സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതിയുടെ  രണ്ടാം ഘട്ടത്തിന് അനുമതി
Kerala Kerala Mex Kerala mx Top News
0 min read
7

സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് അനുമതി

August 6, 2025
0

സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതിയുടെ (മെഡിസെപ്) രണ്ടാം ഘട്ടത്തിന് അനുമതി. മന്ത്രിസഭായോഗമാണ് അനുമതി നല്‍കിയത്. രണ്ടാം ഘട്ടത്തില്‍ അടിസ്ഥാന ഇൻഷ്വറൻസ് പരിരക്ഷ 3 ലക്ഷത്തിൽ നിന്നും 5 ലക്ഷമായി ഉയർത്തും. 41 സ്പെഷ്യാലിറ്റി ചികിത്സകൾക്കായി 2100ലധികം ചികിത്സാ പ്രക്രിയകൾ അടിസ്ഥാന ചികിത്സാ പാക്കേജിൽ ഉൾപ്പെടുത്തും. കൂടാതെ സർവ്വകലാശാല ആക്റ്റിലെ വ്യവസ്ഥകള്‍ ഭേദഗതി ചെയ്യുന്നതിനുള്ള കരട് ഓര്‍ഡിനന്‍സ്ഇറക്കും. ഓർഡിനൻസിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി യു.ജി.സി ചട്ടങ്ങൾക്കും, സമീപകാലകോടതി

Continue Reading
പാലിയേക്കരയിൽ പൊലീസ് ഉദ്യോ​ഗസ്ഥനെ മർദിച്ച സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ അറസ്റ്റിൽ
Kerala Kerala Mex Kerala mx Top News
0 min read
6

പാലിയേക്കരയിൽ പൊലീസ് ഉദ്യോ​ഗസ്ഥനെ മർദിച്ച സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ അറസ്റ്റിൽ

August 6, 2025
0

തൃശ്ശൂർ: പാലിയേക്കരയിൽ പൊലീസ് ഉദ്യോ​ഗസ്ഥനെ മർദിച്ച സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറെ അറസ്റ്റ് ചെയ്തു. വരന്തരപ്പിള്ളി സ്വദേശി രേവന്ത് ബാബുവാണ് അറസ്റ്റിലായത്. വ്യത്യസ്തമായ സമരങ്ങളിലൂടെ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയനായ ഓട്ടോ ഡ്രൈവർ കൂടിയാണ് രേവന്ത് ബാബു. ഇന്നലെ രാത്രിയിലാണ് സംഭവം. ടോൾ പ്ലാസയിലെ നിയന്ത്രണങ്ങൾ അവഗണിച്ച് ഇയാൾ നിരവധി വാഹനങ്ങൾ ടോൾ അടയ്ക്കാതെ കടത്തിവിടുകയും സമീപത്ത് പാർക്ക് ചെയ്തിരുന്ന ചില വാഹനങ്ങളുടെ താക്കോൽ ഊരിയെടുത്ത് സ്ഥലത്തു കലാപം സൃഷ്ടിക്കുകയും ചെയ്തതായി പോലീസ് വ്യക്തമാക്കുന്നു.

Continue Reading
റിപ്പോ നിരക്ക് മാറ്റമില്ലാതെ തുടരുമെന്ന് ആർ.ബി.ഐ
Business Kerala Kerala Mex Kerala mx Top News
1 min read
12

റിപ്പോ നിരക്ക് മാറ്റമില്ലാതെ തുടരുമെന്ന് ആർ.ബി.ഐ

August 6, 2025
0

റിപ്പോ നിരക്ക് മാറ്റമില്ലാതെ തുടരും. റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്രയുടെ നേതൃത്വത്തിലുള്ള റിസർവ് ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മിറ്റി യോ​ഗത്തിന് ശേഷം റിപ്പോ നിരക്ക് 5.5% ൽ നിലനിർത്താൻ തീരുമാനിച്ചതായി ആർ.ബി.ഐ അറിയിച്ചു. ട്രംപിന്റെ താരിഫ് ഭീഷണി നിലനില്‍ക്കുന്നുവെങ്കിലും തൽക്കാലത്തേക്ക് റിപ്പോ നിരക്കില്‍ മാറ്റം വരുത്തേണ്ടതില്ലെന്നാണ് തീരുമാനമെന്ന് ആർ.ബി.ഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര പറഞ്ഞു. ഫെബ്രുവരി മുതൽ മൂന്ന് തവണയായി 100 ബേസിസ് പോയിന്റ് കുറച്ചതിന് ശേഷമാണ് ഈ

