ത്രിവത്സര എൽ.എൽ.ബി.: രണ്ടാംഘട്ട അലോട്ട്‌മെന്റ്
Education Kerala Kerala Mex Kerala mx Top News
1 min read
80

ത്രിവത്സര എൽ.എൽ.ബി.: രണ്ടാംഘട്ട അലോട്ട്‌മെന്റ്

August 7, 2025
0

2025-26 ലെ ത്രിവത്സര എൽ.എൽ.ബി. കോഴ്‌സിൽ കേരളത്തിലെ ഗവൺമെന്റ് ലോ കോളേജുകളിലെ മുഴുവൻ സീറ്റുകളിലേയ്ക്കും, സ്വകാര്യ സ്വാശ്രയ ലോ കോളേജുകളിലെ 50 ശതമാനം സർക്കാർ സീറ്റുകളിലേയ്ക്കും പ്രവേശനത്തിനുള്ള രണ്ടാംഘട്ട കേന്ദ്രീകൃത അലോട്ട്‌മെന്റ് നടപടികൾ www.cee.kerala.gov.in ൽ ആരംഭിച്ചു. ഓൺലൈൻ ഓപ്ഷൻ കൺഫർമേഷനെ തുടർന്ന് വിദ്യാർത്ഥികൾക്ക് ഓൺലൈൻ ഓപ്ഷനുകൾ പുന.ക്രമീകരിക്കുന്നതിനും ആവശ്യമില്ലാത്ത ഓപ്ഷനുകൾ റദ്ദ് ചെയ്യുന്നതിനും www.cee.kerala.gov.in ൽ സൗകര്യം ഉണ്ടായിരിക്കും. വിശദവിവരങ്ങൾക്ക്: www.cee.kerala.gov.in. ഫോൺ: 0471-2332120, 2338487.

Continue Reading
ദുബായിൽ വാടക കുറയുന്നു
Kerala Kerala Mex Kerala mx Pravasi Top News
0 min read
70

ദുബായിൽ വാടക കുറയുന്നു

August 7, 2025
0

കഴിഞ്ഞ രണ്ട് മാസത്തിനിടെ ദുബായിലെ കൂടുതൽ പ്രദേശങ്ങളിൽ വാടക കുറയുന്നതായി റിപ്പോർട്ട്. നഗരത്തിലെ താരതമ്യേന കുറഞ്ഞ നിരക്കിൽ താമസസൗകര്യമുള്ളയിടങ്ങളിലെല്ലാം ഇത് പ്രകടമാണ്. മറിച്ചുവിൽപന, വാടകയ്ക്ക് നൽകൽ, വിഭജിച്ച് നൽകൽ എന്നിവയ്ക്കെതിരെ അധികൃതരും കെട്ടിട ഉടമകളും കർശന നടപടികