ഉത്തർപ്രദേശിൽ ലാൻഡിങ്ങിനിടെ സൗദി വിമാനത്തിൽ നിന്നും പുക ഉയർന്നു
Kerala Kerala Mex Kerala mx National Top News
1 min read
198

ഉത്തർപ്രദേശിൽ ലാൻഡിങ്ങിനിടെ സൗദി വിമാനത്തിൽ നിന്നും പുക ഉയർന്നു

June 16, 2025
0

യു. പി: ഉത്തർപ്രദേശിൽ ലാൻഡിങ്ങിനിടെ സൗദി വിമാനത്തിന് സാങ്കേതിക തകരാർ. ലക്നൗ വിമാനത്താവളത്തിൽ ലാൻഡ് ചെയ്ത വിമാനത്തിന്റെ ചക്രത്തിൽ നിന്ന് പുക ഉയരുകയും തീപ്പൊരി ഉണ്ടാവുകയും ചെയ്തു. വിമാനത്തിൽ ഉണ്ടായിരുന്ന 250 യാത്രക്കാരും സുരക്ഷിതർ. ജിദ്ദയിൽ നിന്ന് ഇന്നലെ രാവിലെ 6:30ന് ലക്നൗവിൽ ലാൻഡ് ചെയ്ത സൗദി എയർലൈൻ വിമാനമാണിത്. പ്രശ്നം ശ്രദ്ധയിൽപ്പെട്ടതോടെ അടിയന്തര നടപടികൾ അഗ്നിശമന സേന അധികൃതർ സ്വീകരിക്കുകയായിരുന്നു.  

Continue Reading
ഹൈസ്കൂൾ ക്ലാസുകളിൽ ഇന്ന് മുതൽ പുതിയ സമയക്രമം
Education Kerala Kerala Mex Kerala mx Top News
0 min read
211

ഹൈസ്കൂൾ ക്ലാസുകളിൽ ഇന്ന് മുതൽ പുതിയ സമയക്രമം

June 16, 2025
0

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് മുതൽ ഹൈസ്കൂൾ പ്രവർത്തന സമയത്തിൽ മാറ്റം. ക്ലാസുകൾ 9.45 മുതൽ 4.15 വരെയാണ് സമയം നിശ്ചയിച്ചിരിക്കുന്നത്. വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ അര മണിക്കൂർ അധികസമയം ക്ലാസുണ്ടാകും. സമസ്ത ഉൾപ്പെടെയുള്ള സംഘടനകൾ എതിർപ്പുമായി രംഗത്ത് എത്തിയിരുന്നു. 220 പ്രവൃത്തി ദിവസം വേണമെന്ന ഹൈക്കോടതിയുടെ കർശന നിർദ്ദേശത്തെ തുടർന്നാണ് സമയക്രമത്തിൽ മാറ്റം വരുത്തിയത്.ഒന്ന് മുതൽ നാല് വരെയുള്ള ക്ലാസുകളിൽ ശനിയാഴ്ച അധിക പ്രവൃത്തിദിനമാക്കില്ല. ഹൈസ്കൂളിൽ 6 ശനിയാഴ്ചകളും

Continue Reading
സ്ക്കൂളിൽ ലൈബ്രേറിയൻ ; നിയമനം നടത്തുന്നു
Career Kerala Kerala Mex Kerala mx Top News
1 min read
176

സ്ക്കൂളിൽ ലൈബ്രേറിയൻ ; നിയമനം നടത്തുന്നു

June 16, 2025
0

വയനാട് : പൂക്കോട് ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്ക്കൂളിൽ ലൈബ്രേറിയൻ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് ബിരുദം/ തത്തുല്യം, ലൈബ്രേറിയനായുള്ള പ്രവർത്തി പരിചയമാണ് യോഗ്യത. വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസലുമായി ജൂൺ 23 ന് ഉച്ച 12 ന് സ്കൂൾ ഓഫീസിൽ നടക്കുന്ന വാക്ക്- ഇൻ- ഇൻ്റർവ്യൂവിൽ പങ്കെടുക്കണം. ഫോൺ: 04936 296095, 6238039954.