Continue Reading
അശ്ലീല ചിത്രങ്ങളില്‍ അഭിനയിച്ച് പണം സമ്പാദിച്ചുവെന്നാരോപിച്ച് ശ്വേത മേനോനെതിരെ പരാതി
Cinema Kerala Kerala Mex Kerala mx Top News
1 min read
24

അശ്ലീല ചിത്രങ്ങളില്‍ അഭിനയിച്ച് പണം സമ്പാദിച്ചുവെന്നാരോപിച്ച് ശ്വേത മേനോനെതിരെ പരാതി

August 6, 2025
0

കൊച്ചി: അശ്ലീല ചിത്രങ്ങളില്‍ അഭിനയിച്ച് പണം സമ്പാദിച്ചുവെന്നാരോപിച്ച് ശ്വേത മേനോനെതിരെ പരാതി. കൊച്ചി സെന്‍ട്രല്‍ പൊലീസ് ആണ് നടിക്കെതിരെ കേസ് എടുത്തത്. മാർട്ടിൻ മേനാച്ചേരി എന്നയാൾ നൽകിയ പരാതിയിലാണ് കേസ്. ഐ.ടി നിയമത്തിലെ 67 (എ) വകുപ്പ് പ്രകാരവും അനാശാസ്യ പ്രവര്‍ത്തന നിരോധന നിയമ പ്രകാരവുമാണ് കേസ്. അശ്ലീല രംഗങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചു എന്ന് പരാതിയിലുണ്ട്. മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ ഭാരവാഹി തെരഞ്ഞെടുപ്പിൽ നിന്ന് ജഗദീഷ്

Continue Reading
യു.പി.ഐക്ക് ചാർജ് ചുമത്തുമെന്ന് ആർ.ബി.ഐ
Business Kerala Kerala Mex Kerala mx Top News
0 min read
13

യു.പി.ഐക്ക് ചാർജ് ചുമത്തുമെന്ന് ആർ.ബി.ഐ

August 6, 2025
0

ഡൽഹി: യു.പി.ഐ ഇടപാടുകൾ എക്കാലത്തും സൗജന്യമായിരിക്കില്ലെന്ന് ആർ.ബി.ഐ ഗവർണർ സഞ്ജയ് മൽഹോത്ര. സുസ്ഥിരമായ ഒരു ഫണ്ട് യു.പി.ഐ ഇടപാടുകൾക്കായി വേണമെന്ന് സഞ്ജയ് മൽഹോത്ര വ്യക്തമായി. പുതിയ വായ്പനയം പ്രഖ്യാപിച്ച് നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ ​പ്രതികരണം. യു.പി.ഐ എപ്പോഴും സൗജന്യമായിരിക്കുമെന്ന് ഒരിക്കലും അവകാശപ്പെട്ടിട്ടില്ല. യു.പി.ഐ ഇടപാടുകൾ നടത്താൻ ചെലവുണ്ട്. ഇത് ആരെങ്കിലും വഹിക്കേണ്ടി വരുമെന്നും ആർ.ബി.ഐ ഗവർണർ പറഞ്ഞു. യു.പി.ഐ സിസ്റ്റത്തിന്റെ ദീർഘകാല നിലനിൽപ്പിന് കൂട്ടായോ വ്യക്തിഗതമായോ ഇതിന്റെ ചെലവുകൾ വഹിക്കേണ്ടി

Continue Reading
ഇടുക്കി ഉടുമ്പൻചോലയിൽ പുതിയ ആയുർവേദ മെഡിക്കൽ കോളേജ്
Kerala Kerala Mex Kerala mx Top News
1 min read
9

