കാത്തിരിപ്പിനൊടുവിൽ 5Gയിലേക്ക് മാറാനൊരുങ്ങി ബിഎസ്എൻഎൽ
Kerala Kerala Mex Kerala mx Tech Top News
1 min read
138

കാത്തിരിപ്പിനൊടുവിൽ 5Gയിലേക്ക് മാറാനൊരുങ്ങി ബിഎസ്എൻഎൽ

June 13, 2025
0

കാത്തിരിപ്പിനൊടുവിൽ 5Gയിലേക്ക് മാറാനൊരുങ്ങി ബിഎസ്എൻഎൽ. തങ്ങളുടെ 5G അടിസ്ഥാന സൗകര്യങ്ങൾ ബിഎസ്എൻഎൽ പരീക്ഷിച്ചു തുടങ്ങിയതായാണ് വിവരം. അടുത്ത മൂന്ന് മാസത്തിനുള്ളിൽത്തന്നെ രാജ്യത്തെ മിക്ക നഗരങ്ങളിലും 5G എത്തിക്കാനാണ് ബിഎസ്എൻഎൽ പദ്ധതിയിടുന്നത്. ഇതിനായി തങ്ങൾക്ക് മികച്ച കവറേജും, ഉപയോക്താക്കളുമുള്ള നഗരങ്ങളിലാണ് ആദ്യ ഘട്ട പരീക്ഷണം നടക്കുന്നത്. ജയ്‌പൂർ, ലഖ്നൗ, കൊൽക്കത്ത, ഭോപ്പാൽ, ചണ്ഡീഗഡ്, പട്ന, ഹൈദരാബാദ്, ചെന്നൈ തുടങ്ങിയ നഗരങ്ങളിലാണ് 5G ടവറുകൾ സ്ഥാപിച്ച് ബിഎസ്എൻഎൽ പരീക്ഷണം നടത്തുന്നത്. നേരത്തെ, ഡൽഹിയിലായിരിക്കും

Continue Reading
എവിടെപ്പോയാലും ക്യു ആർ കോഡ് സ്കാൻ ചെയ്യാറുണ്ടോ ; എങ്കിൽ ശ്രദ്ധിച്ചോ, ഇല്ലെങ്കിൽ പണി കിട്ടും
Kerala Kerala Mex Kerala mx Tech Top News
1 min read
120

എവിടെപ്പോയാലും ക്യു ആർ കോഡ് സ്കാൻ ചെയ്യാറുണ്ടോ ; എങ്കിൽ ശ്രദ്ധിച്ചോ, ഇല്ലെങ്കിൽ പണി കിട്ടും

June 13, 2025
0

എല്ലാവരും ഇന്ന് ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്യുന്നവരാണ്. പക്ഷേ ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്യുമ്പോള്‍ പല കാര്യങ്ങളും ശ്രദ്ധിക്കണം. കേരളപൊലീസ് ഇക്കാര്യത്തെക്കുറിച്ച് ഔദ്യോഗികമായി മുന്‍പ് അറിയിപ്പ് നല്‍കിയിട്ടുണ്ട്. ക്യൂആര്‍ കോഡ് ഉപയോഗിച്ച് ഒരു ലിങ്ക് തുറക്കുമ്പോള്‍, യുആര്‍എല്‍ സുരക്ഷിതമാണെന്നും വിശ്വസനീയമായ ഉറവിടത്തില്‍ നിന്നാണ് വരുന്നതെന്നും ഉറപ്പാക്കേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്. ക്യൂആര്‍ കോഡുകള്‍ വഴിയെത്തുന്ന യുആര്‍എല്ലുകള്‍ എല്ലാം സുരക്ഷിതമാകണമെന്നില്ല. ഫിഷിങ് വെബ്‌സൈറ്റിലേക്ക് നിങ്ങളെ കൊണ്ടുപോകാന്‍ അതിനു കഴിഞ്ഞേക്കും. ക്യൂആര്‍ കോഡ് സ്‌കാനര്‍

Continue Reading
സൗര നിരീക്ഷണത്തിലെ ഒരു നാഴികക്കല്ല്:
Kerala Kerala Mex Kerala mx Tech Top News
1 min read
155

സൗര നിരീക്ഷണത്തിലെ ഒരു നാഴികക്കല്ല്:

