പാർസൽ വാങ്ങിയ പണം നൽകിയില്ലെന്ന് ഹോട്ടലുടമ, ക്രൂരമായി മർദ്ദിച്ച് യുവാക്കൾ
Kerala Kerala Mex Kerala mx Top News
1 min read
169

പാർസൽ വാങ്ങിയ പണം നൽകിയില്ലെന്ന് ഹോട്ടലുടമ, ക്രൂരമായി മർദ്ദിച്ച് യുവാക്കൾ

April 2, 2025
0

കൊല്ലം: ഭക്ഷണം കഴിച്ചതിന് ശേഷം പണം നൽകുന്നതുമായുള്ള തർക്കം കലാശിച്ചത് കൂട്ടത്തല്ലിൽ. കൊല്ലം ഇട്ടിവ കോട്ടുക്കലിൽ മാർച്ച് 31-നാണ് ആക്രമണം ഉണ്ടായത്. ഭക്ഷണം കഴിക്കാനെത്തിയ യുവാക്കളും ഹോട്ടലുടമയും തമ്മിലാണ് വാക്കേറ്റമുണ്ടായതും കയ്യേറ്റത്തിൽ കലാശിച്ചതും. കോട്ടുക്കൽ സ്വദേശി ഹോട്ടലുടമ മോഹനനും പിടിച്ചുമാറ്റാനെത്തിയ ആൾക്കുമാണ് യുവാക്കളുടെ മർദ്ദനമേറ്റത്. മർദ്ദനമേറ്റ ഹോട്ടലുടമയുടെ മരുമകൻ രാജേഷിന്റെ കമ്പനിയിലെ ജീവനക്കാരാണ് മോഹനനെ മർദ്ദിച്ചത്. രാജേഷിന്റെ തൊഴിലാളികളായ രണ്ട് പേർ കടയിലെത്തി ഫുഡ് പാഴ്സൽ വാങ്ങി പൈസ കൊടുത്ത്

Continue Reading
പത്തനംതിട്ട ജില്ലയിൽ ഗതാഗത നിയമലംഘനങ്ങളുടെ പിഴ അടയ്ക്കാൻ അദാലത്തുകൾ
Kerala Kerala Mex Kerala mx Pathanamthitta Top News
0 min read
190

പത്തനംതിട്ട ജില്ലയിൽ ഗതാഗത നിയമലംഘനങ്ങളുടെ പിഴ അടയ്ക്കാൻ അദാലത്തുകൾ

April 2, 2025
0

പത്തനംതിട്ട : മോട്ടോർ വാഹന നിയമലംഘനങ്ങളുടെ പിഴ വേഗത്തിൽ അടച്ച് തീർപ്പാക്കുന്നതിന് പത്തനംതിട്ട ജില്ലയിലെ വിവിധകേന്ദ്രങ്ങളിൽ ഈമാസം ഇ ചെലാൻ അദാലത്ത് സംഘടിപ്പിക്കുന്നു. മോട്ടോർ വാഹനവകുപ്പ് പത്തനംതിട്ട എൻഫോഴ്സ്‌മെന്റ് വിഭാഗവും ജില്ല പൊലീസും സംയുക്തമായി സംഘടിപ്പിക്കുന്ന അദാലത്തുകളിൽ കേരളത്തിലെവിടെയും രജിസ്റ്റർ ചെയ്ത ഗതാഗത നിയമലംഘന കേസുകൾ പിഴ അടച്ച് തീർപ്പാക്കാം. റഗുലർ കോടതിയിലായതിനാൽ പിഴ അടയ്ക്കാൻ സാധിക്കാത്ത കേസുകൾ ഉൾപ്പടെയുള്ളവ എളുപ്പത്തിൽ തീർപ്പാക്കാൻ സാധിക്കും.പിഴ അടയ്ക്കുന്നതിന് വാഹന നമ്പർ മാത്രം

Continue Reading
മരടിൽ വീടിന് തീ പിടിച്ചു; ഒരാൾക്ക് പരിക്ക്, വീട് പൂർണ്ണമായും കത്തി നശിച്ചു
Kerala Kerala Mex Kerala mx Top News
1 min read
191