ഇടുക്കി ഉടുമ്പൻചോലയിൽ പുതിയ ആയുർവേദ മെഡിക്കൽ കോളേജ്

August 6, 2025
0

ഇടുക്കി ഉടുമ്പൻചോലയിൽ പുതിയ സർക്കാർ ആയുർവേദ കോളേജ് ആശുപത്രി പ്രവർത്തനം ആരംഭിക്കുന്നതിന് ഭരണാനുമതി നൽകി ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഉടുമ്പൻചോല ഗ്രാമപഞ്ചായത്ത് സൗജന്യമായി വിട്ടുനൽകിയ കമ്മ്യൂണിറ്റി ഹാളിലാണ് ആശുപത്രി പ്രവർത്തിക്കുക. ഈ കെട്ടിടത്തിൽ ആശുപത്രി സൗകര്യങ്ങളൊരുക്കുന്നതിന് 2.20 കോടി രൂപയുടെ ഭരണാനുമതിയും നൽകിയിട്ടുണ്ട്. ഫർണിച്ചറിന് 29.01 ലക്ഷം രൂപയും, കമ്പ്യൂട്ടർ, ഓഫീസ് സ്റ്റേഷനറിയ്ക്ക് 4.09 ലക്ഷം രൂപയും, ഉപകരണങ്ങൾക്കും മറ്റ് സംവിധാനങ്ങൾക്കും 64.54 ലക്ഷം രൂപയും, കൺസ്യൂമബിൾസ്, കെമിക്കൽസ് എന്നിവയ്ക്ക് 22.70 ലക്ഷം രൂപയും ഉപകരണങ്ങൾക്ക് 98.29 ലക്ഷം രൂപയുമാണ് അനുവദിച്ചത്. എത്രയും വേഗം സജ്ജമാക്കി മെഡിക്കൽ കോളേജ്

Continue Reading
തലൈവൻ തലൈവി; വിജയ് സേതുപതി-നിത്യ മേനൻ ചിത്രം ഇതുവരെ നേടിയത്
Cinema Kerala Kerala Mex Kerala mx Top News
0 min read
24

തലൈവൻ തലൈവി; വിജയ് സേതുപതി-നിത്യ മേനൻ ചിത്രം ഇതുവരെ നേടിയത്

August 6, 2025
0

വിജയ് സേതുപതിയും നിത്യ മേനനും പ്രധാന വേഷങ്ങളിൽ അഭിനയിച്ച അടുത്തിടെ പുറത്തിറങ്ങിയ തമിഴ് ചിത്രമായ തലൈവൻ തലൈവി ബോക്സ് ഓഫിസിൽ മികച്ച പ്രകടനം കാഴ്ചവെക്കുകയാണ്. ചിത്രം ലോകമെമ്പാടുമായി 75 കോടിയിലധികം കലക്ഷൻ നേടിയെന്നാണ് ഔദ്യോഗിക റിപ്പോർട്ട്. റിലീസ് ചെയ്ത് 12 ദിവസത്തിനുള്ളിൽ ചിത്രം 75 കോടിയിലധികം കലക്ഷൻ നേടിയതായി നിർമാതാക്കൾ സ്ഥിരീകരിച്ചു. കുടുംബ പ്രേക്ഷകരിൽ ചിത്രം മികച്ച സ്വീകാര്യത നേടുന്നുണ്ടെന്നാണ് റിപ്പോർട്ട്. പാണ്ഡിരാജ് രചനയും സംവിധാനവും നിർവഹിച്ച ചിത്രം ആദ്യ

Continue Reading
ദോഫാറിൽ  ആരോഗ്യ, സുരക്ഷാ ചട്ടങ്ങൾ ലംഘിച്ച 43 ഭക്ഷ്യ സ്ഥാപനങ്ങൾ അടച്ചുപൂട്ടി
Kerala Kerala Mex Kerala mx Top News
0 min read
10

