പ​ത്തു വ​യ​സു​കാ​ര​ൻ കി​ണ​റ്റി​ൽ വീ​ണു മ​രി​ച്ചു
Kerala Kerala Mex Kerala mx Kozhikode Top News
0 min read
131

പ​ത്തു വ​യ​സു​കാ​ര​ൻ കി​ണ​റ്റി​ൽ വീ​ണു മ​രി​ച്ചു

April 17, 2025
0

കോ​ഴി​ക്കോ​ട്: ചെ​ക്യാ​ട് മാ​മു​ണ്ടേ​രി​യി​ൽ പ​ത്തു വ​യ​സു​കാ​ര​ൻ കി​ണ​റ്റി​ൽ വീ​ണു മ​രി​ച്ചു. മു​ന​വ്വ​റ​ലി ആ​ണ്‌ അപകടത്തിൽ മരണപ്പെട്ടത്. കു​ട്ടി ക​ളി​ക്കു​ന്ന​തി​നി​ടെ മ​ഹ​നു​ദ്ധീ​ൻ ഉ​ലു മ​ദ്ര​സ കോ​മ്പൗ​ണ്ടി​ലെ കി​ണ​റ്റി​ൽ വീ​ഴു​ക​യാ​യി​രു​ന്നു. അപകടം നടന്ന ഉടൻ തന്നെ ക​ല്ലാ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക​ൾ​ക്ക് വി​ട്ടു​ന​ൽ​കും.

Continue Reading
ബീ​ച്ചി​ൽ​ പോ​ലീ​സു​കാ​രന് നേ​രെ ആ​ക്ര​മ​ണം ; നേ​പ്പാ​ള്‍ സ്വ​ദേ​ശി​ക​ള്‍ പി​ടി​യി​ൽ
Kerala Kerala Mex Kerala mx Kozhikode Top News
1 min read
129

ബീ​ച്ചി​ൽ​ പോ​ലീ​സു​കാ​രന് നേ​രെ ആ​ക്ര​മ​ണം ; നേ​പ്പാ​ള്‍ സ്വ​ദേ​ശി​ക​ള്‍ പി​ടി​യി​ൽ

April 17, 2025
0

കോ​ഴി​ക്കോ​ട്: പോ​ലീ​സു​കാ​ര​നെ ആ​ക്ര​മി​ച്ച നേ​പ്പാ​ള്‍ സ്വ​ദേ​ശി​ക​ള്‍ പി​ടി​യി​ൽ. ബി​ഷ്ണു​കു​മാ​ര്‍ (23), രൂ​പേ​ഷ് കു​മാ​ര്‍ (20) എന്നിവരെയാണ് പോലീസ് പിടികൂടിയത്. കോ​ഴി​ക്കോ​ട് ബീ​ച്ചി​ല്‍​വ​ച്ചാ​ണ് പോ​ലീ​സു​കാ​ര​നു നേ​രെ ആ​ക്ര​മ​ണമു​ണ്ടാ​യ​ത്. എ​ല​ത്തൂ​ര്‍ കോ​സ്റ്റ​ല്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ ജു​ബി​നാ​ണ് ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്. പ്ര​തി​ക​ള്‍ ബീ​റ്റ് ഡ്യൂ​ട്ടി ചെ​യ്യു​ക​യാ​യി​രു​ന്ന പോ​ലീ​സു​കാ​ര​ന്‍റെ ഔ​ദ്യോ​ഗി​ക കൃ​ത്യ നി​ര്‍​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തു​ക​യും ആ​ക്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു.

Continue Reading
കിണറ്റില്‍ വീണ് പത്ത് വയസ്സുകാരന്‍ മരിച്ചു
Kerala Kerala Mex Kerala mx Kozhikode Top News
1 min read
133

