ചാ​ല​ക്കു​ടി​യി​ൽ ഇ​റ​ങ്ങി​യ പു​ലി​യെ മ​യ​ക്കു​വെ​ടി​വ​യ്ക്കും
Kerala Kerala Mex Kerala mx Thrissur Top News
1 min read
167

ചാ​ല​ക്കു​ടി​യി​ൽ ഇ​റ​ങ്ങി​യ പു​ലി​യെ മ​യ​ക്കു​വെ​ടി​വ​യ്ക്കും

April 3, 2025
0

തൃ​ശൂ​ർ: ചാ​ല​ക്കു​ടി ന​ഗ​ര​ത്തി​ൽ ഇ​റ​ങ്ങി​യ പു​ലി​യെ മ​യ​ക്കു​വെ​ടി​വ​യ്ക്കും. ജി​ല്ലാ ക​ള​ക്ട​ർ അ​ർ​ജു​ൻ പാ​ണ്ഡ്യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. ഞാ​യ​റാ​ഴ്ച ചാ​ല​ക്കു​ടി പു​ഴ​യോ​ട് ചേ​ർ​ന്ന ഭാ​ഗ​ത്ത് പു​ലി​യെ​ത്തി​യ​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നത്. ഇതിന്റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ജി​ല്ലാ ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക യോ​ഗം ചേ​ർ​ന്ന​ത്. ജ​ന​വാ​സ​മേ​ഖ​ല​യി​ൽ പു​ലി​യി​റ​ങ്ങി മൂ​ന്നാ​ഴ്ച പി​ന്നി​ടു​മ്പോ​ൾ വി​ഷ​യ​ത്തെ നി​സാ​ര​വ​ൽ​ക്ക​രി​ക്ക​രു​തെ​ന്ന് ജ​ന​പ്ര​തി​നി​ധി​ക​ൾ യോ​ഗ​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടിരുന്നു.

Continue Reading
മ്യാ​ന്‍​മ​റി​ലു​ണ്ടാ​യ ഭൂ​ച​ല​ന​ത്തി​ല്‍ മരണസംഖ്യ 3000 ക​ട​ന്നു
Kerala Kerala Mex Kerala mx Top News World
1 min read
189

മ്യാ​ന്‍​മ​റി​ലു​ണ്ടാ​യ ഭൂ​ച​ല​ന​ത്തി​ല്‍ മരണസംഖ്യ 3000 ക​ട​ന്നു

April 3, 2025
0

നാ​യ്പി​ഡാ​വ്: മ്യാ​ന്‍​മ​റി​ലു​ണ്ടാ​യ ഭൂ​ച​ല​ന​ത്തി​ല്‍ 3085 പേ​രു​ടെ മ​ര​ണം സ്ഥി​രീ​ക​രി​ച്ചു. ദുരന്തത്തിൽ 4715 പേ​ര്‍ പരിക്കേൽക്കുകയും 341 പേ​രെ കാ​ണാ​താ​യി​ട്ടു​ണ്ട്.17 രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്നു​ള്ള ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ക​ര്‍ ദു​ര​ന്ത​മേ​ഖ​ല​യി​ലു​ണ്ട്. പ​ല​യി​ട​ത്തും ഇ​പ്പോ​ഴും ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​രു​ക​യാ​ണ്. പു​ന​ര​ധി​വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കി​ട​യി​ൽ, മ്യാ​ൻ​മ​റി​ലെ സൈ​നി​ക ഭ​ര​ണ​കൂ​ടം ബു​ധ​നാ​ഴ്ച താ​ല്‍​ക്കാ​ലി​ക വെ​ടി​നി​ര്‍​ത്ത​ൽ പ്ര​ഖ്യാ​പി​ച്ചു. താ​ല്‍​ക്കാ​ലി​ക വെ​ടി​നി​ര്‍​ത്ത​ൽ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം എ​ളു​പ്പാ​ക്കി​യേ​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. ഏ​പ്രി​ൽ 22 വ​രെ​യാ​ണ് വെ​ടി​നി​ര്‍​ത്ത​ൽ. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യാ​ണ് മ്യാ​ൻ​മ​റി​ലെ ര​ണ്ടാ​മ​ത്തെ വ​ലി​യ ന​ഗ​ര​മാ​യ മ​ണ്ടാ​ലെ​യ്ക്ക് സ​മീ​പം റി​ക്ട​ർ സ്കെ​യി​ലി​ൽ 7.7

