നാലുദിവസത്തെ തുടർച്ചയായ വർധനക്ക് ശേഷം സ്വർണ വില കുറഞ്ഞു
Kerala Kerala Mex Kerala mx Top News
1 min read
86

നാലുദിവസത്തെ തുടർച്ചയായ വർധനക്ക് ശേഷം സ്വർണ വില കുറഞ്ഞു

April 14, 2025
0

തിരുവനന്തപുരം: നാലുദിവസത്തെ തുടർച്ചയായ വില വർധനക്ക് ശേഷം വിഷു ദിനത്തിൽ സ്വർണവിലയിൽ നേരിയ കുറവ്. പവന് 120 രൂപയും ഗ്രാമിന് 15 രൂപയും കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് 70,040 രൂപയും ഗ്രാമിന് 8755 രൂപയുമാണ് ഇന്ന് കേരളത്തിലെ വില. ശനിയാഴ്ചയാണ് സംസ്ഥാനത്ത് ചരിത്രത്തിലാദ്യമായി സ്വർണവില 70,000 കടന്നത്. 70,160 രൂപയായിരുന്നു ശനിയാഴ്ച ഒരു പവൻ സ്വർണത്തിന്റെ വില. കേരളത്തിൽ കഴിഞ്ഞ നാലുദിവസം കൊണ്ട് 4,360 രൂപയാണ് പവന് വർധിച്ചത്.

Continue Reading
ബോഡിമെട്ടിൽ വാഹനാപകടം; നിയന്ത്രണം നഷ്ടപെട്ട കാര്‍ 60 അടി താഴ്ചയിലേക്ക് മറിഞ്ഞ് തീപിടിച്ചു
Kerala Kerala Mex Kerala mx Top News
1 min read
78

ബോഡിമെട്ടിൽ വാഹനാപകടം; നിയന്ത്രണം നഷ്ടപെട്ട കാര്‍ 60 അടി താഴ്ചയിലേക്ക് മറിഞ്ഞ് തീപിടിച്ചു

April 14, 2025
0

ഇടുക്കി: ബോഡിമെട്ടിന് സമീപം വാഹനാപകടം. എക്സൈസ് ചെക്പോസ്റ്റിനു സമീപം നിയന്ത്രണം നഷ്ടപെട്ട കാര്‍ 60 അടി താഴ്ചയിലേക്ക് മറിഞ്ഞു. അപകടത്തില്‍ വാഹനത്തില്‍ തീ ആളിപടര്‍ന്നു. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ബാംഗ്ലൂര്‍ നിവാസികളായ നാല് പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്കുണ്ട്. ഇവര്‍ തേനി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

Continue Reading
കാട്ടുപന്നിക്കായി പൊറോട്ടയിൽ വച്ച പന്നിപടക്കം കടിച്ചത് പശു; പടക്കം പൊട്ടി പശുവിന് പരിക്ക്
Kerala Kerala Mex Kerala mx Top News
1 min read
99

കാട്ടുപന്നിക്കായി പൊറോട്ടയിൽ വച്ച പന്നിപടക്കം കടിച്ചത് പശു; പടക്കം പൊട്ടി പശുവിന് പരിക്ക്

April 14, 2025
0

പാലക്കാട്: പടക്കം വായിലിരുന്ന് പൊട്ടി പശുവിന് പരിക്ക്. പാലക്കാട് പുതുനഗരത്താണ് സംഭവം നടുവഞ്ചിറ സ്വദേശി സതീഷിന്‍റെ പശുവിനാണ് പരിക്ക് പറ്റിയത്. കാട്ടുപന്നിക്കായി പൊറോട്ടയിൽ പൊതിഞ്ഞുവെച്ച പന്നിപടക്കമാണ് പശു കടിച്ചത്. മേയുന്നതിനിടെ ഇന്നലെ രാത്രിയായിരുന്നു അപകടം.