മരടിൽ വീടിന് തീ പിടിച്ചു; ഒരാൾക്ക് പരിക്ക്, വീട് പൂർണ്ണമായും കത്തി നശിച്ചു

April 2, 2025
0

മ​ര​ട്: മരട് നഗരസഭയിലെ വീട്ടിൽ വൻ തീപിടുത്തം. അപകടത്തിൽ വീട് പൂർണ്ണമായും കത്തി നശിച്ചു. ന​ഗ​ര​സ​ഭ​യി​ലെ അ​ഞ്ചാം ഡി​വി​ഷ​നി​ലെ തു​രു​ത്തി ടെ​മ്പി​ൾ റോ​ഡി​ൽ പ​റ​പ്പി​ള്ളി​പ​റ​മ്പ് ഷീ​ബ-​ഉ​ണ്ണി ദ​മ്പ​തി​ക​ളു​ടെ വീടാണ് കത്തി നശിച്ചത്. അപകടത്തിൽ അ​യ​ൽ​വാ​സി തു​രു​ത്തി​പ്പി​ള്ളി​ൽ സ​ജീ​വ​ന് (52) പരിക്കേറ്റു. തീ കെടുത്താൻ ശ്രമിക്കുന്നതിനിടെ ഫ്രി​ഡ്ജി​ന്‍റെ കം​പ്ര​സ്സ​ർ പൊ​ട്ടി​ത്തെ​റി​ച്ച് തീ ​ആ​ളി​യാ​ണ് ഇദ്ദേഹത്തിന് പരിക്കേറ്റത്. സജീവനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തി​ങ്ക​ളാ​ഴ്ച രാ​ത്രി 10.30ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. വീട്ടുടമയും ഭാര്യയും

Continue Reading
ആലപ്പുഴയിൽ പതിനേഴുകാരി പ്രസവിച്ചതോടെ കാമുകൻ ഒളിവിൽ പോയി; കുഞ്ഞിനെ കാണാൻ എത്തിയതോടെ ‘അച്ഛൻ’ അകത്തായി
Kerala Kerala Mex Kerala mx Top News
0 min read
173

ആലപ്പുഴയിൽ പതിനേഴുകാരി പ്രസവിച്ചതോടെ കാമുകൻ ഒളിവിൽ പോയി; കുഞ്ഞിനെ കാണാൻ എത്തിയതോടെ ‘അച്ഛൻ’ അകത്തായി

April 2, 2025
0

ആലപ്പുഴ: പതിനേഴുകാരി പ്രസവിച്ച സംഭവത്തിൽ സഹപാഠി അറസ്റ്റിൽ. ആലപ്പുഴയിലെ ഒരു ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് അറസ്റ്റിലായത്. ക്ലാസിലെ തന്നെ ഒരു പെൺകുട്ടിയുമായി പ്രണയത്തിലാകുകയും പിന്നീട് പെൺകുട്ടി ​ഗർഭിണിയാകുകയുമായിരുന്നു. പ്ലസ് വൺ വിദ്യാർത്ഥിനി കഴിഞ്ഞ മാസമാണ് ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽവച്ച്‌ പ്രസവിച്ചത്. കാമുകി പ്രസവിച്ചെന്നറിഞ്ഞതോടെ പേടിച്ചുപോയ കാമുകൻ ഒളിവിൽ പോയി. ദിവസങ്ങൾക്ക് ശേഷം കാമുകിയേയും കുഞ്ഞിനെയും അന്വേഷിച്ചിറങ്ങിയതോടെയാണ് അഴിക്കുള്ളിലായത്. പോക്‌സോ നിയമപ്രകാരമാണ് പൊലീസ് കേസെടുത്തത്. സമാനമായ സംഭവങ്ങൾ കൂടിവരികയാണെന്നാണ്

Continue Reading
കുവൈത്തിൽ ഇന്ത്യക്കാരിയെ കഴുത്തിൽ കുത്തി കൊലപ്പെടുത്തി; പ്രതി അറസ്റ്റിൽ
Kerala Kerala Mex Kerala mx Special Top News
0 min read
200

