മാ​സ​പ്പ​ടി കേ​സിൽ തു​ട​ര്‍ ന​ട​പ​ടി​യു​മാ​യി വി​ചാ​ര​ണ കോ​ട​തി
Ernakulam Kerala Kerala Mex Kerala mx Top News
1 min read
159

മാ​സ​പ്പ​ടി കേ​സിൽ തു​ട​ര്‍ ന​ട​പ​ടി​യു​മാ​യി വി​ചാ​ര​ണ കോ​ട​തി

April 12, 2025
0

കൊ​ച്ചി: മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ൾ വീ​ണ വി​ജ​യ​ൻ ഉ​ൾ​പ്പെ​ട്ട മാ​സ​പ്പ​ടി​ക്കേ​സി​ൽ തു​ട​ര്‍ ന​ട​പ​ടി​ക​ളു​മാ​യി വി​ചാ​ര​ണ കോ​ട​തി. കു​റ്റ​പ​ത്രം സ്വീ​ക​രി​ച്ചു കേ​സെ​ടു​ത്ത​ത്തി​നെ തു​ട​ർ​ന്ന് എ​തി​ർ​ക​ക്ഷി​ക​ൾ​ക്ക് സ​മ​ൻ​സ് അ​യ​ക്കു​ന്ന ന​ട​പ​ടി​ക​ൾ വ​രു​ന്ന ആ​ഴ്ച​യോ​ടെ പൂ​ർ​ത്തി​യാ​ക്കും. ജി​ല്ലാ കോ​ട​തി​യി​ൽ നി​ന്ന് ഈ ​കു​റ്റ​പ​ത്ര​ത്തി​ന് ന​മ്പ​ർ ല​ഭി​ക്കു​ന്ന​തോ​ടെ വി​ചാ​ര​ണ​യ്ക്ക് മു​ൻ​പാ​യു​ള്ള പ്രാ​രം​ഭ ന​ട​പ​ടി​ക​ൾ കോ​ട​തി തു​ട​ങ്ങും. വീ​ണ, ടി.​ശ​ശി​ധ​ര​ൻ ക​ർ​ത്താ അടക്കമുള്ള 13 പേ​ർ​ക്കെ​തി​രെ കോ​ട​തി സ​മ​ൻ​സ് അ​യ​ക്കും.  

Continue Reading
കെ.​എം.​എ​ബ്രഹാ​മി​നെ​തി​രേ സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വ്
Ernakulam Kerala Kerala Mex Kerala mx Top News
1 min read
169

കെ.​എം.​എ​ബ്രഹാ​മി​നെ​തി​രേ സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വ്

April 11, 2025
0

കൊ​ച്ചി: മു​ന്‍ ചീ​ഫ് സെ​ക്ര​ട്ട​റി കെ.​എം.​എ​ബ്രാ​ഹാ​മി​നെ​തി​രേ സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട് ഹൈ​ക്കോ​ട​തി. വ​ര​വി​ല്‍ ക​വി​ഞ്ഞ സ്വ​ത്ത് സ​മ്പാ​ദി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ര്‍​ജി​യി​ലാ​ണ് ഉ​ത്ത​ര​വ്. കൊ​ച്ചി സി​ബി​ഐ യൂ​ണി​റ്റി​നാ​ണ് കേ​സ് ഏ​റ്റെ​ടു​ക്കാ​നു​ള്ള നി​ർ​ദേ​ശം ഹൈ​ക്കോ​ട​തി ന​ൽ​കി​യ​ത്. കെ.​എം.​എ​ബ്ര​ഹാം വ​ര​വി​ല്‍ ക​വി​ഞ്ഞ സ്വ​ത്ത് സ​മ്പാ​ദി​ച്ചെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി 2015-ലാ​ണ് ജോ​മോ​ന്‍ പു​ത്ത​ന്‍​പു​ര​യ്ക്ക​ല്‍ മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ല്‍​കി​യ​ത്.

