വീടിന്റെ വരാന്തയില്‍ കിടന്നുറങ്ങിയ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി
Kerala Kerala Mex Kerala mx Kozhikode Top News
0 min read
150

വീടിന്റെ വരാന്തയില്‍ കിടന്നുറങ്ങിയ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

May 24, 2025
0

കോഴിക്കോട്: നാദാപുരം വളയത്ത് വീട്ടുവരാന്തയില്‍ കിടന്നുറങ്ങിയ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഉറക്കത്തിനിടെ അബദ്ധത്തില്‍ താഴെ വീണതാകാമെന്നാണ് സൂചന. വളയം പഞ്ചായത്തില്‍ ഒന്നാം വാര്‍ഡില്‍ താമസിക്കുന്ന ചെട്ട്യാംവീട്ടില്‍ നിധീഷ് (34) ആണ് മരണപ്പെട്ടത്. ഭിന്നശേഷിക്കാരനായ നിധീഷിന് സംസാരശേഷിയും കേള്‍വിശക്തിയും ഉണ്ടായിരുന്നില്ല. പുലര്‍ച്ചെ അബോധാവസ്ഥയില്‍ വരാന്തയില്‍ കിടക്കുന്ന നിലയില്‍ കണ്ട നിധീഷിനെ വീട്ടുകാര്‍ ഉടന്‍ തന്നെ വളയം കുടുംബാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

Continue Reading
കോഴിക്കോട് നല്ലളത്ത് 110 കെ വി ലൈൻ ടവർ ചെരിഞ്ഞു
Kerala Kerala Mex Kerala mx Kozhikode Top News
0 min read
156

കോഴിക്കോട് നല്ലളത്ത് 110 കെ വി ലൈൻ ടവർ ചെരിഞ്ഞു

May 24, 2025
0

കോഴിക്കോട്: കോഴിക്കോട് നല്ലളത്ത് 110 കെ വി ലൈൻ ടവർ ചെരിഞ്ഞു. കനത്ത കാറ്റിലും മഴയിലും വെള്ളക്കെട്ടിൽ സ്ഥാപിച്ച ടവറാണ് ഇന്നലെ രാത്രിയിൽ ചെരിഞ്ഞത്. നിലംപൊത്താതിരുന്നതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. കാറ്റും മഴയും തുടർന്നാൽ ടവർ പൂർണമായും വീഴുമെന്ന് നാട്ടുകാർ പരാതിപ്പെട്ടു.ഇതിനിടെ കോഴിക്കോട് കഴിഞ്ഞ ദിവസം പെയ്ത മഴയിൽ വ്യാപക കൃഷിനാശമാണ് ഉണ്ടായത്. കാരശ്ശേരി ആക്കോട്ട് ചാലിൽ സുബിന്റെ 300 ലധികം വാഴ കാറ്റിൽ നിലം പതിച്ചു.

Continue Reading
സംസഥാനത്ത് അതിശക്തമായ മഴ ; ചെ​റു​വാ​ടി​യി​ൽ മി​ന്ന​ൽ ചു​ഴ​ലി
Kerala Kerala Mex Kerala mx Kozhikode Top News
0 min read
182

സംസഥാനത്ത് അതിശക്തമായ മഴ ; ചെ​റു​വാ​ടി​യി​ൽ മി​ന്ന​ൽ ചു​ഴ​ലി

May 24, 2025
0

കോ​ഴി​ക്കോ​ട്: ​സംസഥാനത്ത് അതിശക്തമായ മഴ തുടരുകയാണ്. പല പ്രദേശത്തും വ്യാപക നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്യുന്നു.കോ​ഴി​ക്കോ​ട് ​ ഉണ്ടായ കനത്ത മഴയിൽ മി​ന്ന​ൽ ചു​ഴ​ലി രൂപപ്പെട്ടു.ചെ​റു​വാ​ടി​യി​ലാണ് മി​ന്ന​ൽ ചു​ഴ​ലി രൂപപ്പെട്ടത്. കോ​ഴി​ക്കോ​ട്ട് ജി​ല്ല​യി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ ശ​ക്ത​മാ​യ കാ​റ്റു​മു​ണ്ടാ​യി. ന​ഗ​ര​ത്തി​ലും തീ​ര​ദേ​ശ മേ​ഖ​ല​യി​ലു​മാ​ണ് കാ​റ്റ് വീ​ശി​യ​ത്.ഫ​റോ​ക്കി​ൽ രാ​ത്രി​യി​ലെ കാ​റ്റി​ലും മ​ഴ​യി​ലും ബ​സ് സ്റ്റോ​പ്പി​ന് മു​ക​ളി​ൽ മ​രം വീ​ണു. ബ​സ് സ്റ്റോ​പ്പ്‌ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നി​ട്ടു​ണ്ട്. ഫ​യ​ർ ഫോ​ഴ്‌​സെ​ത്തി​യാ​ണ് മ​രം മു​റി​ച്ചു മാ​റ്റി​യ​ത്. ശ​ക്ത​മാ​യ കാ​റ്റി​ലും