June 13, 2025
0

സൗര നിരീക്ഷണത്തിലെ ഒരു നാഴികക്കല്ലായ നേട്ടത്തിൽ, യൂറോപ്യൻ ബഹിരാകാശ ഏജൻസിയും (ESA) നാസയും സംയുക്ത സോളാർ ഓർബിറ്റർ ദൗത്യം പകർത്തിയ സൂര്യന്റെ ദക്ഷിണധ്രുവത്തിന്റെ ആദ്യ ചിത്രങ്ങൾ പുറത്തിറക്കി. 2025 ജൂൺ 11 ന് പുറത്തിറങ്ങിയ ഈ ഉയർന്ന റെസല്യൂഷൻ ചിത്രങ്ങൾ നമ്മുടെ ഏറ്റവും അടുത്തുള്ള നക്ഷത്രത്തെക്കുറിച്ച് അസാധാരണമായ ഒരു പുതിയ കാഴ്ചപ്പാട് നൽകുന്നു. മുൻപ് SOHO, സോളാർ ഡൈനാമിക്സ് ഒബ്സർവേറ്ററി (SDO) പോലുള്ള പ്രവർത്തനങ്ങൾ സൂര്യനെ നിരീക്ഷിച്ചിരുന്നത് ഭൂമിയും മറ്റ്

Continue Reading
ആദ്യ റോക്കറ്റ് വിക്ഷേപണം പരാജയം : ടേക്ക് ഓഫിന് പിന്നാലെ കടലിലേക്ക് പതിച്ച് സ്പെക്ട്രം
international Kerala Kerala Mex Kerala mx Tech Top News
0 min read
134

ആദ്യ റോക്കറ്റ് വിക്ഷേപണം പരാജയം : ടേക്ക് ഓഫിന് പിന്നാലെ കടലിലേക്ക് പതിച്ച് സ്പെക്ട്രം

June 13, 2025
0

ജർമ്മൻ സ്റ്റാർട്ടപ്പ് കമ്പനിയായ ഇസാർ എയറോസ്പേസിന്റെ ആദ്യ റോക്കറ്റ് വിക്ഷേപണം പരാജയപ്പെട്ടു. സ്പെക്ട്രം എന്ന് പേരിട്ട റോക്കറ്റ് വിക്ഷേപണം കഴിഞ്ഞ് 18 സെക്കൻഡുകൾക്കകം വശത്തേക്ക് ചെരിയുകയും താഴേക്ക് വീഴുകയുമായിരുന്നു. നോർവേയിലെ അൻഡോയ വിക്ഷേപണ കേന്ദ്രത്തിൽ നിന്ന് ഇന്നലെയാണ് സ്പെക്ട്രം വിക്ഷേപിച്ചത്. ഇവിടെ നിന്നുള്ള ആദ്യ വിക്ഷേപണം കൂടിയായിരുന്നു സ്പെക്ട്രത്തിന്റേത്. വിക്ഷേപണത്തിന് പിന്നാലെ റോക്കറ്റ് നോർവീജിയൻ കടലിലേക്കാണ് പതിച്ചത്. എന്നാൽ ഉദ്ദേശിച്ച ലക്ഷ്യത്തിലേക്ക് എത്താൻ സാധിച്ചതായാണ് ഇസാർ എയറോസ്പേസ് വിക്ഷേപണത്തിന് പിന്നാലെ

Continue Reading
ഫ്രണ്ട്‌സ് ടാബ്: സുഹൃത്തുക്കൾക്ക് വേണ്ടി പുതിയ അപ്ഡേഷനുമായി ഫേസ്ബുക്ക് 
Kerala Kerala Mex Kerala mx Tech Top News
1 min read
102

ഫ്രണ്ട്‌സ് ടാബ്: സുഹൃത്തുക്കൾക്ക് വേണ്ടി പുതിയ അപ്ഡേഷനുമായി ഫേസ്ബുക്ക് 

June 13, 2025
0

ഫേസ്ബുക്കിൽ ഒരുപാട് സുഹൃത്തുക്കൾ ഉണ്ടെങ്കിലും സുഹൃത്തുക്കളായവർ ഫേസ്ബുക്കിൽ പങ്കുവെക്കുന്ന വിശേഷങ്ങളോ ചിത്രങ്ങളോ പലപ്പോഴും നമ്മുടെ ഫീഡുകളിലേക്ക് വരാറില്ല. ചില സമയങ്ങളിൽ സുഹൃത്തുക്കൾ അല്ലാത്തവരുടെ വിവരങ്ങൾ ഫീഡിലേക്ക് വരികയും ചെയ്യും. എന്നാൽ ഇനി മുതൽ ഇത്തരം പരാതികൾ ഉണ്ടാകില്ലെന്നാണ് മെറ്റ പറയുന്നത്. ഫേസ്ബുക്കിന്റെ പുതിയ അപ്‌ഡേഷനില്‍ ഫ്രണ്ട്‌സ് ടാബ് അവതരിപ്പിക്കാനൊരുങ്ങുകയാണ് മെറ്റ. ഒർജിനൽ ഫേസ്ബുക്ക് അനുഭവം തിരികെ തരുന്നുവെന്ന വാഗ്ദാനത്തോടെയാണ് അപ്‌ഡേറ്റിന്റെ കാര്യം ഫേസ്ബുക്ക് പങ്കുവെച്ചിരിക്കുന്നത്. സുഹൃത്തുക്കൾ പങ്കുവെയ്ക്കുന്ന വിവരങ്ങൾ മാത്രമായിരിക്കും