കുവൈത്തിൽ ഇന്ത്യക്കാരിയെ കഴുത്തിൽ കുത്തി കൊലപ്പെടുത്തി; പ്രതി അറസ്റ്റിൽ

April 2, 2025
0

കുവൈത്ത് സിറ്റി: കുവൈത്തിൽ ഇന്ത്യക്കാരിയെ ദാരുണമായി കുത്തി കൊലപ്പെടുത്തിയ പ്രതി അറസ്റ്റിൽ. കഴിഞ്ഞ ദിവസം മൈദാൻ ഹവല്ലി ഏരിയയിൽ വച്ച് ഇന്ത്യൻ വംശജയായ സ്ത്രീയുടെ കഴുത്തിൽ കത്തി കൊണ്ട് കുത്തിയാണ് പ്രതി കൊലപ്പെടുത്തിയത്. പ്രതിയും ഇന്ത്യക്കാരനാണ്. സംഭവത്തെപ്പറ്റി വിവരം ലഭിച്ചയുടൻ തന്നെ ഓപറേഷൻ റൂമിൽ നിന്നും സുരക്ഷാ ഉദ്യോ​ഗസ്ഥർ സ്ഥലത്തെത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സംഭവം നടന്ന സ്ഥലത്തുനിന്ന് തെളിവുകൾ ശേഖരിക്കുകയും കുത്താനുപയോ​ഗിച്ച കത്തി കണ്ടെടുക്കുകയും ചെയ്തു. മൂർച്ചയേറിയ ആയുധം

Continue Reading
മുറ്റമടിക്കാൻ മാത്രമല്ല തേങ്ങ പൊട്ടിക്കാനും ഈ ഒറ്റ ചൂൽ മതി;പാലക്കാട്ട് നിന്നൊരു അത്ഭുത ചൂൽ
Kerala Kerala Mex Kerala mx Special Top News
0 min read
195

മുറ്റമടിക്കാൻ മാത്രമല്ല തേങ്ങ പൊട്ടിക്കാനും ഈ ഒറ്റ ചൂൽ മതി;പാലക്കാട്ട് നിന്നൊരു അത്ഭുത ചൂൽ

April 2, 2025
0

പാലക്കാട്: മുറ്റമടിക്കാനുള്ള ചൂൽ നമുക്ക് എല്ലാവർക്കും സുപരിചിതമാണ് എന്നാൽ അടിച്ചു വരാൻ മാത്രമല്ല തേങ്ങ പൊട്ടിക്കാനും ഇനി ചൂലുകൊണ്ട് കഴിയും. എല്ലാ ചൂലിനും തേങ്ങ പൊട്ടിക്കാൻ കഴിയുമെന്നല്ല കേട്ടോ പറഞ്ഞു വരുന്നത്. പാലക്കാട് കൊല്ലങ്കോട് നിർമ്മിക്കുന്ന ഏറെ പ്രത്യേകതകളുള്ള ഒരു ചൂലുണ്ട്. ഒരു അത്ഭുത ചൂൽ എന്ന് തന്നെ പറയാം. ഇതുകൊണ്ട് നമുക്ക് മുറ്റവുമടിക്കാം തേങ്ങയും പൊട്ടിക്കാം. ഒരു വെടിക്ക് രണ്ട് പക്ഷി അല്ലേ? എഴുപത് വയസിലേറെ പ്രായമുളള സ്ത്രീകളുടെ

Continue Reading
ആശാവർക്കർമാരെ മൂന്നാം വട്ടവും ചർച്ചയ്ക്ക് വിളിച്ച് സർക്കാർ; നാളെ വൈകിട്ട് ആരോഗ്യ മന്ത്രിയുമായി ചർച്ച
Kerala Kerala Mex Kerala mx Top News
1 min read
160

ആശാവർക്കർമാരെ മൂന്നാം വട്ടവും ചർച്ചയ്ക്ക് വിളിച്ച് സർക്കാർ; നാളെ വൈകിട്ട് ആരോഗ്യ മന്ത്രിയുമായി ചർച്ച

April 2, 2025
0

തിരുവനന്തപുരം: ആശാ വർക്കർമാരെ മൂന്നാം വട്ടവും ചർച്ചയ്ക്ക് വിളിച്ച് സംസ്ഥാന സർക്കാർ. നാളെ വൈകിട്ട് മൂന്ന് മണിക്ക് ആരോഗ്യ മന്ത്രി വീണ ജോർജുമായാണ് ചർച്ച. ആവശ്യങ്ങളിൽ ഉറച്ച് നിൽക്കുമെന്ന തീരുമാനത്തിൽ നിന്നും പിന്നോട്ടില്ലെന്നാണ് സമരസമിതി നേതാക്കളുടെ നിലപാട്. വൈകിട്ട് മൂന്നിന് എൻ എച്ച് എം ഓഫീസിൽ വെച്ചാണ് ചർച്ച. ആശമാരെ പിന്തുണയ്ക്കുന്ന മുഴുവൻ സംഘടനകളുമായും ആരോഗ്യമന്ത്രി ചർച്ച നടത്തും. സമരക്കാർക്കൊപ്പം തൊഴിലാളി സംഘടനകളായ സിഐടിയു-ഐഎൻടിയുസി നേതാക്കളെയും ചർച്ചക്ക് വിളിച്ചിട്ടുണ്ട്. ഇത്

