മഞ്ഞപ്ര : മഞ്ഞപ്ര കുടുംബാരോഗ്യ കേന്ദ്രത്തിൽ ലഘുഭക്ഷണശാല ആരംഭിക്കണമെന്നാവശ്യം ശക്തമാവുന്നു.ആശുപത്രിയിൽ എത്തുന്നവർക്കു സൗകര്യപ്രദമാകുന്നവിധത്തിലാകണം ലഘുഭക്ഷണശാല ആരംഭിക്കേണ്ടത്. അമലാപുരം, അയ്യമ്പുഴ, മേരിഗിരി, ആനപ്പാറ, തവളപ്പാറ, ആക്കുന്ന്, സെബിപുരം, കരിങ്ങാലിക്കാട്, എന്നീ പ്രദേശങ്ങളിൽ നിന്നും മറ്റ് ദൂരെ സ്ഥലങ്ങളിൽ നിന്ന് വരെ അനേകം പേരാണ് ദിവസേന മഞ്ഞപ്ര കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ചികിൽസക്കായി എത്തുന്നത്. കൂടാതെ വിവിധ ലാബ് ടെസ്റ്റിനായി രാവിലെ തന്നെ ധാരാളം പേർ ഇവിടെ എത്തുന്നുണ്ട്.
ഇവർക്ക് ലഘു ഭക്ഷണത്തിനുള്ള സൗകര്യം ആസ്പത്രി കോമ്പൗണ്ടി എത്രയും വേഗം ആരംഭിക്കണമെന് കോൺഗ്രസ് മഞ്ഞപ്ര മണ്ഡലം പത്താം വാർഡ് നേതൃയോഗം ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെട്ടു.
വാർഡ് പ്രസിഡൻറ് എം. ആർ സെബാസറ്റ്യൻ അധ്യക്ഷതവഹിച്ചു.രാജൻ പല്ലൂർ ,സരിത സുനിൽ, ഷേർളി ജോസ്, ഷൈബി പാപ്പച്ചൻ,അലക്സ് ആൻറു,കെ.സോമശേഖരൻ പിള്ള, ബൈജു കൈതാരത്ത്, എം. സി ഇട്ടിയച്ചൻ, വിൽസൺ മാടൻ, വിശ്വനാഥമേനോൻ കാപ്പിള്ളിൽ, ഷീല മനോജ്,ആൻ്റു തോട്ടുങ്ങ, വർക്കി ഓലിയപ്പുറം, ജോസ് തോട്ടക്കര എന്നിവർ പ്രസംഗിച്ചു.
