Your Image Description Your Image Description

നാഷണൽ, ഓഗസ്റ്റ്, 2025: ഇന്ത്യയിലെ മുൻനിര സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്‌സി ബാങ്ക്, ഇന്ത്യയിലെ മുൻനിര കോൺവർസേഷണൽ എഐ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) കമ്പനിയായ കോറോവറിൽ നിക്ഷേപം നടത്തിയതായി പ്രഖ്യാപിച്ചു. ഇന്ത്യയ്ക്ക് വേ 1, ഇന്ത്യയിൽ പൂർണമായും നിർമിച്ച ബഹുഭാഷ, മൾട്ടിമോഡൽ, ഡൊമെയ്ൻ -അഡാപ്റ്റബിൾ ലാർജ് ലാംഗ്വേജ് മോഡൽ (എൽഎൽഎം) ആയ ഭാരത് ജിപിടി സൃഷ്ടിച്ച കമ്പനിയാണ് കോറോവർ.

ഒരു ബില്യൺ ഉപയോക്താക്കളുള്ളതും 25,000ത്തിലധികം സംരംഭങ്ങളുടെയും ഡെവലപ്പർമാരുടെയും വിശ്വാസമാർജിച്ചതുമായ കോറോവർ, കോൺവർസേഷണൽ എഐ ഏജൻ്റുകൾ, എഐ അസിസ്റ്റന്റുകൾ (വീഡിയോബോട്ട്, വോയ്‌സ്‌ബോട്ട്, ചാറ്റ്ബോട്ട്), ടെലിഫോണി എഐ സൊല്യൂഷനുകൾ എന്നിവയും വികസിപ്പിക്കുന്നു “. മികച്ച, ഏറ്റവും ഫലവത്തായ, എന്റർപ്രൈസ്-ഗ്രേഡ് എൽഎൽഎം എന്നറിയപ്പെടുന്ന ഭാരത്ജിപിടിയാണ് ഈ സൊല്യൂഷനുകൾക്ക് ശക്തി പകരുന്നത്.

Related Posts