Continue Reading
മ​ദ്യ​ല​ഹ​രി​യി​ൽ മ​ക​ൻ അ​മ്മ​യെ കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ചു
Crime Kerala Kerala Mex Kerala mx Top News
1 min read
168

മ​ദ്യ​ല​ഹ​രി​യി​ൽ മ​ക​ൻ അ​മ്മ​യെ കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ചു

April 3, 2025
0

തൃ​ശൂ​ർ: ക​യ്പ​മം​ഗ​ലം മൂ​ന്നു​പീ​ടി​ക​യി​ൽ മ​ദ്യ​ല​ഹ​രി​യി​ൽ മ​ക​ൻ അ​മ്മ​യെ കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ചു. മൂ​ന്നു​പീ​ടി​ക ബീ​ച്ച് സ്വ​ദേ​ശി വ​ള​വ​ത്ത് അ​ജ​യ​ൻ (41) ആ​ണ് അ​മ്മ ത​ങ്ക​യെ ആക്രമിച്ചത്. ബു​ധ​നാ​ഴ്ച രാ​ത്രി എ​ട്ട​ര​യോ​ടെ​യാ​ണ് സം​ഭ​വം നടന്നത്. കൈ​ത്ത​ണ്ട​യി​ൽ കു​ത്തേ​റ്റ ത​ങ്ക​യെ ആ​ദ്യം കൊ​ടു​ങ്ങ​ല്ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് എ​റ​ണാ​കു​ളം ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.അ​ജ​യ​നെ ക​യ്പ​മം​ഗ​ലം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.    

Continue Reading
സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി കി​ട​പ്പു​മു​റി​യി​ൽ മ​രി​ച്ച​നി​ല​യി​ൽ
Kannur Kerala Kerala Mex Kerala mx Top News
1 min read
174

സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി കി​ട​പ്പു​മു​റി​യി​ൽ മ​രി​ച്ച​നി​ല​യി​ൽ

April 3, 2025
0

ത​ല​ശേ​രി: പ​തി​ന​ഞ്ചു​കാ​രി​യെ കി​ട​പ്പു​മു​റി​യി​ൽ മ​രി​ച്ച നി​ല​യി​ൽ കണ്ടെത്തി. പാ​നൂ​ർ തെ​ക്കേ പാ​നൂ​രി​ലെ താ​ഴെ​ക്ക​ണ്ടി റെ​ജീ​ന-​മ​ജീ​ദ് ദ​മ്പ​തി​മാ​രു​ടെ മ​ക​ൾ റെ​ന ഫാ​ത്തി​മ​യാ​ണ് മ​രി​ച്ച​ത്. ഇ​ന്നു പു​ല​ർ​ച്ചെ ഒ​ന്നോ​ടെ ക​ഴു​ത്തി​ൽ ഷാ​ൾ മു​റു​ക്കി​യ നി​ല​യി​ലാ​ണ് പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​യ പെ​ൺ​കു​ട്ടി​യെ കി​ട​പ്പു മു​റി​യി​ൽ ബോ​ധ​ര​ഹി​ത​യാ​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ബ​ഹ​ളം കേ​ട്ട് ഓ​ടി​യെ​ത്തി​യ നാ​ട്ടു​കാ​ർ കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.വി​വ​ര​മ​റി​ഞ്ഞ് പാ​നൂ​ർ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Continue Reading
യുഎസ് ചുമത്തിയ പകരച്ചുങ്കത്തില്‍ പ്രതികരിച്ച് ഇന്ത്യ
Kerala Kerala Mex Kerala mx Top News World
1 min read
173