Continue Reading
ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്ര ഇനിയും വൈകും!
Kerala Kerala Mex Kerala mx Tech Top News
0 min read
120

ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്ര ഇനിയും വൈകും!

June 13, 2025
0

ഫ്‌ലോറിഡ: ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്ര ഇനിയും വൈകും. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ റഷ്യന്‍ മൊഡ്യൂളില്‍ പുതിയ സാങ്കേതിക പ്രശ്‌നം കണ്ടെത്തിയതിന് തുടര്‍ന്നാണ് ശുഭാംശു അടക്കം ഭാഗമായ ആക്‌സിയം 4 ദൗത്യം മാറ്റിവയ്ക്കുകയാണെന്ന് നാസ അറിയിച്ചു. പുതിയ വിക്ഷേപണ തീയതി പ്രഖ്യാപിച്ചിട്ടില്ല. നിലയത്തിലെ സ്വെസ്ദ എന്ന റഷ്യന്‍ മൊഡ്യൂളില്‍ മര്‍ദ്ദ വ്യതിയാനം കണ്ടെത്തിയതാണ് പുതിയ പ്രതിസന്ധി. അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കിയ മൊഡ്യൂളിലെ ചില ചോര്‍ച്ചകള്‍ റഷ്യന്‍ കോസ്മനോട്ടുകള്‍ പരിഹരിച്ചിരുന്നു. പുതിയ പ്രശ്‌നം

Continue Reading
ഇന്ത്യയിൽ ഡിജിറ്റൽ കുത്തിപ്പ്: ഡിബിടിയിൽ 90 മടങ്ങ് വർദ്ധനവുണ്ടായെന്ന് ധനമന്ത്രി
Kerala Kerala Mex Kerala mx Tech Top News
1 min read
110

ഇന്ത്യയിൽ ഡിജിറ്റൽ കുത്തിപ്പ്: ഡിബിടിയിൽ 90 മടങ്ങ് വർദ്ധനവുണ്ടായെന്ന് ധനമന്ത്രി

June 13, 2025
0

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെ കീഴിൽ ഒരു ദശാബ്ദത്തിനുള്ളിൽ നേരിട്ടുള്ള ആനുകൂല്യ കൈമാറ്റത്തിൽ (ഡിബിടി) 90 മടങ്ങ് വർദ്ധനവ് ഉണ്ടായതായി ധനമന്ത്രി നിർമ്മല സീതാരാമൻ. 2024-25 ൽ 260 ലക്ഷം കോടിയിലധികം രൂപയുടെ ഇടപാടുകൾ പ്രോസസ്സ് ചെയ്ത ഇന്ത്യ, തത്സമയ പേയ്‌മെന്റുകളിൽ ലോകത്ത് മുന്നിലാണെന്ന് ധനമന്ത്രി എക്‌സ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലൂടെ അറിയിച്ചു. “2013-14 ൽ 7,368 കോടി രൂപയിൽ നിന്ന് 2024-25 ൽ 6.83 ലക്ഷം കോടി

Continue Reading
യുപിഐ ഇടപാടുകള്‍ക്ക് പിഴ; പ്രചരിക്കുന്നത് വ്യാജ വാർത്തകളെന്ന് ധനകാര്യ മന്ത്രാലയം
Kerala Kerala Mex Kerala mx Tech Top News
1 min read
164