Continue Reading
ഹൈദരാബാദിലേക്ക് പുറപ്പെട്ട ലുഫ്താൻസ വിമാനം തിരിച്ചുപറന്നു
Kerala Kerala Mex Kerala mx Top News World
1 min read
195

ഹൈദരാബാദിലേക്ക് പുറപ്പെട്ട ലുഫ്താൻസ വിമാനം തിരിച്ചുപറന്നു

June 16, 2025
0

ഹൈദരാബാദ്: ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്ന് ഹൈദരാബാദിലേക്ക് പുറപ്പെട്ട ലുഫ്താന്‍സ വിമാനം അടിയന്തരമായി തിരിച്ചുപറന്നു. ബോംബ് ഭീഷണിയെ തുടര്‍ന്ന് തിരിച്ചുപറന്നതെന്ന് റിപ്പോർട്ടുകൾ.വിമാനം പറന്നുയര്‍ന്ന് രണ്ടുമണിക്കൂറിനു ശേഷമായിരുന്നു ഭീഷണിസന്ദേശം ലഭിച്ചത്. ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്ന് ഞായറാഴ്ച ഉച്ചയ്ക്കു ശേഷം പ്രാദേശികസമയം 2.14 -നാണ് എല്‍എച്ച് 752 ടേക്ക് ഓഫ് ചെയ്തത്. തിങ്കളാഴ്ച പുലര്‍ച്ചെ ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു വിമാനം ഇറങ്ങേണ്ടിയിരുന്നത്. അതേസമയം, ഹൈദരാബാദില്‍ ഇറങ്ങാന്‍ അനുമതി നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് മടങ്ങുകയായിരുന്നു എന്നാണ്

Continue Reading
ലോഡ്ജില്‍ നിന്ന് എംഡിഎംഎയുമായി യുവാവും യുവതിയും പിടിയില്‍
Crime Kerala Kerala Mex Kerala mx Top News
0 min read
166

ലോഡ്ജില്‍ നിന്ന് എംഡിഎംഎയുമായി യുവാവും യുവതിയും പിടിയില്‍

June 16, 2025
0

ലോഡ്ജില്‍ വില്‍പ്പനയ്ക്കായി സൂക്ഷിച്ച എംഡിഎംഎയുമായി യുവാവും പെൺ സുഹൃത്തും അറസ്റ്റിൽ. തിരുവനന്തപുരം ശ്രീകാര്യം ഭാഗത്തെ ഒരു ലോഡ്ജിൽ നിന്നുമാണ് മൺവിള സ്വദേശി അനന്തു (29), ചടയമംഗലം സ്വദേശി ആര്യ (27) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് അഞ്ചു ഗ്രാം എംഡിഎംഎ കണ്ടെത്തി. തുമ്പ പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. സാമൂഹിക മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട ഇരുവരും രണ്ട് ദിവസം മുമ്പാണ് ലോഡ്ജിൽ മുറിയെടുത്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.

Continue Reading
യുഡിഎഫ് പറയാൻ ഉദ്ദേശിച്ച രാഷ്ട്രീയം ജനങ്ങളിലേക്ക് എത്തി ; രമേശ് ചെന്നിത്തല
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
191