കിണറ്റില്‍ വീണ് പത്ത് വയസ്സുകാരന്‍ മരിച്ചു

April 16, 2025
0

കോഴിക്കോട്: ചെക്യാട് മാമുണ്ടേരിയില്‍ 10 വയസ്സുകാരന്‍ കിണറ്റില്‍ വീണുമരിച്ചു.  നെല്ലിയുള്ളതില്‍ ഹമീദിന്റെ മകന്‍ മുനവ്വറലി ആണ് മരിച്ചത്. ചെക്യാട് സൗത്ത് എം എല്‍ പി സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു. ബുധനാഴ്ച രാവില 8:30 ഓടെയാണ് സംഭവം നടന്നത്. മാമുണ്ടേരിയിലെ മഹനുദ്ദീന്‍ ഉലും മദ്രസയോട് ചേര്‍ന്നുള്ള പറമ്പിലെ കിണറില്‍ വീണാണ് മരണം സംഭവിച്ചത്.പുളിപറിക്കാനായി മരത്തില്‍ കയറിയ കുട്ടി കൊമ്പൊടിഞ്ഞ് കിണറില്‍ വീഴുകയായിരുന്നു.

Continue Reading
തൊ​ഴി​ലാ​ളി​ക​ള്‍​ക്കു​നേ​രെ തോ​ക്ക് ചൂ​ണ്ടി​യ കേ​സ് ; വ്ലോ​ഗ​ര്‍ തൊ​പ്പി​യെ വി​ട്ട​യ​ച്ചു
Kerala Kerala Mex Kerala mx Kozhikode Top News
1 min read
200

തൊ​ഴി​ലാ​ളി​ക​ള്‍​ക്കു​നേ​രെ തോ​ക്ക് ചൂ​ണ്ടി​യ കേ​സ് ; വ്ലോ​ഗ​ര്‍ തൊ​പ്പി​യെ വി​ട്ട​യ​ച്ചു

April 16, 2025
0

കോ​ഴി​ക്കോ​ട്: ബ​സ് തൊ​ഴി​ലാ​ളി​ക​ള്‍​ക്കു​നേ​രെ തോ​ക്ക് ചൂ​ണ്ടി​യ കേ​സി​ൽ വ്ലോ​ഗ​ര്‍ തൊ​പ്പി​യെ​ന്ന​റി​യ​പ്പെ​ടു​ന്ന മു​ഹ​മ്മ​ദ് നി​ഹാ​ലി​നെ വി​ട്ട​യ​ച്ചു. ബ​സ് തൊ​ഴി​ലാ​ളി​ക​ൾ പ​രാ​തി ന​ൽ​കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് അ​ഞ്ചു​മ​ണി​ക്കൂ​റോ​ളം ക​സ്റ്റ​ഡി​യി​ൽ​വ​ച്ച​ശേ​ഷം നി​ഹാ​ലി​നെ​യും ര​ണ്ട് സു​ഹൃ​ത്തു​ക്ക​ളെ​യും വ​ട​ക​ര പോ​ലീ​സ് വി​ട്ട​യ​ച്ച​ത്. ബ​സ് തൊ​ഴി​ലാ​ളി​ക​ള്‍​ക്കു​നേ​രെ തൊ​പ്പി ചൂ​ണ്ടി​യ തോ​ക്ക് ലൈ​സ​ന്‍​സ് ആ​വ​ശ്യ​മി​ല്ലാ​ത്ത എ​യ​ര്‍ പി​സ്റ്റ​ളാ​ണെ​ന്ന് പ​രി​ശോ​ധ​ന​യി​ൽ വ്യ​ക്ത​മാ​യി​രു​ന്നു. ക​ണ്ണൂ​ർ ക​ല്യാ​ശേ​രി സ്വ​ദേ​ശി മു​ഹ​മ്മ​ദ് നി​ഹാ​ൽ വ​ട​ക​ര ബ​സ് സ്റ്റാ​ന്‍റി​ൽ വ​ച്ച് വ​ട​ക​ര പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. മു​ഹ​മ​ദ് നി​ഹാ​ലി​ന്‍റെ കാ​ർ

Continue Reading
പകർച്ചവ്യാധി പ്രതിരോധത്തിന് പ്രാദേശിക പ്രതിരോധ കർമ്മ പദ്ധതി തയ്യാറാക്കും ; വീണാ ജോർജ്
Kerala Kerala Mex Kerala mx Kozhikode Top News
1 min read
116

പകർച്ചവ്യാധി പ്രതിരോധത്തിന് പ്രാദേശിക പ്രതിരോധ കർമ്മ പദ്ധതി തയ്യാറാക്കും ; വീണാ ജോർജ്