Continue Reading
ശബരിമലയില്‍ തങ്ക ശ്രീകോവിലില്‍ വിഷുക്കണി ദർശിച്ച് ആയിരങ്ങൾ
Kerala Kerala Mex Kerala mx Top News
1 min read
86

ശബരിമലയില്‍ തങ്ക ശ്രീകോവിലില്‍ വിഷുക്കണി ദർശിച്ച് ആയിരങ്ങൾ

April 14, 2025
0

ശബരിമല: ശബരിമലയില്‍ തങ്ക ശ്രീകോവിലില്‍ അയ്യപ്പസ്വാമിക്കുമുന്നിലൊരുക്കിയ വിഷുക്കണി ദർശിച്ച് ആയിരക്കണക്കിന് സ്വാമിഭക്തര്‍. പുലര്‍ച്ചെ നാലിന് തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരി നടതുറന്ന് ദീപം തെളിയിച്ച് അയ്യപ്പനെ വിഷുക്കണി കാണിച്ചു. തുടര്‍ന്ന് തന്ത്രിയും മേല്‍ശാന്തിയും ഭക്തര്‍ക്ക് വിഷുക്കൈനീട്ടം നല്‍കി. വിഷുദര്‍ശനത്തിന് സന്നിധാനത്ത് വലിയ ഭക്തജനത്തിരക്കനുഭവപ്പെട്ടു. ശ്രീകോവിലില്‍ പൂജിച്ച അയ്യപ്പ ചിത്രം ആലേഖനം ചെയ്ത സ്വര്‍ണ ലോക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക്, അവയുടെ വിതരണം ദേവസ്വം മന്ത്രി വി.എന്‍. വാസവന്‍

Continue Reading
മൈസൂരുവിൽ മലയാളി യുവതി ബൈക്കപകടത്തിൽ മരിച്ചു; ഒപ്പമുണ്ടായിരുന്ന യുവാവിന് പരുക്ക്
Kerala Kerala Mex Kerala mx National Top News
1 min read
80

മൈസൂരുവിൽ മലയാളി യുവതി ബൈക്കപകടത്തിൽ മരിച്ചു; ഒപ്പമുണ്ടായിരുന്ന യുവാവിന് പരുക്ക്

April 13, 2025
0

ബെംഗളൂരു: മൈസൂരുവിൽ മലയാളി യുവതി ബൈക്കപകടത്തിൽ മരിച്ചു. ഒപ്പമുണ്ടായിരുന്ന യുവാവിന് പരുക്കേറ്റു. എരുമേലി സൗത്ത് എരുത്വാപ്പുഴ കളത്തൂർ ബിജു- സുനിത ദമ്പതികളുടെ ഏക മകൾ കാർത്തിക ബിജു (25) ആണ് മരിച്ചത്. പാലക്കാട് ഒറ്റപ്പാലം മാങ്കോട് തൃക്കടേരി ചാമണ്ണൂർ ഗോപാലകൃഷ്ണന്റെ മകൻ ജി. ഗിരിശങ്കർ തരകൻ (26) ആണ് പരുക്കേറ്റത്. ​ഗിരിശങ്കറാണ് ബൈക്കോടിച്ചിരുന്നത്. ഇന്നലെ ഉച്ചയ്ക്ക് മൈസൂരു–നഞ്ചൻഗുഡ് ദേശീയപാതയിലായിരുന്നു അപകടം. ബെംഗളൂരുവിൽ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു കാർത്തിക. അവധിക്ക്

Continue Reading
സുപ്രീംകോടതി ഉത്തരവിനെതിരെ നിയമ യുദ്ധത്തിനൊരുങ്ങി കേന്ദ്രസർക്കാർ
Kerala Kerala Mex Kerala mx National Top News
1 min read
84

സുപ്രീംകോടതി ഉത്തരവിനെതിരെ നിയമ യുദ്ധത്തിനൊരുങ്ങി കേന്ദ്രസർക്കാർ

April 13, 2025
0

ഡൽഹി: സുപ്രീംകോടതി ഉത്തരവിനെതിരെ നിയമ യുദ്ധത്തിനൊരുങ്ങി കേന്ദ്രസർക്കാർ. രാഷ്ട്രപതിക്കും ഗവർണർമാർക്കും ബില്ലുകളിൽ തീരുമാനമെടുക്കാനുള്ള സമയപരിധി നിശ്ചയിച്ച സുപ്രീം കോടതി ഉത്തരവിനെതിരെയാണ് നിയമ യുദ്ധം. സമയപരിധി നിശ്ചയിച്ചത് പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയിൽ ഹര്‍ജി നൽകും. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഹർജി നൽകാനുള്ള നീക്കങ്ങൾ തുടങ്ങിയതായാണ് വിവരം. സമയപരിധി നിശ്ചയിച്ചത് പുനപരിശോധിക്കണമെന്നും കേന്ദ്രത്തിന്‍റെ വാദങ്ങൾ പരിഗണിക്കപ്പെട്ടില്ലെന്നുമാണ് കേന്ദ്രത്തിന്‍റെ വാദം. വിധി പുറപ്പെടുവിച്ച ജസ്റ്റിസുമാരായ ജെ ബി പർഡിവാല, ആർ മഹാദേവൻ