Continue Reading
ക​രു​വ​ന്നൂ​ർ കേ​സി​ല്‍ നി​ർ​ണാ​യ​ക നീ​ക്ക​വു​മാ​യി ഇ​ഡി
Ernakulam Kerala Kerala Mex Kerala mx Top News
1 min read
146

ക​രു​വ​ന്നൂ​ർ കേ​സി​ല്‍ നി​ർ​ണാ​യ​ക നീ​ക്ക​വു​മാ​യി ഇ​ഡി

April 11, 2025
0

കൊ​ച്ചി: തൃ​ശൂ​ർ ക​രു​വ​ന്നൂ​ർ ക​ള്ള​പ്പ​ണ ഇ​ട​പാ​ട് കേ​സി​ല്‍ നി​ർ​ണാ​യ​ക നീ​ക്ക​വു​മാ​യി ഇ​ഡി.കേ​സ​ന്വേ​ഷ​ണ​ത്തി​ലെ ക​ണ്ടെ​ത്ത​ൽ സം​ബ​ന്ധി​ച്ച് സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​ക്ക് ക​ത്ത് ന​ൽ​കും. സി​പി​എ​മ്മി​നെ പ്ര​തി ചേ​ർ​ത്ത​തും പാ​ർ​ട്ടി അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് എ​ത്തി​യ പ​ണ​ത്തി​ന്‍റെ​യും വി​വ​ര​ങ്ങ​ളും കൈ​മാ​റും. പി​എം​എ​ൽ​എ നി​യ​മ​ത്തി​ലെ സെ​ക്ഷ​ൻ 66(2) പ്ര​കാ​ര​മാ​ണ് ന​ട​പ​ടി. വാ​യ്പ​യെ​ടു​ത്ത് ബാ​ങ്കി​ന് വ​ലി​യ സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യു​ണ്ടാ​ക്കി​യ പ്ര​തി​ക​ളു​ടെ വി​വ​ര​ങ്ങ​ളും കൈ​മാ​റും.  

Continue Reading
ജി​ല്ലാ കോ​ട​തി​വ​ള​പ്പി​ൽ അ​ഭി​ഭാ​ഷ​ക​രും എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രും ഏ​റ്റു​മു​ട്ടി
Ernakulam Kerala Kerala Mex Kerala mx Top News
1 min read
168

ജി​ല്ലാ കോ​ട​തി​വ​ള​പ്പി​ൽ അ​ഭി​ഭാ​ഷ​ക​രും എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രും ഏ​റ്റു​മു​ട്ടി

April 11, 2025
0

കൊ​ച്ചി: എ​റ​ണാ​കു​ള​ത്ത് അ​ഭി​ഭാ​ഷ​ക​രും എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രും ത​മ്മി​ൽ ഏ​റ്റു​മു​ട്ടി. എ​റ​ണാ​കു​ളം ജി​ല്ലാ കോ​ട​തി​വ​ള​പ്പി​ൽ ആ​ണ് സം​ഭ​വം. സംഘർഷത്തിൽ 16 എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ​ക്കും എ​ട്ട് അ​ഭി​ഭാ​ഷ​ക​ർ​ക്കും പ​രി​ക്കേ​റ്റു. ആക്രമണം നി​യ​ന്ത്രി​ക്കാ​ൻ എ​ത്തി​യ പോ​ലീ​സു​കാ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ബാ​ർ അ​സോ​സി​യേ​ഷ​ന്‍റെ വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ൽ എ​സ്എ​ഫ്ഐ​ക്കാ​ർ പ്ര​ശ്ന​മു​ണ്ടാ​ക്കി​യെ​ന്ന് അ​ഭി​ഭാ​ഷ​ക​ർ ആ​രോ​പി​ക്കു​ന്നു. എ​ന്നാ​ൽ അ​ഭി​ഭാ​ഷ​ക​രു​ടെ മോ​ശം പെ​രു​മാ​റ്റ​മാ​ണ് സം​ഘ​ർ​ഷ​ത്തി​നു കാ​ര​ണ​മാ​യ​തെ​ന്ന് എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്നു.പരുക്കേറ്റവർ മെഡിക്കൽ ട്രസ്റ്റിലും, ജനറൽ ആശുപത്രിയിയിലുമായി പ്രവേശിപ്പിച്ചു.