Continue Reading
പുതിയ മാറ്റങ്ങൾ പരീക്ഷിക്കാൻ മന്ത്രി കെബി ​ഗണേഷ് കുമാർ
Kerala Kerala Mex Kerala mx Top News
1 min read
155

പുതിയ മാറ്റങ്ങൾ പരീക്ഷിക്കാൻ മന്ത്രി കെബി ​ഗണേഷ് കുമാർ

April 2, 2025
0

ചിലവ് ചുരുക്കലിന്റെ ഭാഗമായി കെഎസ്ആർടിസിയിൽ സെക്യൂരിറ്റി ജീവനക്കാരുടെ എണ്ണം കുറച്ച് സിസിടിവി നിരീക്ഷണം ശക്തമാക്കുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. ഡിപ്പോകളിലെ റിസർവേഷൻ കൗണ്ടറുകൾ പൂർണ്ണമായും ഒഴിവാക്കുമെന്നും, അന്വേഷണങ്ങൾക്ക് ചലോ ആപ്പ് ഉപയോഗിക്കാമെന്നും, ഒന്നാം തീയതി തന്നെ ശമ്പളം നൽകാൻ സർക്കാർ ഹൈ റിസ്കാണ് എടുത്തതെന്നും മന്ത്രി വ്യക്തമാക്കി. ഒരു സ്വകാര്യ ചാനലിനോടാണ് മന്ത്രിയുടെ ഈ തുറന്നു പറച്ചിൽ. ഒന്നാം തീയതി തന്നെ മുഴുവൻ ശമ്പളവും നൽകാൻ

Continue Reading
ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; ബസ് ഡ്രൈവറുടെ നില ഗുരുതരം
Kerala Kerala Mex Kerala mx Top News
1 min read
164

ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; ബസ് ഡ്രൈവറുടെ നില ഗുരുതരം

April 2, 2025
0

കണ്ണൂർ: മട്ടന്നൂർ- ഇരിട്ടി സംസ്ഥാന പാതയിൽ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. ഗുരുതരമായി പരിക്കേറ്റ ബസ് ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണൂരിൽ നിന്ന് വിരാജ്പേട്ടയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും മട്ടന്നൂർ ഭാഗത്തേക്ക് വരികയായിരുന്ന ലോറിയും കൂട്ടിയിടിച്ചായിരുന്നു അപകടം. ഉളിയിൽ പാലത്തിനടുത്തു വച്ചായിരുന്നു സംഭവം. ബുധനാഴ്ച രാവിലെ 7.15ഓടെയായിരുന്നു സംഭവം. അപകടത്തിൽ ബസിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. ഗുരുതരമായി പരിക്കേറ്റ ഡ്രൈവറെ ബസിന്റെ മുന്നിലെ ചില്ല് വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ബസ് ഡ്രൈവർ

Continue Reading
ആലപ്പുഴയിൽ പിടികൂടിയത് 2 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ്; ചെന്നൈ സ്വദേശിനി പിടിയിൽ
Kerala Kerala Mex Kerala mx Top News
0 min read
178

ആലപ്പുഴയിൽ പിടികൂടിയത് 2 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ്; ചെന്നൈ സ്വദേശിനി പിടിയിൽ

April 2, 2025
0

മാരാരിക്കുളം: ആലപ്പുഴയിൽ 2 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായെത്തിയ ചെന്നൈ സ്വദേശിനിയെ എക്സൈസ് പിടികൂടി. ക്രിസ്റ്റീന എന്ന തസ്ലിമ സുൽത്താനയിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. ആലപ്പുഴ നാർക്കോട്ടിക് സിഐ മഹേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് യുവതിയെ പിടികൂടിയത്. ക്രിസ്റ്റീനയ്ക്കൊപ്പം മക്കളും ഉണ്ടായിരുന്നു. ഇന്നലെ രാത്രി 12 മണിയോടുകൂടിയാണ് എക്‌സൈസ് സംഘം ആലപ്പുഴ മാരാരിക്കുളത്തെ ‘ഗാർഡൻ’ എന്ന റിസോർട്ടിൽ നിന്ന് യുവതിയെ പിടികൂടുന്നത്. വൻ ലഹരി വേട്ടയുടെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. യുവതിയെ വിശദമായി

Continue Reading