Your Image Description Your Image Description

സ്വാതന്ത്ര്യത്തിന്റെ 79വർഷങ്ങൾ. ബ്രിട്ടീഷ് ഭരണത്തിന്റെ കറുത്ത കരങ്ങളിൽ നിന്ന് ഭാരതത്തിന്റെ സ്വാതന്ത്ര്യം പോരാടി നേടിയ ധീരയോദ്ധാക്കളുടെ ഓർമ്മകൾക്ക് മുന്നിൽ പുഷ്പങ്ങൾ അർപ്പിച്ചുകൊണ്ട് ഇക്കൊല്ലത്തെ സ്വാതന്ത്ര്യദിനത്തെ നമുക്ക് വരവേൽക്കാം. ആഗസ്റ്റ് 15 ന് ഇന്ത്യയ്‌ക്കൊപ്പം  സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന ചില രാജ്യങ്ങൾ കൂടിയുണ്ട്.

കൊറിയ

കൊറിയയിൽ ആഗസ്റ്റ് 15 നാഷണൽ ലിബറേഷൻ ഡേ ഓഫ് കൊറിയ എന്നാണ് അറിയപ്പെടുന്നത്. ഉത്തര കൊറിയയും ദക്ഷിണ കൊറിയയും ഒരേ പോലെ ആഘോഷിക്കുന്ന ഒരു ദിനം കൂടിയാണ് ഇത്. കൊറിയയിലെ ജപ്പാൻ അധിനിവേശം സോവിയറ്റ് പടയും യു എസും ചേർന്ന് അവസാനിപ്പിച്ച ദിനമാണിത്. 1945ലാണ് ഇത് സംഭവിക്കുന്നത്. മൂന്ന് വർഷത്തിന് ശേഷം കൊറിയ ഉത്തര കൊറിയ ആയും ദക്ഷിണ കൊറിയ ആയും വിഭജിക്കപ്പെട്ടു.

ബഹ്‌റൈൻ

1971 ആഗസ്റ്റ് 15നാണ് ബ്രിട്ടീഷുകാരിൽ നിന്നും ബഹ്‌റൈൻ സ്വാതന്ത്ര്യം നേടിയത്. ഐക്യരാഷ്‌ട്ര സഭ നടത്തിയ സർവേയെത്തുടർന്ന് ബ്രിട്ടീഷുകാരിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും ഇരു പക്ഷവും സൗഹൃദ ഉടമ്പടിയിൽ ഒപ്പുവെയ്‌ക്കുകയും ചെയ്തു.

ദി ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ

ദി ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെ സ്വാതന്ത്ര്യ ദിനം കോംഗോലെസ് ദേശീയ ദിനം എന്നാണ് അറിയപ്പെടുന്നത്. ഫ്രാൻസിന്റെ 80 വർഷത്തെ ആധിപത്യത്തിന് ശേഷം 1960ലാണ് ഫ്രാൻസിന്റെ കരങ്ങളിൽ നിന്നും കോംഗോയ്‌ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നത്.

ലിക്റ്റൻസ്റ്റൈൻ

സ്വന്തമായി വിമാനത്താവളവും സൈന്യവുമില്ലാത്ത രാജ്യമെന്ന് അറിയപ്പെടുന്ന ഒരു രാജ്യമാണ് ലിക്റ്റൻസ്റ്റൈൻ. 1866ലാണ് ജർമ്മൻ ഭരണത്തിൽ നിന്നും ലിക്റ്റൻസ്റ്റൈൻ സ്വതന്ത്രമാവുന്നത്.

 

Related Posts