Continue Reading
കോ​ൺ​ഗ്ര​സ് നേ​താ​വ് ഡോ. ​ശൂ​ര​നാ​ട് രാ​ജ​ശേ​ഖ​ര​ൻ അ​ന്ത​രി​ച്ചു
Ernakulam Kerala Kerala Mex Kerala mx Top News
1 min read
146

കോ​ൺ​ഗ്ര​സ് നേ​താ​വ് ഡോ. ​ശൂ​ര​നാ​ട് രാ​ജ​ശേ​ഖ​ര​ൻ അ​ന്ത​രി​ച്ചു

April 11, 2025
0

കൊ​ച്ചി: മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് ഡോ. ​ശൂ​ര​നാ​ട് രാ​ജ​ശേ​ഖ​ര​ൻ അ​ന്ത​രി​ച്ചു. എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ഇ​ന്ന് പു​ല​ർ​ച്ചെ ആ​യി​രു​ന്നു അ​ന്ത്യം. നി​ല​വി​ൽ കെ​പി​സി​സി രാ​ഷ്ട്രീ​യ​കാ​ര്യ സ​മി​തി അം​ഗ​വും വീ​ക്ഷ​ണം മാ​നേ​ജിം​ഗ് എ​ഡി​റ്റ​റു​മാ​യി​രു​ന്നു അ​ദ്ദേ​ഹം. ഏ​റെ​നാ​ളാ​യി അ​ർ​ബു​ദ ബാ​ധി​ത​നാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഉ​ച്ച​യോ​ടെ കൊ​ല്ല​ത്തേ​ക്ക് മൃ​ത​ദേ​ഹം എ​ത്തി​ക്കും. അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ഗ്ര​ഹ​പ്ര​കാ​രം പൊ​തു​ദ​ർ​ശ​നം ഉ​ണ്ടാ​കി​ല്ല.സം​സ്കാ​രം വൈകിട്ട് ചാ​ത്ത​ന്നൂ​രു​ള്ള വീ​ട്ടു​വ​ള​പ്പിൽ.

Continue Reading
വിഷു – ഈസ്റ്റർ സഹകരണ വിപണി ഏപ്രിൽ 12 മുതൽ 21 വരെ
Ernakulam Kerala Kerala Mex Kerala mx Top News
1 min read
170

വിഷു – ഈസ്റ്റർ സഹകരണ വിപണി ഏപ്രിൽ 12 മുതൽ 21 വരെ

April 10, 2025
0

സംസ്ഥാന സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ കൺസ്യൂമർഫെഡ് മുഖേന നടത്തുന്ന വിഷു- ഈസ്റ്റർ സഹകരണ വിപണികളുടെ സംസ്ഥാനതല ഉദ്ഘാടനം ഏപ്രിൽ 11ന് തിരുവനന്തപുരത്ത് സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ നിർവഹിക്കും. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ആദ്യ വില്പന നിർവഹിക്കും. ചടങ്ങിൽ ആന്റണി രാജു എംഎൽഎ അധ്യക്ഷനാവും. ഏപ്രിൽ 12 മുതൽ 21 വരെയാണ് വിഷു- ഈസ്റ്റർ സബ്സിഡി വിപണി സജ്ജീകരിച്ചിരിക്കുന്നത്. കൺസ്യൂമർഫെഡിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ത്രിവേണി

Continue Reading
സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി കെസിബിസി
Ernakulam Kerala Kerala Mex Kerala mx Top News
1 min read
155

സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി കെസിബിസി

April 10, 2025
0

കൊച്ചി : സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി കെസിബിസി. മയക്കുമരുന്നുകളുടെ മറവില്‍ മദ്യഷാപ്പുകളെ മാന്യവല്‍ക്കരിക്കുന്നുന്നു. സർക്കാർ ഇവിടെ എരിതീയില്‍ എണ്ണയൊഴിക്കുന്ന നിലപാടാണ് എടുക്കുന്നത്.ലഹരിക്കെതിരെയുള്ള ചര്‍ച്ചകളില്‍ നിന്നും കെസിബിസിയെ മാറ്റി നിര്‍ത്തുന്നുവെന്നും കെസിബിസി മദ്യവിരുദ്ധ സമിതി പ്രസ്താവനയില്‍ പറയുന്നത്. കെസിബിസി മദ്യവിരുദ്ധ സമിതിയുടെ പ്രതികരണം….. മാരക രാസ-മയക്കുമരുന്നുകളുടെ മറവില്‍ മദ്യശാലകള്‍ക്ക് ഇളവുകള്‍ പ്രഖ്യാപിക്കുകയും മാന്യവത്ക്കരിക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ നയത്തെ അംഗീകരിച്ചുകൊടുക്കാനാവില്ല. എരിതീയില്‍ എണ്ണയൊഴിക്കുന്ന മദ്യനയമാണ് സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുന്നത്. ലഹരിയുടെ പട്ടികയില്‍ നിന്നും

Continue Reading
ക​രു​വ​ന്നൂ​ർ കേ​സി​ൽ പോ​ലീ​സി​നെ വി​മ​ർ​ശി​ച്ച് ഹൈ​ക്കോ​ട​തി
Ernakulam Kerala Kerala Mex Kerala mx Top News
1 min read
142

ക​രു​വ​ന്നൂ​ർ കേ​സി​ൽ പോ​ലീ​സി​നെ വി​മ​ർ​ശി​ച്ച് ഹൈ​ക്കോ​ട​തി

April 10, 2025
0

കൊ​ച്ചി: ക​രു​വ​ന്നൂ​ര്‍ ബാ​ങ്ക് ക്ര​മ​ക്കേ​ടി​ല്‍ സം​സ്ഥാ​ന പോ​ലീ​സിനെ വി​മ​ര്‍​ശി​ച്ച് ഹൈ​ക്കോ​ട​തി. നാ​ല് വ​ര്‍​ഷ​മാ​യി​ട്ടും അ​ന്വേ​ഷ​ണത്തിൽ ഒരു പു​രോ​ഗ​തി ഉ​ണ്ടാ​കാ​ത്ത​ത് എ​ന്തു​കൊ​ണ്ടെ​ന്ന് കോ​ട​തി ചോ​ദി​ച്ചു. ഇ​ങ്ങ​നെ പോ​യാ​ല്‍ കേ​സ് സി​ബി​ഐ​ക്ക് കൈ​മാ​റേ​ണ്ടി വ​രു​മെ​ന്നും കോ​ട​തി പ​റ​ഞ്ഞു. ക​രു​വ​ന്നൂ​ര്‍ കേ​സി​ന്‍റെ അ​ന്വേ​ഷ​ണം സി​ബി​ഐ​ക്ക് കൈ​മാ​റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ര്‍​ജി പ​രി​ഗ​ണി​ക്കു​ക​യാ​യി​രു​ന്നു കോ​ട​തി.സ​ര്‍​ക്കാ​രു​മാ​യും സി​പി​എ​മ്മു​മാ​യും ബ​ന്ധ​മു​ള്ള​വ​രാ​ണ് അ​ന്വേ​ഷ​ണം നേ​രി​ടു​ന്ന​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ അ​ന്വേ​ഷ​ണം സി​ബി​ഐ​ക്ക് വി​ട​ണ​മെ​ന്നാ​യി​രു​ന്നു ഹ​ര്‍​ജി​യി​ലെ ആ​വ​ശ്യം.