ദോഫാറിൽ ആരോഗ്യ, സുരക്ഷാ ചട്ടങ്ങൾ ലംഘിച്ച 43 ഭക്ഷ്യ സ്ഥാപനങ്ങൾ അടച്ചുപൂട്ടി

August 6, 2025
0

ആരോഗ്യ, സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് 43 ഭക്ഷ്യ സ്ഥാപനങ്ങൾ ദോഫാർ മുനിസിപ്പാലിറ്റി അടച്ചുപൂട്ടി. മാർക്കറ്റുകൾ, റസ്റ്ററന്റുകൾ, കഫേകൾ, അറവുശാലകൾ, പരമ്പരാഗത അടുക്കളകൾ, റെസിഡൻഷ്യൽ ഏരിയകളിലെ ലൈസൻസില്ലാത്ത പ്രവർത്തനങ്ങൾ എന്നിവയുൾപ്പെടെ വിവിധ സ്ഥലങ്ങളിൽ ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയെ തുടർന്നാണ് നടപടി സ്വീകരിച്ചത്. മോശം ശുചിത്വ രീതികൾ, അനുചിതമായ ഭക്ഷണ സംഭരണം എന്നിവയുമായി ബന്ധപ്പെട്ട ലംഘനങ്ങള​ും പരിശോധനയിൽ കണ്ടെത്തി.ആരോഗ്യ ലംഘനങ്ങളോ ആശങ്കകളോ ഉണ്ടെങ്കിൽ ടോൾ ഫ്രീ നമ്പറായ 1771 വഴിയോ

Continue Reading
ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ ഉള്‍ക്കൊള്ളുന്ന സമൂഹമായി കേരളത്തെ മാറ്റണം;മന്ത്രി ആര്‍ ബിന്ദു
Kerala Kerala Mex Kerala mx Top News
1 min read
12

ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ ഉള്‍ക്കൊള്ളുന്ന സമൂഹമായി കേരളത്തെ മാറ്റണം;മന്ത്രി ആര്‍ ബിന്ദു

August 6, 2025
0

എല്ലാവരും ഒറ്റക്കെട്ടായിനിന്ന് ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ ഉള്‍ക്കൊള്ളുന്ന സമൂഹമായി കേരളത്തെ മാറ്റണമെന്ന് സാമൂഹികനീതി-ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു. സാമൂഹികനീതി വകുപ്പിന്റെ നേതൃത്വത്തില്‍ ആഗസ്റ്റ് 21, 22, 23 തീയതികളില്‍ കോഴിക്കോട്ട് നടക്കുന്ന ‘വര്‍ണപ്പകിട്ട്’ ട്രാന്‍സ്‌ജെന്‍ഡര്‍ കലോത്സവത്തിന്റെ സംഘാടക സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. പരാതികളില്ലാതെ കലോത്സവം നടത്താന്‍ കൂട്ടായ പ്രവര്‍ത്തനം വേണമെന്നും അവര്‍ പറഞ്ഞു. കലോത്സവ മാനുവലിന്റെ പ്രകാശനവും മന്ത്രി നിര്‍വഹിച്ചു. കോര്‍പ്പറേഷന്‍ മേയര്‍ ബീന ഫിലിപ്പ് അധ്യക്ഷത

Continue Reading
റൂഫ് ടോപ്പ് സൗരോർജ്ജ വളർച്ചാനിരക്ക് : രാജ്യത്ത് ഒന്നാം സ്ഥാനം കേരളത്തിന്
Kerala Kerala Mex Kerala mx Top News
1 min read
11

റൂഫ് ടോപ്പ് സൗരോർജ്ജ വളർച്ചാനിരക്ക് : രാജ്യത്ത് ഒന്നാം സ്ഥാനം കേരളത്തിന്

August 6, 2025
0

പുരപ്പുറ സൗരോർജ്ജ നിലയങ്ങൾ സ്ഥാപിക്കുന്നതിലെ വാർഷിക വളർച്ചാ നിരക്കിൽ കേരളം രാജ്യത്ത് ഒന്നാം സ്ഥാനത്തെത്തി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 99.97 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയാണ് സംസ്ഥാനം ഒന്നാമതെത്തിയത്. പി.എം. സൂര്യഘർ പദ്ധതി അപേക്ഷകരിൽ നിന്ന് ഏറ്റവും കൂടുതൽ സൗരോർജ്ജ നിലയങ്ങൾ സ്ഥാപിച്ചതിന്റെ ശതമാനത്തിൽ കേരളം രാജ്യത്ത് രണ്ടാം സ്ഥാനത്താണ്. അപേക്ഷകരിൽ 67.44 ശതമാനം പേരും സൗരോർജ്ജ നിലയങ്ങൾ സ്ഥാപിച്ചു. ആകെ സൗരോർജ്ജ നിലയങ്ങൾ സ്ഥാപിച്ചതിന്റെ  എണ്ണത്തിൽ കേരളം നാലാം സ്ഥാനത്താണ്.  എന്നാൽ ഇക്കാര്യത്തിൽ ഒന്നും രണ്ടും

Continue Reading