യുപിഐ ഇടപാടുകള്‍ക്ക് പിഴ; പ്രചരിക്കുന്നത് വ്യാജ വാർത്തകളെന്ന് ധനകാര്യ മന്ത്രാലയം

June 12, 2025
0

ന്യൂഡല്‍ഹി: യുപിഐ ഇടപാടുകള്‍ക്ക് പിഴ ചുമത്തുമെന്ന വാര്‍ത്ത വ്യാജമെന്ന് ധനകാര്യ മന്ത്രാലയം. യുപിഐ ഇടപാടുകള്‍ക്ക് മെര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് (എംഡിആര്‍) ചുമത്തുമെന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് ധനകാര്യ മന്ത്രാലയം വ്യക്തമാക്കി. സര്‍ക്കാര്‍ പിഴ ചുമത്താന്‍ തീരുമാനിക്കുന്നുവെന്ന തരത്തിലുള്ള വാര്‍ത്തകളാണ് കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നത്. 3,000 രൂപക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് എംഡിആര്‍ പുനഃസ്ഥാപിക്കാന്‍ ഒരുങ്ങുന്നതായായിരുന്നു റിപ്പോര്‍ട്ടുകളുണ്ടായത്. രാജ്യത്തെ ഡിജിറ്റല്‍ പണമിടപാടുകളില്‍ 80 ശതമാനവും യുപിഐ മുഖേനയാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇത്തരം അടിസ്ഥാനരഹിതവും തെറ്റായതുമായ

Continue Reading
ചൈന വിക്ഷേപിച്ച ‘ക്വാസി മൂൺ’ പേടകത്തിന്‍റെ ആദ്യ ചിത്രം പുറത്തുവിട്ടു
Kerala Kerala Mex Kerala mx Tech Top News
1 min read
140

ചൈന വിക്ഷേപിച്ച ‘ക്വാസി മൂൺ’ പേടകത്തിന്‍റെ ആദ്യ ചിത്രം പുറത്തുവിട്ടു

June 12, 2025
0

ബെയ്‌ജിങ്: ബഹിരാകാശത്തേക്ക് വിക്ഷേപിച്ച് ആഴ്ചകൾക്ക് ശേഷം ചൈനയുടെ നിഗൂഢമായ ‘ക്വാസി മൂൺ’ പേടകത്തിന്‍റെ ആദ്യ ചിത്രം പുറത്തുവന്നു. വിക്ഷേപിച്ച് രണ്ടാഴ്ച കഴിഞ്ഞപ്പോഴാണ് ടിയാൻവെൻ 2 ബഹിരാകാശ പേടകത്തിന്‍റെ ആദ്യ ചിത്രം ചൈനീസ് ഉദ്യോഗസ്ഥർ പുറത്തുവിട്ടത്. ചൈനയുടെ ബഹിരാകാശ പര്യവേക്ഷണ പരിപാടിയിലെ ഒരു പ്രധാന നാഴികക്കല്ലായ ടിയാൻവെൻ 2 ബഹിരാകാശ പേടകം, ഛിന്നഗ്രഹമായ കമോ ഒഅലേവയെ പഠിക്കാനുള്ള ദൗത്യത്തിലാണ്. 2025 മെയ് 28ന് വിക്ഷേപിച്ച ബഹിരാകാശ പേടകത്തിന്‍റെ യാത്ര ഇപ്പോൾ പുരോഗമിക്കുകയാണ്.

Continue Reading
സർക്കാർ മേഖലയിൽ ആദ്യമായി കാൻസറിന് റോബോട്ടിക് പീഡിയാട്രിക് സർജറി
Kerala Kerala Mex Kerala mx Tech Top News
0 min read
117

സർക്കാർ മേഖലയിൽ ആദ്യമായി കാൻസറിന് റോബോട്ടിക് പീഡിയാട്രിക് സർജറി

June 12, 2025
0

സംസ്ഥാനത്ത് സർക്കാർ മേഖലയിൽ ആദ്യമായി തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ കാൻസറിന് റോബോട്ടിക് പീഡിയാട്രിക് സർജറി വിജയകരമായി നടത്തി. ആർസിസിയിലെ സർജിക്കൽ ഓങ്കോളജി വിഭാഗമാണ് നേപ്പാൾ സ്വദേശിയായ 3 വയസുകാരന് റോബോട്ടിക് സർജറി നടത്തിയത്. ഇടത് അഡ്രീനൽ ഗ്രന്ഥിയിലെ ന്യൂറോബ്ലാസ്റ്റോമ നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയയാണ് റോബോട്ടിക് സാങ്കേതികവിദ്യയോടെ വിജയിപ്പിച്ചത്. മൂന്നാം ദിവസം യാതൊരുവിധ സങ്കീർണതകളുമില്ലാതെ കുട്ടിയെ ഡിസ്ചാർജ് ചെയ്തു. പീഡിയാട്രിക് റോബോട്ടിക് സർജറി വിജയകരമായി നടത്തിയ ആർസിസിയിലെ മുഴുവൻ ടീം അംഗങ്ങളെയും

Continue Reading