April 15, 2025
0

കോഴിക്കോട് : പകർച്ചവ്യാധി പ്രതിരോധത്തിന് തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രാദേശിക പ്രതിരോധ കർമ്മ പദ്ധതി തയ്യാറാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് ഡോ. കെ ബി മേനോന്‍ സ്മാരക കുടുംബാരോഗ്യകേന്ദ്രം കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പകർച്ചവ്യാധി പ്രതിരോധ കർമ്മ പദ്ധതി ഏപ്രിൽ 30നകം ഓരോ ഗ്രാമപഞ്ചായത്തിലും തയ്യാറാക്കും. പകർച്ചവ്യാധികളെ വലിയതോതിൽ കുറയ്ക്കാൻ പദ്ധതി സഹായകരമാകുമെന്നും മന്ത്രി പറഞ്ഞു.ഒരു കോടിയിലധികം രൂപ ചെലവഴിച്ചാണ് ആശുപത്രിക്ക്

Continue Reading
ജില്ലയിലെ ആദ്യ പ്രീമിയം കഫെക്ക് കൊയിലാണ്ടിയിൽ തുടക്കം
Kerala Kerala Mex Kerala mx Kozhikode Top News
1 min read
120

ജില്ലയിലെ ആദ്യ പ്രീമിയം കഫെക്ക് കൊയിലാണ്ടിയിൽ തുടക്കം

April 15, 2025
0

കോഴിക്കോട് : കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ആരംഭിച്ച കുടുംബശ്രീ പ്രീമിയം കഫെ റസ്റ്റോറന്റ് വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലയിൽ കുടുബശ്രീ ആരംഭിക്കുന്ന ആദ്യത്തെ പ്രീമിയം കഫെയാണ് കൊയിലാണ്ടിയിലേത്. തനത് ഭക്ഷണ രീതിക്കൊപ്പം ജനങ്ങൾക്കിഷ്ടപ്പെട്ട രുചിയിൽ ഇഷ്ടപ്പെട്ട വിഭവങ്ങളും ലഭ്യമാക്കുകയാണ് പ്രീമിയം റസ്റ്റോറന്റ് വഴി ലക്ഷ്യമിടുന്നത്. കുടുംബശ്രീയുടെ സ്വന്തം ബ്രാൻഡ് പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാരിൻ്റെ പിന്തുണയോടെയാണ് കഫേ കുടുംബശ്രീ

Continue Reading
സാഹസിക ടൂറിസം മേഖല കാലത്തിനൊത്ത് വികസിപ്പിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്
Kerala Kerala Mex Kerala mx Kozhikode Top News
1 min read
119

സാഹസിക ടൂറിസം മേഖല കാലത്തിനൊത്ത് വികസിപ്പിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

April 15, 2025
0

കോഴിക്കോട് : സാഹസിക വിനോദ സഞ്ചാര മേഖലയിൽ സംസ്ഥാനത്ത് പരമാവധി സാധ്യതകൾ യാഥാർഥ്യമാക്കാനാണ് സർക്കാർ ശ്രമമെന്ന് പൊതുമരാമത്ത് വിനോദ സഞ്ചാര വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. ഫറോക്ക് ചാലിയാറിൽ ആരംഭിച്ച റിവർ വേൾഡ് അഡ്വെഞ്ചർ പാർക്ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാഹസിക വിനോദസഞ്ചാരം ആഗോളതലത്തിൽ ശ്രദ്ധ ആകർഷിക്കുന്ന ഘട്ടമാണിത്. മേഖലയിലെ വികസനവുമായി ബന്ധപ്പെട്ട് യോജിച്ച മുന്നേറ്റം സാധ്യമാക്കുമെന്ന് മന്ത്രി പറഞ്ഞു. വിദേശ രാജ്യങ്ങളിൽ കാണുന്ന വിവിധ സാഹസിക

Continue Reading
കേരളത്തെ ഉന്നത വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റും ; മുഖ്യമന്ത്രി പിണറായി വിജയൻ
Kerala Kerala Mex Kerala mx Kozhikode Top News
1 min read
118

കേരളത്തെ ഉന്നത വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റും ; മുഖ്യമന്ത്രി പിണറായി വിജയൻ