യുഎസ് ചുമത്തിയ പകരച്ചുങ്കത്തില്‍ പ്രതികരിച്ച് ഇന്ത്യ

April 3, 2025
0

ഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച പകരച്ചുങ്കത്തില്‍ പ്രതികരണവുമായി ഇന്ത്യ. ഇന്ത്യയ്ക്ക് മേൽചുമത്തിയിട്ടുള്ള 26 ശതമാനം ഇറക്കുമതി തീരുവ രാജ്യത്തെ സംബന്ധിച്ച് തിരിച്ചടിയല്ലെന്നും കേന്ദ്ര വാണിജ്യ മന്ത്രാലയത്തെ ഉദ്ധരിച്ച് പി.ടി.ഐ.റിപ്പോര്‍ട്ട് ചെയ്തു. യുഎസിന്റെ ഈ തീരുമാനം കൊണ്ട് നേട്ടങ്ങളും അതുപോലെ തന്നെ കോട്ടങ്ങളുമുണ്ടെന്നും റിപ്പോർട്ടുകളിൽ ഉണ്ട്.എല്ലാ രാജ്യങ്ങള്‍ക്കുമായി യുഎസ് ചുമത്തിയിട്ടുള്ള പത്ത് ശതമാനം തീരുവ ഏപ്രില്‍ അഞ്ചാം തീയതി മുതല്‍ ഈടാക്കി തുടങ്ങും. ശേഷിക്കുന്ന 16 ശതമാനം ഏപ്രില്‍

Continue Reading
ആ​ശ​മാ​രു​ടെ ഓ​ണ​റേ​റി​യം കൂ​ട്ട​ണ​മെ​ന്ന് സി​ഐ​ടി​യു ആ​വ​ശ്യ​പ്പെ​ടില്ലെന്ന് എ​ള​മ​രം ക​രീം
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
159

ആ​ശ​മാ​രു​ടെ ഓ​ണ​റേ​റി​യം കൂ​ട്ട​ണ​മെ​ന്ന് സി​ഐ​ടി​യു ആ​വ​ശ്യ​പ്പെ​ടില്ലെന്ന് എ​ള​മ​രം ക​രീം

April 3, 2025
0

മ​ധു​ര: ആ​ശ വ​ർ​ക്ക​ർ​മാ​രു​ടെ സ​മ​ര​ത്തി​ന് ട്രേ​ഡ് യൂ​ണി​യ​ൻ സ്വ​ഭാ​വം ഇ​ല്ലെ​ന്നു സി​പി​എം നേ​താ​വ് എ​ള​മ​രം ക​രീം. എ​ള​മ​രം ക​രീമിന്റെ പ്രതികരണം…. ഓ​ണ​റേ​റി​യം വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി​യു​മാ​യു​ള്ള ച​ർ​ച്ച​യി​ൽ സി​ഐ​ടി​യു ആ​വ​ശ്യ​പ്പെ​ടില്ല.സ​ർ​ക്കാ​രി​ന്‍റെ സാ​മ്പ​ത്തി​ക സ്ഥി​തി​വ​ച്ച് ഓ​ണ​റേ​റി​യം വ​ർ​ധി​പ്പി​ക്കാ​ൻ പ​റ​യാ​ൻ ക​ഴി​യി​ല്ല.​ആ​ശാ വ​ർ​ക്ക​ർ​മാ​രോ​ട് അ​നു​ഭാ​വം ആ​ണ് സി​ഐ​ടി​യു​വി​ന്. ‌‌‌  

Continue Reading
കാ​ണാ​താ​യ നി​യ​മ​വി​ദ്യാ​ര്‍​ഥി​യുടെ മൃ​ത​ദേ​ഹം പു​ഴ​യി​ല്‍​ ക​ണ്ടെ​ത്തി
Ernakulam Kerala Kerala Mex Kerala mx Top News
1 min read
173

