സംസ്ഥാനത്ത് ക്യാമ്പുകളിലായി 1894 ആളുകൾ താമസിക്കുന്നു
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
129

സംസ്ഥാനത്ത് ക്യാമ്പുകളിലായി 1894 ആളുകൾ താമസിക്കുന്നു

May 31, 2025
0

തിരുവനന്തപുരം : സംസ്ഥാനത്ത് നിലവിൽ 66 ക്യാമ്പുകളിലായി 1894 ആളുകൾ താമസിക്കുന്നുണ്ടെന്ന് റവന്യൂ മന്ത്രി കെ രാജൻ അറിയിച്ചു. മെയ് 29ന് മാത്രം 19 ക്യാമ്പുകൾ തുടങ്ങി, 612 ആളുകളെ മാറ്റി താമസിപ്പിച്ചു. സ്ഥിതിഗതികൾ വിലയിരുത്തി ആവശ്യമായയിടങ്ങളിൽ ക്യാമ്പുകൾ തുറക്കുവാനുള്ള നിർദ്ദേശം ജില്ലാ കളക്ടർമാർക്ക് നൽകിയിട്ടുണ്ട്. ആറ് ലക്ഷത്തോളം പേരെ താമസിപ്പാക്കാൻ പാകത്തിന് 4000-ത്തോളം ക്യാമ്പുകൾ തുറക്കുവാൻ സജ്ജമാണ്. വ്യാഴാഴ്ച മാത്രം ഏഴ് വീടുകൾ വീടുകൾ പൂർണമായി തകരുകയും, 181

Continue Reading
മഴക്കെടുതി ;  തിരുവനന്തപുരം ജില്ലയില്‍ 144 വീടുകള്‍ തകര്‍ന്നു
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
117

മഴക്കെടുതി ;  തിരുവനന്തപുരം ജില്ലയില്‍ 144 വീടുകള്‍ തകര്‍ന്നു

May 31, 2025
0

തിരുവനന്തപുരം : ജില്ലയില്‍ കഴിഞ്ഞ ആറു ദിവസമായി പെയ്യുന്ന ശക്തമായ മഴയിലും കാറ്റിലും 144 വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചു. 138 വീടുകള്‍ ഭാഗികമായും ആറു വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. നെടുമങ്ങാട് താലൂക്കില്‍ 31 വീടുകള്‍ ഭാഗികമായും ഒരു വീട് പൂര്‍ണമായും തകര്‍ന്നു. ചിറയിന്‍കീഴ് താലൂക്കില്‍ ഒമ്പത് വീടുകള്‍ ഭാഗികമായി തകര്‍ന്നു. കാട്ടാക്കടയില്‍ എട്ടു വീടുകളും വര്‍ക്കലയില്‍ 38 വീടുകളും ഭാഗികമായി തകര്‍ന്നു. ഏറെ നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്ത നെയ്യാറ്റിന്‍കര താലൂക്കില്‍

Continue Reading
ദളിത് യുവതിക്കെതിരെ വ്യാജകേസ് ; പേരൂര്‍ക്കട എസ്എച്ച്ഒയ്ക്ക് സ്ഥലംമാറ്റം
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
103

ദളിത് യുവതിക്കെതിരെ വ്യാജകേസ് ; പേരൂര്‍ക്കട എസ്എച്ച്ഒയ്ക്ക് സ്ഥലംമാറ്റം

May 31, 2025
0

തിരുവനന്തപുരം : ദളിത് യുവതിയെ വ്യാജകേസില്‍ കുടുക്കിയസംഭവത്തിൽ പൊലീസിനെതിരെ നടപടി. നടപടിയുടെ ഭാഗമായി പേരൂര്‍ക്കട എസ്എച്ച്ഒ ശിവകുമാറിനെ സ്ഥലം മാറ്റി. കോഴിക്കോട് മാവൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് ആണ് സ്ഥലം മാറ്റിയത്. പൊതു സ്ഥലംമാറ്റത്തിനൊപ്പമാണ് പുതിയ മാറ്റം. ദളിത് യുവതിയായ ബിന്ദുവിന്റെ പരാതിക്ക് പിന്നാലെ പേരൂര്‍ക്കട എസ്ഐ പ്രസാദിനെ ആഭ്യന്തരവകുപ്പ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഏപ്രില്‍ 23-നാണ് തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ബിന്ദുവിനോട് പേരൂര്‍ക്കട പൊലീസ് ക്രൂരത കാട്ടിയത്. ബിന്ദു ജോലിക്ക് നിന്ന

Continue Reading
കനത്ത മഴ തുടരുന്നു ; ട്രെയിനുകൾ വൈകിയോടും
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
133