April 15, 2025
0

കോഴിക്കോട് : കാലഘട്ടത്തിനനുസരിച്ചുള്ള നവീകരണത്തിലൂടെ കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയെ ആഗോള നിലവാരത്തിലുള്ള ഹബ്ബാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിന് സഹായകമാകുന്ന പ്രവർത്തനങ്ങൾ നടത്താൻ കൊയിലാണ്ടി എസ്എആര്‍ബിടിഎം ഗവ. കോളേജിന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കോളേജ് സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെയും പുതുതായി നിര്‍മ്മിച്ച അക്കാദമിക് ബ്ലോക്കിന്റെയും പുരുഷ ഹോസ്റ്റലിന്റെയും ഉദ്ഘാടനം നിര്‍വ്വഹിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ അരനൂറ്റാണ്ട് കാലത്തെ പ്രവർത്തനങ്ങൾ കൊണ്ട് കൊയിലാണ്ടിയിലേയും സമീപപ്രദേശങ്ങളിലെയും ജനങ്ങളുടെ സാമൂഹ്യ പുരോഗതിയിൽ കാര്യമായ

Continue Reading
പീപ്പിൾസ് റെസ്റ്റ് ഹൗസ് ; വടകര റെസ്റ്റ് ഹൗസിന് 23.7 ലക്ഷം രൂപ വരുമാനം
Kerala Kerala Mex Kerala mx Kozhikode Top News
0 min read
112

പീപ്പിൾസ് റെസ്റ്റ് ഹൗസ് ; വടകര റെസ്റ്റ് ഹൗസിന് 23.7 ലക്ഷം രൂപ വരുമാനം

April 15, 2025
0

കോഴിക്കോട് : പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള റെസ്റ്റ് ഹൗസുകൾ ജനകീയമാക്കുന്നതിന്റെ ഭാഗമായി ആവിഷ്കരിച്ച പീപ്പിൾസ് റെസ്റ്റ് ഹൗസ് പദ്ധതിക്ക് വടകരയിലും മികച്ച പ്രതികരണം. വടകര റെസ്റ്റ് ഹൗസിൽ നിന്നും വരുമാനമായി മാത്രം സർക്കാറിന് ലഭിച്ചത് 23.7 ലക്ഷം രൂപയാണ്. പദ്ധതി ആരംഭിച്ചതിനുശേഷം വടകര റെസ്റ്റ് ഹൗസിൽ 3526 ബുക്കിംഗുകളാണ് നടന്നത്. 2021 നവംബർ ഒന്ന് മുതൽ 2025 മാർച്ച് മൂന്ന് വരെ വടകര റെസ്റ്റ് ഹൗസിൽ നിന്നും സർക്കാരിന് 23,70,128

Continue Reading
തിരുവമ്പാടിയില്‍ അതിശക്തമായ കാറ്റിൽ വീട് തകർന്നു
Kerala Kerala Mex Kerala mx Kozhikode Top News
1 min read
125

തിരുവമ്പാടിയില്‍ അതിശക്തമായ കാറ്റിൽ വീട് തകർന്നു

April 15, 2025
0

കോഴിക്കോട്: തിരുവമ്പാടിയില്‍ മേലേ പൊന്നാങ്കയത്ത് ശക്തമായ കാറ്റില്‍ വീട് തകർന്നു. ജയേഷ് കുറ്റിയാങ്കലിന്റെ വീട്ടിലാണ് നാശനഷ്ടം ഉണ്ടായത്. ജയേഷിന്റെ ഭാര്യ ശാന്തിക്കാണ് പരിക്കേറ്റു. വൈകുന്നേരം ആഞ്ഞുവീശിയ കാറ്റില്‍ തെങ്ങും കമുകും കടപുഴകി വീടിന് മുകളില്‍ വീഴുകയായിരുന്നു. അടുക്കള പൂര്‍ണമായും തകര്‍ന്നു.അടുക്കളയില്‍ ഓടുകള്‍ തകര്‍ന്നുവീണാണ് പരിക്ക്. മഴയില്ലാതെ അതിശക്തമായ കാറ്റ് മാത്രമാണ് ഉണ്ടായത്.

Continue Reading