കാ​ണാ​താ​യ നി​യ​മ​വി​ദ്യാ​ര്‍​ഥി​യുടെ മൃ​ത​ദേ​ഹം പു​ഴ​യി​ല്‍​ ക​ണ്ടെ​ത്തി

April 3, 2025
0

കൊ​ച്ചി: ആ​ലു​വ​യി​ല്‍ കാ​ണാ​താ​യ നി​യ​മ​വി​ദ്യാ​ര്‍​ഥി​യു​ടെ മൃ​ത​ദേ​ഹം പു​ഴ​യി​ല്‍​ നി​ന്ന് ക​ണ്ടെ​ത്തി. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി അ​തു​ല്‍ ആ​ണ് മരണപ്പെട്ടത്. എ​ട​ത്ത​ല മ​ണ​ലി​മു​ക്കി​ലു​ള്ള കോ​ള​ജി​ലെ വി​ദ്യാ​ര്‍​ഥി​യാ​ണ് ഇ​യാ​ള്‍. ആ​ലു​വ​യി​ല്‍ ബ​ന്ധു​വി​നൊ​പ്പം വാ​ട​ക​യ്ക്ക് താ​മ​സി​ച്ച് വ​രി​ക​യാ​യി​രു​ന്നു ഇ​യാ​ള്‍. ബു​ധ​നാ​ഴ്ച മു​ത​ലാ​ണ് ഇ​യാ​ളെ കാ​ണാ​താ​യ​ത്. മാ​ര്‍​ത്താ​ണ്ഡ​വ​ര്‍​മ പാ​ല​ത്തി​ല്‍​നി​ന്ന് ഒ​രാ​ള്‍ താ​ഴേ​യ്ക്ക് ചാ​ടി​യ​താ​യി പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ച​ത്. തു​ട​ര്‍​ന്ന് സ്‌​കൂ​ബ സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

Continue Reading
മാ​ലി​ന്യം വ​ലി​ച്ചെ​റി​ഞ്ഞു; എം.​ജി. ശ്രീ​കു​മാ​റി​ന് 25,000 രൂ​പ പി​ഴ
Cinema Kerala Kerala Mex Kerala mx Top News
1 min read
173

മാ​ലി​ന്യം വ​ലി​ച്ചെ​റി​ഞ്ഞു; എം.​ജി. ശ്രീ​കു​മാ​റി​ന് 25,000 രൂ​പ പി​ഴ

April 3, 2025
0

കൊ​ച്ചി: കാ​യ​ലി​ലേ​ക്ക് മാ​ലി​ന്യം വ​ലി​ച്ചെ​റി​ഞ്ഞ​തി​ന് പി​ന്ന​ണി ഗാ​യ​ക​ൻ എം.​ജി. ശ്രീ​കു​മാ​റി​നെ​തി​രെ പി​ഴ ചു​മ​ത്തി. കൊ​ച്ചി കാ​യ​ലി​ലേ​ക്ക് മാ​ലി​ന്യം വ​ലി​ച്ചെ​റി​ഞ്ഞ​തിന് ഗാ​യ​ക​ന് 25,000 രൂ​പയാണ് പിഴ ചു​മ​ത്തി​യ​ത്. നോ​ട്ടീ​സ് ല​ഭി​ച്ച​തോ​ടെ ക​ഴി​ഞ്ഞ ദി​വ​സം എം.​ജി. ശ്രീ​കു​മാ​ർ പി​ഴ ഒ​ടു​ക്കി. കൊ​ച്ചി കാ​യ​ലി​ലേ​ക്ക് മു​ള​വു​കാ​ട് പ​ഞ്ചാ​യ​ത്തി​ലെ വീ​ട്ടി​ൽ ​നി​ന്ന് മാ​ലി​ന്യ​പ്പൊ​തി വീ​ഴു​ന്ന​ത് ഒ​രു വി​നോ​ദ സ​ഞ്ചാ​രി മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തി മ​ന്ത്രി എം.​ബി. രാ​ജേ​ഷി​നെ ടാ​ഗ് ചെ​യ്ത് വീ​ഡി​യോ പോ​സ്റ്റ് ചെ​യ്തി​രു​ന്നു. വീ​ഡി​യോ

