കൊച്ചി: കണ്ഠരര് ബ്രഹ്മദത്തനെ ശബരിമല തന്ത്രിയായി നിയമിക്കാനുള്ള ദേവസ്വം ബോർഡിന്റെ തീരുമാനം ഹൈക്കോടതി അംഗീകരിച്ചു. തന്ത്രിസ്ഥാനത്തേക്ക് ബ്രഹ്മദത്തൻ യോഗ്യനാണെന്ന...
Kerala
രാജ്യത്ത് സ്ത്രീകൾക്കും വിദ്യാർത്ഥിനികൾക്കും എതിരെയുള്ള അതിക്രമങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പുതിയ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ നിയമനത്തിനെതിരെ രൂക്ഷമായ വിമർശനവുമായി...
മഞ്ഞപ്ര : മഞ്ഞപ്ര കുടുംബാരോഗ്യ കേന്ദ്രത്തിൽ ലഘുഭക്ഷണശാല ആരംഭിക്കണമെന്നാവശ്യം ശക്തമാവുന്നു.ആശുപത്രിയിൽ എത്തുന്നവർക്കു സൗകര്യപ്രദമാകുന്നവിധത്തിലാകണം ലഘുഭക്ഷണശാല ആരംഭിക്കേണ്ടത്. അമലാപുരം, അയ്യമ്പുഴ,...
നീറ്റ് പരീക്ഷാ ക്രമക്കേടുകളെത്തുടർന്നുള്ള വിദ്യാർത്ഥി പ്രതിഷേധങ്ങൾക്കൊടുവിൽ രാജിവെച്ച കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനെ പ്രശംസിച്ച് കുറിപ്പിട്ട കേരള...
ദില്ലിയിലെ വിദ്യാർത്ഥി പ്രക്ഷോഭവുമായി ബന്ധപ്പെട്ട് നടത്തിയ അഭിപ്രായപ്രകടനങ്ങളുടെ പേരിൽ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള വിമർശനങ്ങളും സബ്‌സ്ക്രൈബർമാരുടെ ഇടിവും...
കേരളത്തിന്റെ മണ്ണിൽ നടുക്കമുണർത്തി യുവതലമുറയുടെ ആത്മഹത്യാനിരക്ക് അപകടകരമായ രീതിയിൽ ഉയരുന്നു. സംസ്ഥാനത്ത് പത്തിനും ഇരുപത്തഞ്ചിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്കിടയിൽ...
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടതിന്റെ ഫലമായി സംസ്ഥാനത്ത് ജൂലൈ 27 മുതൽ മഴ ശക്തമാകാൻ സാധ്യതയുണ്ടെന്ന്...
കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൻ്റെ ഉപസ്ഥാപനമായ സിഐഎഎസ് എൽ അക്കാദമിക്ക് അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗൺസിലിന്റെ (എ.ഐ.സി.ടി.ഇ) അംഗീകാരം...
മഴ കുറയുന്നതിൻ്റെ കാരണം എല്‍-നിനോ പ്രതിഭാസം കാരണമാണെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പിൻ്റെ വിലയിരുത്തൽ. ഇന്ത്യന്‍ കാര്‍ഷിക മേഖലയെ സംബന്ധിച്ച്...
തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യരംഗത്തിന്റെ ഡിജിറ്റൽ അടിസ്ഥാനസൗകര്യം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മെഡിക്കൽ കോളജുകൾ ഉൾപ്പെടെയുള്ള വിവിധ ആരോഗ്യ സ്ഥാപനങ്ങൾക്ക് അതിവേഗ ഇന്റർനെറ്റ് കണക്റ്റിവിറ്റി നൽകി കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്ക് (കെഫോൺ). കോഴിക്കോട്, മഞ്ചേരി, എറണാകുളം, ഇടുക്കി, വയനാട് മെഡിക്കൽ കോളജുകൾ, ആലപ്പുഴ ടി.ഡി മെഡിക്കൽ കോളജ്, റീജിയണൽ കാൻസർ സെന്റർ (RCC), ഗവൺമെന്റ് ഡെന്റൽ കോളജ്, നിഷ് (NISH), കിംസ്ഹെൽത്ത്, നിംസ്, എസ്.കെ ഹോസ്പിറ്റൽ എന്നിവിടങ്ങളിലാണ് കെഫോൺ കണക്റ്റിവിറ്റി ലഭ്യമാക്കിയിരിക്കുന്നത്. ഇതിന് പുറമെ സംസ്ഥാനത്തെ ഫാമിലി ഹെൽത്ത് സെന്ററുകൾ (FHC), പ്രൈമറി ഹെൽത്ത് സെന്ററുകൾ (PHC), കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകൾ (CHC) എന്നിവിടങ്ങളിലേക്കും കണക്റ്റിവിറ്റി വ്യാപിപ്പിച്ചിട്ടുണ്ട്. ആരോഗ്യരംഗത്ത് സാങ്കേതികവിദ്യയുടെ പ്രയോജനം കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കാൻ ശക്തമായ ഡിജിറ്റൽ അടിസ്ഥാനസൗകര്യം അനിവാര്യമാണ്, കെഫോൺ മാനേജിങ് ഡയറക്ടർ സന്ദീപ് കുമാർ ഐ.എ.എസ് പറഞ്ഞു. ആരോഗ്യ സ്ഥാപനങ്ങളിലേക്കുള്ള കണക്റ്റിവിറ്റി വിപുലീകരിക്കുന്നതിലൂടെ പൊതുജനാരോഗ്യ രംഗത്ത് സംസ്ഥാനം കൈവരിക്കുന്ന മുന്നേറ്റങ്ങൾക്ക് കരുത്തേകുകയാണ് കെഫോൺ, അദ്ദേഹം കൂട്ടിച്ചേർത്തു. ആരോഗ്യ സേവനങ്ങൾ ജനങ്ങളിലേക്ക് കൂടുതൽ കാര്യക്ഷമമായി എത്തിക്കുന്നതിനുള്ള ഡിജിറ്റൽ അടിത്തറ ശക്തിപ്പെടുത്തുകയാണ് കെഫോൺ എന്ന് അധികൃതർ വ്യക്തമാക്കി.