യുഡിഎഫ് പറയാൻ ഉദ്ദേശിച്ച രാഷ്ട്രീയം ജനങ്ങളിലേക്ക് എത്തി ; രമേശ് ചെന്നിത്തല

June 16, 2025
0

തിരുവനന്തപുരം : പ്രിയങ്കയുടെ വരവിൽ നിലമ്പൂരിലെ ചിത്രം ആകെ മാറിയെന്ന് രമേശ് ചെന്നിത്തല. യുഡിഎഫ് പറയാൻ ഉദ്ദേശിച്ച രാഷ്ട്രീയം ജനങ്ങളിലേക്ക് എത്തിഎന്നും അദ്ദേഹം പ്രതികരിച്ചു. രമേശ് ചെന്നിത്തലയുടെ പ്രതികരണം…. പ്രതീക്ഷിച്ചതിനേക്കാൾ വലിയ ജന പങ്കാളിത്തം റോഡ്ഷോയിൽ ഉണ്ടായി. അൻവറിന്റെ റോഡ് ഷോ നന്നായിട്ടുണ്ട് എന്നാണ് ആളുകൾ പറഞ്ഞത്. ഇതൊക്കെ എവിടെ ഉള്ളവരാണ് എന്നറിയില്ലല്ലോ. പെൻഷൻ കൃത്യമായി കൊടുകാത്തതിനെയാണ് പ്രിയങ്ക ഗാന്ധി വിമർശിച്ചത്. യുഡിഎഫ് പറയാൻ ഉദ്ദേശിച്ച രാഷ്ട്രീയം ജനങ്ങളിലേക്ക് എത്തിയിട്ടുണ്ട്

Continue Reading
ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് ; ജീവനക്കാരുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
Cinema Kerala Kerala Mex Kerala mx Top News
0 min read
298

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് ; ജീവനക്കാരുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

June 16, 2025
0

തിരുവനന്തപുരം : ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ നിന്നും 69 ലക്ഷം തട്ടിയെന്ന കേസിൽ പ്രതികളായ വനിതാ ജീവനക്കാർക്ക് ഇന്ന് നിർണായകം. മൂന്ന് വനിതാ ജീവനക്കാർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്ത കേസിൽ മുൻകൂർ ജാമ്യ അപേക്ഷ തള്ളിയാൽ അറസ്റ്റ് ഉണ്ടാകും. നിലവിൽ പോലീസ് മൊഴിയെടുപ്പിന് വിളിച്ചിട്ട് ഹാജരാകാതെ ഒളിവിലാണ് ജീവനക്കാർ. അതേ തുടർന്ന്, ദിയാ കൃഷ്ണയുടെ സ്ഥാപനത്തിൽ കഴിഞ്ഞ

Continue Reading
പ്രി​യം​വ​ദ കൊലക്കേസ് ; പ്ര​തി വി​നോ​ദി​ന്‍റെ സ​ഹോ​ദ​ര​ന്‍ അ​റ​സ്റ്റി​ല്‍
Crime Kerala Kerala Mex Kerala mx Top News
1 min read
180

പ്രി​യം​വ​ദ കൊലക്കേസ് ; പ്ര​തി വി​നോ​ദി​ന്‍റെ സ​ഹോ​ദ​ര​ന്‍ അ​റ​സ്റ്റി​ല്‍

June 16, 2025
0

തി​രു​വ​ന​ന്ത​പു​രം: പ​ന​ച്ചി​മൂ​ട് മാ​വു​വി​ള സ്വ​ദേ​ശി പ്രി​യം​വ​ദ​യെ കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ പ്ര​തി വി​നോ​ദി​ന്‍റെ സ​ഹോ​ദ​ര​ന്‍ സ​ന്തോ​ഷ് അ​റ​സ്റ്റി​ല്‍. തെ​ളി​വ് ന​ശി​പ്പി​ക്കാ​ന്‍ സ​ഹാ​യി​ച്ച​തി​നാ​ണ് ഇയാളെ പോലീസ് അ​റ​സ്റ്റ് ചെയ്‌തത്‌. ഞാ​യ​റാ​ഴ്ച മു​ത​ല്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലു​ള്ള ഇ​യാ​ളു​ടെ അ​റ​സ്റ്റ് ഇ​ന്ന് രാ​വി​ലെ രേ​ഖ​പ്പെ​ടു​ത്തിയത്. മൃ​ത​ദേ​ഹം കു​ഴി​ച്ചി​ടു​ന്ന സ​മ​യ​ത്ത് വി​നോ​ദി​നൊ​പ്പം സ​ന്തോ​ഷും ഉ​ണ്ടാ​യി​രു​ന്നു. മൃ​ത​ദേ​ഹം സൂ​ക്ഷി​ച്ച മു​റി വൃ​ത്തി​യാ​ക്കാ​ന്‍ സ​ന്തോ​ഷും വി​നോ​ദി​നെ സ​ഹാ​യി​ച്ചെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി. പ്രി​യം​വ​ദ​യെ കൊ​ല​പ്പെ​ടു​ത്തി​യ​ത് സാ​മ്പ​ത്തി​ക ത​ർ​ക്ക​ത്തെ തു​ട​ർ​ന്നാ​ണെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു.