Continue Reading
മ​ധ്യ​വേ​ന​ൽ അ​വ​ധി​ക്കാ​ല​ത്ത് ക്ലാ​സ് വേ​ണ്ടെ​ന്ന് ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ
Education Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
233

മ​ധ്യ​വേ​ന​ൽ അ​വ​ധി​ക്കാ​ല​ത്ത് ക്ലാ​സ് വേ​ണ്ടെ​ന്ന് ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ

April 3, 2025
0

തി​രു​വ​ന​ന്ത​പു​രം: മ​ധ്യ​വേ​ന​ൽ അ​വ​ധി​ക്കാ​ല​ത്ത് സ​ർ​ക്കാ​ർ – എ​യ്ഡ​ഡ്, അ​ൺ​എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ൽ ക്ലാ​സ് ന​ട​ത്ത​രു​തെ​ന്ന് ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ. പ്രൈ​മ​റി, ഹൈ​സ്കൂ​ള്‍, ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി, വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഈ ​ഉ​ത്ത​ര​വ് ബാ​ധ​ക​മാ​ണ്. നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന സ്കൂ​ളു​ക​ൾ​ക്കെ​തി​രേ ശക്തമായ ന​ട​പ​ടി​ ഉണ്ടാകുമെന്ന് ഉത്തരവിൽ പറയുന്നു. കോ​ട​തി ഉ​ത്ത​ര​വ് പ്ര​കാ​രം സി​ബി​എ​സ്ഇ, ഐ​സി​എ​സ്ഇ സ്കൂ​ളു​ക​ളി​ൽ 7:30 മു​ത​ൽ 10:30 വ​രെ ക്ലാ​സ് ന​ട​ത്താം.ട്യൂ​ഷ​ൻ സെ​ന്‍റ​റു​ക​ളി​ലും ക്ലാ​സു​ക​ൾ 7:30 മു​ത​ൽ 10:30 വ​രെ മാ​ത്ര​മേ ന​ട​ത്താ​വൂ.

Continue Reading
മാ​ര​ക ആ​യു​ധ​വും ക​ഞ്ചാ​വു​മാ​യി മൂ​ന്നു പേ​ർ പി​ടി​യി​ൽ
Crime Kerala Kerala Mex Kerala mx Top News
1 min read
183

മാ​ര​ക ആ​യു​ധ​വും ക​ഞ്ചാ​വു​മാ​യി മൂ​ന്നു പേ​ർ പി​ടി​യി​ൽ

April 3, 2025
0

കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി​യി​ൽ മാ​ര​ക ആ​യു​ധ​വും ക​ഞ്ചാ​വു​മാ​യി മൂ​ന്നു പേ​ർ പി​ടി​യി​ൽ. പു​തു​പ്പാ​ടി മ​ലോ​റം പു​ന​ത്തി​ൽ മു​ഹ​മ്മ​ദ് യാ​സി​ർ, ച​മ​ൽ വെ​ണ്ടേ​ക്കും​ചാ​ൽ കാ​പ്പാ​ട്ടു​മ്മ​ൽ അ​ശ്വി​ൻ, കൊ​ക്കം വേ​രു​മ്മ​ൽ ഹ​രീ​ഷ് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. മ​യ​ക്കു​മ​രു​ന്ന് പാ​യ്ക് ചെ​യ്യു​ന്ന​തി​നാ​യു​ള്ള ക​വ​ർ, ത്രാ​സ് തു​ട​ങ്ങി​യ​വ​യും ക​ണ്ടെ​ടു​ത്തു.​ആ​ക്ര​മ​ണം ന​ട​ത്താ​നാ​യി സൂ​ക്ഷി​ച്ചി​രു​ന്ന ആ​യു​ധ​മാ​ണ് ക​ണ്ടെ​ടു​ത്ത​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.  

Continue Reading