Continue Reading
സിദ്ദിഖ് കാപ്പ​ന്റെ വീട്ടിൽ അർധരാത്രിയുള്ള പരിശോധന ഒഴിവാക്കി; വിശദീകരണവുമായി പോലീസ്
Kerala Kerala Mex Kerala mx Top News
1 min read
79

സിദ്ദിഖ് കാപ്പ​ന്റെ വീട്ടിൽ അർധരാത്രിയുള്ള പരിശോധന ഒഴിവാക്കി; വിശദീകരണവുമായി പോലീസ്

April 13, 2025
0

മലപ്പുറം: അർധരാത്രി പരിശോധനയ്ക്കെത്തുമെന്ന് പറഞ്ഞ പോലീസ് എത്തിയില്ല. യു.പി സർക്കാർ കേസെടുത്ത് ജയിലിലടച്ചിരുന്ന മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന്‍റെ വീട്ടിലാണ് പരിശോധനയ്ക്കായി ഇന്നലെ അര്‍ധരാത്രി 12മണിക്കുശേഷം പോലീസ് എത്തുമെന്ന് അറിയിച്ചിരുന്നത്. ഇന്നലെ വൈകിട്ട് ആറ് മണിയോടെ മലപ്പുറം വേങ്ങരയിലെ കാപ്പ​ന്റെ വീട്ടിൽ രണ്ടു പൊലീസുകാർ നേരിട്ടെത്തിയാണ് ഇക്കാര്യം അറിയിച്ചത്. വീട്ടിലേക്കുള്ള വഴിയും സിദ്ദീഖ് കാപ്പന്‍റെ സാന്നിധ്യവും ഉറപ്പുവരുത്താനാണ് വന്ന് ചോദിക്കുന്നതെന്ന് പറഞ്ഞെങ്കിലും പൊലീസ് രാത്രി പരിശോധനക്ക് എത്തിയില്ല. രാത്രിയിലുള്ള പരിശോധന സംബന്ധിച്ച

Continue Reading
സ്വർണ ബാറുകൾക്ക് പകരം വെള്ളിയിൽ സ്വർണം പൂശിയ ബാറുകൾ; ജ്വല്ലറിയുടെ സ്ട്രോങ് റൂം മാനേജർക്കെതിരെ കേസ്
Kerala Kerala Mex Kerala mx Top News
0 min read
94

സ്വർണ ബാറുകൾക്ക് പകരം വെള്ളിയിൽ സ്വർണം പൂശിയ ബാറുകൾ; ജ്വല്ലറിയുടെ സ്ട്രോങ് റൂം മാനേജർക്കെതിരെ കേസ്

April 13, 2025
0

ഹൈദരാബാദ്: ജ്വല്ലറിയുടെ സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരുന്ന സ്വർണം തട്ടിയെടുത്ത ജീവനക്കാരനെതിരെ കേസ്. ജ്വല്ലറി ഉടമ നൽകിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ഒന്നര കോടി രൂപയുടെ സ്വർണ ബാറുകളാണ് കാണാതായതെന്നാണ് ഉടമയുടെ പരാതിയിൽ പറയുന്നത്. സ്വർണ ബാറുകൾക്ക് പകരം വെള്ളിയിൽ സ്വർണം പൂശിയ ബാറുകളാണ് കണ്ടെത്തിയത്. ജീവനക്കാരനോട് വിശദീകരണം തേടിയതിന് പിന്നാലെ ഇയാളെ കാണാതായെന്നും ഫോണിൽ വിളിച്ചിട്ട് കിട്ടുന്നില്ലെന്നും പരാതിയിൽ പറയുന്നു. ഹൈദരാബാദിലാണ് സംഭവം. സെൻട്രൽ ക്രൈം സ്റ്റേഷനിൽ നൽകിയ പരാതിയിൽ പൊലീസ്