Continue Reading
ചാലക്കുടിയിൽ വൻ തീപിടുത്തം ; പെയിന്റ് ഹാർഡ് വെയർ ഷോപ്പിന് തീപിടിച്ചു
Kerala Kerala Mex Kerala mx Thrissur Top News
0 min read
208

ചാലക്കുടിയിൽ വൻ തീപിടുത്തം ; പെയിന്റ് ഹാർഡ് വെയർ ഷോപ്പിന് തീപിടിച്ചു

June 16, 2025
0

തൃ​ശൂ​ര്‍: ചാ​ല​ക്കു​ടി​യി​ലെ പെ​യി​ന്‍റ് ഹാ​ര്‍​ഡ്‌​വെ​യ​ര്‍ ക​ട​യി​ല്‍ വ​ന്‍ തീ​പി​ടി​ത്തം. രാവിലെ 8.30 നാണ് തീപിടുത്തമുണ്ടായത്. ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേര്‍ന്ന് തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ക​ടയുടെ തൊ​ട്ട​ടു​ത്ത് ഗ്യാ​സ് ഗോ​ഡൗ​ണ്‍ ഉ​ള്ള​ത് ആ​ശ​ങ്ക​യ്ക്ക് ഇ​ട​യാ​ക്കു​ന്നു​ണ്ട്. സി​ലി​ണ്ട​റു​ക​ള്‍ അ​തി​വേ​ഗം ഇ​വി​ടെ​നി​ന്ന് മാ​റ്റു​ക​യാ​ണ്.പെ​യി​ന്‍റ് ഉ​ത്പ​ന്ന​ങ്ങ​ള്‍ അ​ട​ക്കം സൂ​ക്ഷി​ച്ച ക​ട​യാ​യ​തി​നാ​ല്‍ തീ ​അ​തി​വേ​ഗം പ​ട​രു​ക​യാ​ണ്. തീ ​ഇ​പ്പോ​ഴും നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​യി​ട്ടി​ല്ല.

Continue Reading
കൊല്ലം മേയർക്കെതിരെ വധഭീഷണി മുഴക്കിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ
Kerala Kerala Mex Kerala mx Kollam Top News
0 min read
178

കൊല്ലം മേയർക്കെതിരെ വധഭീഷണി മുഴക്കിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ

June 16, 2025
0

കൊല്ലം : മേയർ ഹണി ബെഞ്ചമിനെതിരെ വധഭീഷണി മുഴക്കിയ പ്രതി അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശി അനിൽ കുമാറാ(52)ണ് പിടിയിലായത്. അനിൽകുമാറിന്റെ പേരിൽ പല സ്റ്റേഷനുകളിലായി നിരവധി കേസുകൾ ഉണ്ടെന്ന് പോലീസ് അറിയിച്ചു. കൊല്ലം ഈസ്റ്റ് പോലീസാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്. കത്തിയുമായെത്തിയാണ് ഭീഷണി മുഴക്കിയത്. നാട്ടുകാർ അറിയിച്ചതിനെ തുടർന്നാണ് കൊല്ലം മേയർ‌ പൊലീസിൽ പരാതി നൽകിയത്.

Continue Reading