Continue Reading
തിരുവങ്ങൂർ മേൽ പാലത്തിൽ വിള്ളൽ കണ്ടെത്തി ; 400 മീറ്റർ നീളത്തിൽ പാത വിണ്ടുകീറി
Kerala Kerala Mex Kerala mx Kozhikode Top News
0 min read
113

തിരുവങ്ങൂർ മേൽ പാലത്തിൽ വിള്ളൽ കണ്ടെത്തി ; 400 മീറ്റർ നീളത്തിൽ പാത വിണ്ടുകീറി

May 23, 2025
0

കോഴിക്കോട് :തിരുവങ്ങൂർ മേൽ പാലത്തിൽ വിള്ളൽ കണ്ടെത്തി.പാലത്തിന്റെ 400 മീറ്റർ നീളത്തിൽ പാത വിണ്ടുകീറിയ നിലയിൽ കണ്ടെത്തിയത്. പാലത്തിന്റെ സ്ലാബ് തുടങ്ങുന്നതിന് മുൻപാണ് വിള്ളൽ കണ്ടെത്തിയത്. വിണ്ടുകീറിയ ഭാഗത്ത് ടാർ ഇട്ട് അടച്ചു. റോഡ് വിണ്ടു കീറിയത് കഴിഞ്ഞ ദിവസമാണ് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. മഴ പെയ്ത സമയത്താണ് വിള്ളൽ കണ്ടെത്തിയതെന്നാണ് പ്രദേശവാസികൾ പറയുന്നത്. അരക്കിലോമീറ്ററോളം ദൂരത്തിൽ മേൽപ്പാലം റോഡ് കീറിയിട്ടുണ്ട്. അടച്ചെങ്കിലും ചിലയിടങ്ങളിൽ റോഡ് വീണ്ടും വിണ്ടുകീറിയ നിലയിലാണ്.

Continue Reading
നവീകരിച്ച വടകര റെയില്‍വേ സ്റ്റേഷന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു
Kerala Kerala Mex Kerala mx Kozhikode Top News
0 min read
132

നവീകരിച്ച വടകര റെയില്‍വേ സ്റ്റേഷന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു

May 23, 2025
0

കോഴിക്കോട് ; അമൃത് ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ച വടകര റെയില്‍വേ സ്റ്റേഷന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഓണ്‍ലൈനായി നാടിന് സമര്‍പ്പിച്ചു. 22 കോടി രൂപ ചെലവിട്ടാണ് നവീകരണം പൂര്‍ത്തിയാക്കിയത്. വിശാലമായ പാര്‍ക്കിങ് ഉള്‍പ്പെടെ സ്റ്റേഷനകത്തും പുറത്തും നിരവധി സൗകര്യങ്ങളാണ് പുതുതായി ഒരുക്കിയിട്ടുള്ളത്. കേരളത്തിന് കൂടുതല്‍ ട്രെയിനുകള്‍ അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്ന് വടകരയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കേന്ദ്ര ന്യൂനപക്ഷ, ഫിഷറീസ് വകുപ്പ് മന്ത്രി ജോര്‍ജ് കുര്യന്‍ പറഞ്ഞു. കേരളത്തില്‍ ഏത്

Continue Reading
വെങ്ങളം ബൈപ്പാസ് ; അമ്പലപ്പടി-ചെറുകുളം അടിപ്പാതയിൽ വിള്ളലെന്ന് സംശയം
Kerala Kerala Mex Kerala mx Kozhikode Top News
1 min read
114

