേശം.
‘കോന്നിയൂർ’ എന്നറിയപ്പെട്ടിരുന്ന സ്ഥലത്ത് രാജാക്കൻമാർ എത്തിയത് അച്ചൻ കോവിൽ വന പാത വഴി തമിഴ്‌നാട്ടിലെ ചെങ്കോട്ടയിൽനിന്നുമാണ്. 17 ആം നൂറ്റാണ്ടിൽ മധുര വാണിരുന്ന തിരുമലനായ്ക്കന്റെ അക്രമത്താൽ ചെങ്കോട്ടയിൽനിന്നും അച്ചൻകോവിൽ വഴി കോന്നിയിൽ എത്തിയ നാട്ടുരാജാക്കൻമാർ ഇവിടെ ആസ്ഥാനമാക്കി. രാജകുടുംബത്തോടൊപ്പമുള്ളവർ സ്ഥാപിച്ച കോയിക്കലുകൾ ഇന്നും കോന്നിയിൽ ഉണ്ട്.
പിന്നീട് കോന്നിയിൽനിന്നും പന്തളത്തേക്ക് രാജാക്കന്മാർ ആസ്ഥാനംമാറ്റി. കോന്നിയിൽ രാജാക്കന്മാർ താമസിച്ചിരുന്നപ്പോൾ കരിക്കൊമ്പൻ എന്ന ആനയെ അവർ വളർത്തിയിരുന്നു. അന്നത്തെ നാട്ടുകാർക്ക് പ്രിയപ്പെട്ടവനായിരുന്നു ആന. കോന്നിയിൽനിന്നു പന്തളത്തേക്ക് കൊണ്ടുപോയ ആനയെ കോന്നിയിലേക്ക് തിരികെ ഒരുദിവസം കൊണ്ടുവരാൻവേണ്ടി അന്നത്തെ നാട്ടുപ്രമാണിമാർ മുൻകൈ എടുത്ത് ആവിഷ്‌കരിച്ചതാണ് കരിയാട്ടം. ചരിത്ര രേഖകളിൽ ഇത് കാണാം. കോന്നിയിലെ ആനക്കമ്പക്കാർ ആനവേഷം കെട്ടി വാദ്യമേളങ്ങളുടെ അകമ്പടിയോടെ പന്തളത്ത് എത്തുകയും അവിടെനിന്നു കരിക്കൊമ്പനെ കോന്നിയിലേക്ക് തിരിച്ച് എഴുന്നള്ളിച്ചു. ഇതിന്റെ ഓർമയായിട്ടാണ് ഓണക്കാലത്ത് കരിയാട്ടം കോന്നിയിൽ സംഘടിപ്പിക്കാൻ തീരുമാനിച്ചത്. 2023 ഓണക്കാലത്താണ് ആധുനികകാലത്തെ ആദ്യകരിയാട്ടം കോന്നിയിൽ നടന്നത്.കഴിഞ്ഞവർഷം ചൂരൽമല-മുണ്ടക്കൈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഓണാഘോഷം ഇല്ലാതായതോടെ കരിയാട്ടവും നടന്നില്ല.

5001 പേരടങ്ങുന്ന വിപുലമായ സ്വാഗ തസംഘമാണ് ‘കരിയാട്ടം-2025’ നായി രൂപീകരിച്ചത്.
അഡ്വ. കെ യു ജനീഷ് മാർ എംഎൽഎ (ചെയർ മാൻ), പി ജെ അജയകുമാർ (വർക്കിങ്
ചെയർമാൻ), ശ്യാം ലാൽ (ജനറൽ കൺവീനർ), തദ്ദേശ സ്വയംഭരണ വകുപ്പുകളും വർഗീസ് ബേബി (ട്രഷറർ), ടെ സഹകരണത്തോടെയാണ് അഡ്വ. സുരേഷ് കേരള സംസ്ഥാന ഫോക് ( കോ-ഓർഡിനേറ്റർ), സോമ പ്രൊഫ. കെ മോഹൻ കുമാർ, എ ദീപകുമാർ, അഡ്വ. ആർ ബി രാജീവ് കുമാർ, എം എസ് രാജേന്ദ്രൻ, സന്തോഷ് കൊല്ലൻപടി (കൺവീനർമാർ) എന്നി വരെ ഭാരവാഹികളായി തെര ഞെഞ്ഞെടുത്തു. കെ പത്മകുമാർ, ഫാ. ജിജി മാത്യു, പി ജെ അജ യകുമാർ, രാജീവ് കുമാർ, എ. ദീപകുമാർ എന്നിവർ സംസാ രിച്ചു. അഡ്വ. സുരേഷ് സോമ സ്വാഗതവും ശ്യാംലാൽ നന്ദിയും പറഞ്ഞു.

Related Posts