Continue Reading
വയനാട് ടൗൺഷിപ്പി​ന്റെ നിർമ്മാണം ആരംഭിച്ച ഭൂമിയിൽ എസ്റ്റേറ്റ് തൊഴിലാളികളുടെ സമരം ഇന്ന് തുടങ്ങും
Kerala Kerala Mex Kerala mx Top News
1 min read
77

വയനാട് ടൗൺഷിപ്പി​ന്റെ നിർമ്മാണം ആരംഭിച്ച ഭൂമിയിൽ എസ്റ്റേറ്റ് തൊഴിലാളികളുടെ സമരം ഇന്ന് തുടങ്ങും

April 13, 2025
0

കല്‍പ്പറ്റ: എൽസ്റ്റൺ എസ്റ്റേറ്റിലെ തൊഴിലാളികളുടെ സമരം ഇന്ന് തുടങ്ങും. വയനാട് ഉരുള്‍പൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനുള്ള ടൗൺഷിപ്പിന്‍റെ പ്രാരംഭ നിര്‍മാണം ആരംഭിച്ചതിനെത്തുടർന്നാണ് ഇവിടെ തൊഴിലാളികൾ സമരം ആരംഭിക്കുന്നത്. സിഐടിയു ഉൾപ്പെടെയുള്ള സംയുക്ത ട്രേഡ് യൂണിയനുകളുടെ ആഭിമുഖ്യത്തിലാണ് സത്യഗ്രഹ സമരം നടത്തുന്നത്. ശമ്പള കുടിശ്ശികയും ആനുകൂല്യങ്ങളും നൽകാതെ ടൗൺഷിപ്പ് നിർമ്മാണം നടത്തുന്നതിനെതിരെയാണ് പ്രതിഷേധം. ഉടൻ പരിഹാരം കണ്ടെത്തിയില്ലെങ്കിൽ ശക്തമായ സമരത്തിലേക്ക് കടക്കുമെന്നാണ് തൊഴിലാളി സംഘടനകളുടെ മുന്നറിയിപ്പ്. ടൗൺഷിപ്പിനായുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ഇന്നലെ മുതലാണ്

Continue Reading
നടൻ ഷൈന്‍ ടോം ചാക്കോ പ്രതിയായ കൊക്കയ്ന്‍ കേസ്; പോലീസിന് വീഴ്ച പറ്റി
Kerala Kerala Mex Kerala mx Top News
1 min read
137

നടൻ ഷൈന്‍ ടോം ചാക്കോ പ്രതിയായ കൊക്കയ്ന്‍ കേസ്; പോലീസിന് വീഴ്ച പറ്റി

April 13, 2025
0

എറണാകുളം: ഷൈന്‍ ടോം ചാക്കോ പ്രതിയായ കൊക്കയ്ന്‍ കേസില്‍ പൊലീസി​ന്റെ വീഴ്ചകൾ അക്കമിട്ട് നിരത്തി കോടതി. അന്വേഷണത്തി​ൽ നടപടിക്രമങ്ങള്‍ പാലിച്ചില്ല. പിടിച്ചെടുത്ത കൊക്കെയിന്‍റെ ഘടകങ്ങള്‍ വേര്‍തിരിച്ച് പരിശോധിച്ചില്ല. രഹസ്യ വിവരം ലഭിച്ചുവെന്ന വാദം പൊലീസ് പട്രോളിംഗ് സംഘം കോടതിയില്‍ തള്ളിപ്പറഞ്ഞു. പൊലീസ് കണ്ടെടുത്ത വസ്തുക്കള്‍ സെര്‍ച്ച് മെമ്മോയില്‍ രേഖപ്പെടുത്തിയില്ല. പ്രതികളെ പരിശോധിച്ചത് ഡ്യൂട്ടിയിലില്ലാത്ത ഗസറ്റഡ് ഉദ്യോഗസ്ഥനാണ്. വനിതാ പ്രതികളെ പരിശോധിച്ചത് വനിതാ പൊലീസ് അല്ല. ഷൈന്‍ ടോം ചാക്കോ ഉള്‍പ്പടെയുള്ള

Continue Reading