വെങ്ങളം ബൈപ്പാസ് ; അമ്പലപ്പടി-ചെറുകുളം അടിപ്പാതയിൽ വിള്ളലെന്ന് സംശയം

May 23, 2025
0

കോഴിക്കോട്: വെങ്ങളം-രാമനാട്ടുകര ബൈപ്പാസിലെ അമ്പലപ്പടി-ചെറുകുളം അടിപ്പാതയിൽ വിള്ളലെന്ന് സംശയം. ഇതെത്തുടര്‍ന്ന് വ്യാഴാഴ്ച രാത്രി 11.30-ഓടെ റോഡില്‍ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. വാഹനങ്ങള്‍ കടന്നുപോകുന്ന റോഡിന്റെ മധ്യഭാഗത്ത് നിന്ന് വെള്ളം അടിപ്പാതയിലേക്ക് ഒലിച്ചിറങ്ങുന്നതായി നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് പോലീസില്‍ അറിയിക്കുകയായിരുന്നു. ഇതേ തുടർന്ന് എലത്തൂര്‍ പോലീസ് സ്ഥലത്തെത്തിയാണ് അടിപ്പാതയിലെ വാഹനഗതാഗതം നിയന്ത്രിച്ചത്. വൈകീട്ട് പെയ്ത മഴയിലാണ് അടിപ്പാതയിലേക്ക് വെള്ളം ചോര്‍ന്നിറങ്ങിയത്. പോലീസ് അര്‍ധരാത്രി വൈകിയും സ്ഥലത്ത് ക്യാമ്പ് ചെയ്‌തു.

Continue Reading
ഫൈ​ബ​ർ വ​ള്ള​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ മരിച്ചു
Kerala Kerala Mex Kerala mx Kozhikode Top News
0 min read
104

ഫൈ​ബ​ർ വ​ള്ള​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ മരിച്ചു

May 23, 2025
0

പരപ്പനങ്ങാടി : വള്ളങ്ങൾ കൂട്ടിയിടിച്ച് മത്സ്യത്തൊഴിലാളിയായ യുവാവ് മരിച്ചു. പരപ്പനങ്ങാടി തീരത്ത് വെച്ചുണ്ടായ അപകടത്തിൽ വള്ളിക്കുന്ന് ആനങ്ങാടി തലക്കകത്ത് വീട്ടിൽ നവാസ് (40) ആണ് മരിച്ചത്. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. പ​ര​പ്പ​ന​ങ്ങാ​ടി സ്വ​ദേ​ശി​ക​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഇ​ത്തി​ഹാ​ദ് വ​ള്ള​വും ആ​ന​ങ്ങാ​ടി സ്വ​ദേ​ശി​ക​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള റു​ബി​യാ​ൻ വ​ള്ള​വു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. നി​യ​ന്ത്ര​ണം വി​ട്ട ഇ​ത്തി​ഹാ​ദ് റു​ബി​യാ​ൻ വ​ള്ള​ത്തി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ന​വാ​സ് വ​ള്ള​ത്തി​ലേ​ക്ക് തെ​റി​ച്ചു​വീ​ണു. പരിക്കേറ്റ മറ്റ് രണ്ട്

Continue Reading
കൊടുവള്ളിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്തി
Kerala Kerala Mex Kerala mx Kozhikode Top News
1 min read
158

കൊടുവള്ളിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്തി

May 22, 2025
0

കോഴിക്കോട്: കൊടുവള്ളി കിഴക്കോത്ത് വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്തി. കിഴക്കോത്ത് പരപ്പാറ ആയിക്കോട്ടില്‍ അബ്ദുല്‍ റഷീദിന്റെ മകന്‍ അന്നൂസ് റോഷനെ (21) മലപ്പുറം കൊണ്ടോട്ടിയില്‍ നിന്നാണ് കണ്ടെത്തിയത്. കാണാതായി അഞ്ചാം ദിവസമാണ് യുവാവിനെ കണ്ടെത്തുന്നത്. കൊണ്ടോട്ടി ബസ്റ്റാന്റില്‍ നിന്നാണ് യുവാവിനെ കണ്ടെത്തിയത്. അഞ്ച് ദിവസം മുമ്പാണ് യുവാവിനെ സംഘം വീട്ടിൽനിന്ന് തട്ടിക്കൊണ്ടുപോയത്. പ്രതികള്‍ക്കായി പോലീസ് ബുധനാഴ്ച ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പോലീസ് മലപ്പുറം കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയും

Continue Reading
ഡ്രൈ​വിം​ഗ് പ​ഠി​ക്കു​ന്ന​തി​നി​ടെ കാ​ര്‍ കി​ണ​റ്റി​ൽ വീ​ണു
Kerala Kerala Mex Kerala mx Kozhikode Top News
0 min read
163

ഡ്രൈ​വിം​ഗ് പ​ഠി​ക്കു​ന്ന​തി​നി​ടെ കാ​ര്‍ കി​ണ​റ്റി​ൽ വീ​ണു

May 22, 2025
0

കോ​ഴി​ക്കോ​ട്: ഡ്രൈ​വിം​ഗ് പ​ഠി​ക്കു​ന്ന​തി​നി​ടെ കാ​ര്‍ കി​ണ​റ്റി​ൽ വീ​ണ് വീ​ട്ട​മ്മ​യ്ക്ക് പ​രി​ക്ക്. കോ​ഴി​ക്കോ​ട് രാ​മ​നാ​ട്ടു​ക​ര​യ്ക്ക് സ​മീ​പം പെ​രു​മു​ഖ​ത്തു​വ​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ കാ​ട്ടി​ങ്ങ​ൽ പ​റ​മ്പ് വൃ​ന്ദാ​വ​ന​ത്തി​ൽ സ്നേ​ഹ​ല​ത​യ്ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം കാ​ർ പി​ന്നി​ലേ​ക്ക് എ​ടു​ക്കു​ന്ന​തി​നി​ടെ ബ്രേ​ക്കി​നു പ​ക​രം ആ​ക്സി​ലേ​റ്റ​റി​ൽ അ​ബ​ദ്ധ​ത്തി​ൽ ച​വി​ട്ടി​യ​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ സ്നേ​ഹ​ല​ത ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി. കാ​റി​ന്‍റെ പി​ൻ​ഭാ​ഗം കി​ണ​റി​ലെ വെ​ള്ള​ത്തി​ൽ മു​ങ്ങി​യെ​ങ്കി​ലും മു​ൻ ഭാ​ഗ​ത്തെ ഡോ​ർ തു​റ​ന്ന് ഫ​യ​ർ​ഫോ​ഴ്സ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Continue Reading
ജുവനൈല്‍ ഹോമില്‍ നിന്ന് മൂന്ന് ആൺകുട്ടികൾ ചാടിപ്പോയി ; രണ്ടുപേരെ കണ്ടെത്തി
Kerala Kerala Mex Kerala mx Kozhikode Top News
0 min read
159

ജുവനൈല്‍ ഹോമില്‍ നിന്ന് മൂന്ന് ആൺകുട്ടികൾ ചാടിപ്പോയി ; രണ്ടുപേരെ കണ്ടെത്തി

May 22, 2025
0

കോഴിക്കോട്: വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്ന് മൂന്ന് ആൺകുട്ടികൾ ചാടിപ്പോയി. സംഭവത്തിൽ രണ്ടു കുട്ടികളെ കണ്ടെത്തി. 16 വയസുള്ള കുട്ടികലെയാണ് കാണാതെ പോയത്. താമരശ്ശേരി, കുരുവട്ടൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഒരാൾക്കായി ചേവായൂര്‍ പോലീസ് അന്വേഷണം നടത്തുന്നു. ബുധനാഴ്ച വൈകീട്ട് അഞ്ചുമണിയോടെ കളിക്കാനായി പുറത്തിറക്കിയപ്പോഴാണ് കുട്ടികൾ ചാടിപ്പോയതെന്ന് പോലീസ് പറഞ്ഞു. സമയംകഴിഞ്ഞിട്ടും മൂന്നുപേരെമാത്രം കാണാതായപ്പോൾ ചിൽഡ്രൻസ് ഹോം അധികൃതർ ചേവായൂർ പോലീസിൽ പരാതി നൽകുകയായിരുന്നു.

Continue Reading