കനത്ത മഴ തുടരുന്നു ; ട്രെയിനുകൾ വൈകിയോടും

May 31, 2025
0

തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ ട്രെയിനുകൾ വൈകിയോടുന്നു.മൈസൂർ- തിരുവനന്തപുരം എക്സ്പ്രസ്, കചെ​ഗുഡ മുരുഡേശ്വർ എക്സ്പ്രസ്, ബം​ഗളൂരു തിരുവനന്തപുരം സ്പെഷ്യൽ ട്രെയിൻ, ​ഗോരക്പൂർ തിരുവനന്തപുരം രപ്തിസാ​ഗർ എക്സ്പ്രസ്, ഏറനാട് എക്സ്പ്രസ്, പാലരുവി എക്സ്പ്രസ് എന്നീ ട്രെയിനുകളാണ് നിലവിൽ വൈകി ഓടുന്നത്. മൈസൂർ- തിരുവനന്തപുരം എക്സ്പ്രസ് 1 മണിക്കൂർ 45 മിനിറ്റ് വൈകി. കചെ​ഗുഡ മുരുഡേശ്വർ എക്സ്പ്രസ് 50 മിനിറ്റ് വൈകുന്നു. ബം​ഗളൂരു തിരുവനന്തപുരം സ്പെഷ്യൽ (06555) ട്രെയിൻ 1

Continue Reading
വായിലെ കാൻസർ നേരത്തെ കണ്ടെത്തി ചികിത്സ ഉറപ്പാക്കണം ; മന്ത്രി വീണാ ജോർജ്
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
133

വായിലെ കാൻസർ നേരത്തെ കണ്ടെത്തി ചികിത്സ ഉറപ്പാക്കണം ; മന്ത്രി വീണാ ജോർജ്

May 31, 2025
0

തിരുവനന്തപുരം : മറ്റ് കാൻസറുകളെ പോലെ വായിലെ കാൻസറും (വദനാർബുദം) നേരത്തെ കണ്ടെത്തി ചികിത്സിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആരോഗ്യ വകുപ്പ് നടത്തിയ ആർദ്രം ആരോഗ്യം ജീവിതശൈലി രോഗനിർണയ സ്‌ക്രീനിംഗിന്റെ ഭാഗമായി ഒന്നാം ഘട്ടത്തിൽ 1.55 കോടി വ്യക്തികളുടേയും രണ്ടാം ഘട്ടത്തിൽ 1.28 കോടി വ്യക്തികളുടേയും സ്‌ക്രീനിംഗ് നടത്തിയിരുന്നു. ആകെ 9,13,484 പേർക്ക് കാൻസർ സംശയിച്ചു. അതിൽ ഏറ്റവും കൂടുതൽ സ്തനാർബുദവും, ഗർഭാശയ ഗളാർബുദവുമാണ് കണ്ടെത്തിയത്. സ്‌ക്രീനിംഗിൽ

Continue Reading
കനത്ത മഴ ; ഒ​ൻ​പ​ത് ജി​ല്ല​ക​ളി​ൽ ഇന്ന് റെ​ഡ് അ​ല​ർ​ട്ട്
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
151

കനത്ത മഴ ; ഒ​ൻ​പ​ത് ജി​ല്ല​ക​ളി​ൽ ഇന്ന് റെ​ഡ് അ​ല​ർ​ട്ട്

May 31, 2025
0

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ ഒ​ൻ​പ​ത് ജി​ല്ല​ക​ളി​ൽ റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. കാ​സ​ർ​ഗോ​ഡ്, ക​ണ്ണൂ​ർ, വ​യ​നാ​ട്, തൃ​ശൂ​ർ, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, കോ​ട്ട​യം, ആ​ല​പ്പു​ഴ, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ലാ​ണ് റെ​ഡ് അ​ല​ർ​ട്ട്. അ​ഞ്ച് ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ടാ​ണ്. കേ​ര​ള തീ​ര​ത്ത് ശ​ക്ത​മാ​യ കാ​റ്റി​നും ക​ട​ൽ​ക്ഷോ​ഭ​ത്തി​ന് സാ​ധ്യ​ത​യു​ണ്ട്.അതെ സമയം, കോ​ട്ട​യം, ഇ​ടു​ക്കി, കൊ​ല്ലം ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഇ​ന്ന് അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. സം​സ്ഥാ​ന​ത്തെ എ​ല്ലാ ജി​ല്ല​ക​ളി​ലും അ​ടു​ത്ത മൂ​ന്നു​മ​ണി​ക്കൂ​റി​ൽ തീ​വ്ര മ​ഴ​യ്ക്ക്

Continue Reading
കേരളത്തിൽ കാലവർഷക്കെടുതി; വിവിധ ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
141

കേരളത്തിൽ കാലവർഷക്കെടുതി; വിവിധ ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

May 31, 2025
0

തിരുവനന്തപുരം : സംസ്ഥാനത്ത് തുടരുന്ന ശക്തമായ കാലവർഷം വൻതോതിൽ നാശനഷ്ടം വിതച്ചതായി റവന്യൂ മന്ത്രി അഡ്വ. കെ. രാജൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. അടുത്ത അഞ്ച് ദിവസം പടിഞ്ഞാറൻ കാറ്റ് കേരളത്തിന് മുകളിൽ തുടരുമെന്നും വ്യാപക മഴയ്ക്ക് സാധ്യതയുള്ളതിനാലും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. മെയ് 31 മുതൽ ജൂൺ 5 വരെ എല്ലാ ജില്ലകളിലും ശക്തമായ മഴയും ജൂൺ 6 മുതൽ 12 വരെ സാധാരണ മഴയും പ്രതീക്ഷിക്കുന്നതായി