Continue Reading
പാ​തി​വി​ല ത​ട്ടി​പ്പിൽ ഡീ​ന്‍ കു​ര്യാ​ക്കോ​സി​ന്‍റെ​യും സി.​വി. വ​ര്‍​ഗീ​സി​ന്‍റെ​യും മൊ​ഴി​യെ​ടു​ക്കും
Ernakulam Kerala Kerala Mex Kerala mx Top News
1 min read
136

പാ​തി​വി​ല ത​ട്ടി​പ്പിൽ ഡീ​ന്‍ കു​ര്യാ​ക്കോ​സി​ന്‍റെ​യും സി.​വി. വ​ര്‍​ഗീ​സി​ന്‍റെ​യും മൊ​ഴി​യെ​ടു​ക്കും

April 10, 2025
0

കൊ​ച്ചി: പാ​തി​വി​ല ത​ട്ടി​പ്പ് കേ​സി​ല്‍ ഇ​ടു​ക്കി എം​പി ഡീ​ന്‍ കു​ര്യാ​ക്കോ​സി​ന്‍റെ​യും സി​പി​എം ഇ​ടു​ക്കി ജി​ല്ലാ സെ​ക്ര​ട്ട​റി സി.​വി. വ​ര്‍​ഗീ​സി​ന്‍റെ​യും മൊ​ഴി​യെ​ടു​ക്കാ​നൊ​രു​ങ്ങി ക്രൈം​ബ്രാ​ഞ്ച്. ഇ​രു​വ​രെ​യും ഉ​ട​ന്‍ വി​ളി​ച്ചു​വ​രു​ത്തു​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ണ്ടി​ലേ​ക്ക് ഇ​രു​വ​രും ല​ക്ഷ​ങ്ങ​ള്‍ വാ​ങ്ങി​യെ​ന്നാ​യി​രു​ന്നു കേ​സി​ലെ മു​ഖ്യ​പ്ര​തി​യാ​യ അ​ന​ന്തു​കൃ​ഷ്ണ​ന്‍റെ മൊ​ഴി.കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സ് നേ​താ​വ് ലാ​ലി വി​ന്‍​സെ​ന്‍റി​നെ ക്രൈം​ബ്രാ​ഞ്ച് ബു​ധ​നാ​ഴ്ച ചോ​ദ്യം​ചെ​യ്തി​രു​ന്നു.

Continue Reading
അച്ഛനമ്മമാര്‍ ഐസിയുവില്‍ ഉപേക്ഷിച്ച കുഞ്ഞിനെ ‘നിധി’ പോലെ കാത്ത് സര്‍ക്കാര്‍
Ernakulam Kerala Kerala Mex Kerala mx Top News
1 min read
167

അച്ഛനമ്മമാര്‍ ഐസിയുവില്‍ ഉപേക്ഷിച്ച കുഞ്ഞിനെ ‘നിധി’ പോലെ കാത്ത് സര്‍ക്കാര്‍

April 10, 2025
0

എറണാകുളം : ജാര്‍ഖണ്ഡ് സ്വദേശികളായ അച്ഛനമ്മമാര്‍ സ്വകാര്യ ആശുപത്രി ഐസിയുവില്‍ ഉപേക്ഷിച്ച് പോയ മൂന്നാഴ്ച മാത്രം പ്രായമായ പെണ്‍കുഞ്ഞിപ്പോള്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പൂര്‍ണ ആരോഗ്യവതിയാണ്. ഒന്നര മാസത്തെ ചികിത്സയ്ക്ക് ശേഷം നാളെ കുഞ്ഞിനെ ശിശുക്ഷേമ സമിതി ഏറ്റെടുക്കും. ആശുപത്രി സൂപ്രണ്ടിന്റെ അഭ്യര്‍ത്ഥന മാനിച്ച് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് കുഞ്ഞിന് ‘നിധി’ എന്ന് പേരിട്ടു. ഓരോ കുഞ്ഞും അമൂല്യ സമ്പത്താണ്, ഈ മകളും. അതുകൊണ്ടുതന്നെയാണ്

Continue Reading