Continue Reading
നെടുമങ്ങാട് മൊത്തവ്യാപാര കാർഷിക വിപണിയിലെ മുഴുവൻ പച്ചക്കറികളും സംഭരിക്കും: മന്ത്രി ജി.ആർ അനിൽ
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
127

നെടുമങ്ങാട് മൊത്തവ്യാപാര കാർഷിക വിപണിയിലെ മുഴുവൻ പച്ചക്കറികളും സംഭരിക്കും: മന്ത്രി ജി.ആർ അനിൽ

May 30, 2025
0

തിരുവനന്തപുരം : നെടുമങ്ങാട് മൊത്തവ്യാപാര കാർഷിക വിപണിയിൽ കർഷകർ എത്തിക്കുന്ന മുഴുവൻ പച്ചക്കറികളും സംഭരിക്കുവാൻ ധാരണയായതായി ഭക്ഷ്യപൊതുവിതരണ വകുപ്പുമന്ത്രി ജി.ആർ.അനിൽ. നെടുമങ്ങാട് അന്താരാഷ്ട്ര മാർക്കറ്റിലെ കർഷകരെ നേരിട്ട് കണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കർഷകരുടെ പ്രശ്നങ്ങൾ വിലയിരുത്തുന്നതിന് കൃഷിവകുപ്പ് മന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനമായതായും സംഭരണം കാര്യക്ഷമവും സമയബന്ധിതവും ആക്കുവാൻ കൃഷിവകുപ്പിന്‍റെ കതിർ പോർട്ടലിലും ഹോർട്ടികോർപ്പിന്‍റെ എം.ഐഎസ് ലും സംവിധാനമൊരുക്കുമെന്നും മന്ത്രി അറിയിച്ചു. നെടുമങ്ങാട് അന്താരാഷ്ട്ര മാർക്കറ്റിലെ കർഷകർക്ക് നൽകാനുള്ള അഞ്ച്

Continue Reading
തസ്തിക നിർണയ നടപടികൾക്ക് നിർദേശം നൽകിയതായി മന്ത്രി വി ശിവൻകുട്ടി
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
135

തസ്തിക നിർണയ നടപടികൾക്ക് നിർദേശം നൽകിയതായി മന്ത്രി വി ശിവൻകുട്ടി

May 30, 2025
0

തിരുവനന്തപുരം : 2025 -26 അക്കാദമിക വർഷത്തെ തസ്തിക നിർണയ നടപടികൾ ആരംഭിക്കുന്നതിന്റെ ഭാഗമായി ആറാം പ്രവർത്തി ദിനമായ ജൂൺ 10 ന് വാലിഡ് യു.ഐ.ഡി. ഉള്ള കുട്ടികളുടെ എണ്ണം, മറ്റു വിവരങ്ങൾ എന്നിവ കൃത്യമായി രേഖപ്പെടുത്തുന്നതിനു എല്ലാമാനേജർമാർക്കും പ്രഥമാധ്യാപകർക്കും വിദ്യാഭ്യാസ അധികാരികൾക്കും 2025 മെയ് 14 ലെ സർക്കുലർ പ്രകാരം നിർദ്ദേശം നൽകിയതായി പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. തുടർ നടപടികൾ ഡയറക്ടർ തലത്തിൽ

Continue Reading
മഴ കനക്കുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
146

മഴ കനക്കുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി

May 30, 2025
0

തിരുവനന്തപുരം : മഴ കനത്തതോടെ പുഴകളിലെയും നദികളിലെയും ജലനിരപ്പ് ഉയർന്നതിനാൽ ജലാശയങ്ങളിൽ കുളിക്കുന്നതും മറ്റു പ്രവർത്തികളിൽ ഏർപ്പെടുന്നതും ശ്രദ്ധിക്കണമെന്നും മത്സ്യതൊഴിലാളികൾ മുന്നറിയിപ്പ് ഉള്ള സമയങ്ങളിൽ കടലിൽ പോകരുതെന്നും തിരുവനന്തപുരത്തു വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഉരുൾപൊട്ടൽ സാധ്യത പ്രദേശങ്ങൾ എന്ന് കണ്ടെത്തിയ സ്ഥലങ്ങൾ, പുഴയോരം, സ്ഥിരമായി വെള്ളം കയറുന്ന സ്ഥലങ്ങൾ, മറ്റു പാരിസ്ഥിതിക ലോല പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവർ ബന്ധുവീടുകളിലേക്കോ ക്യാമ്പുകളിലേക്കോ മാറി താമസിക്കാൻ തയ്യറാകണം. മഴ

Continue Reading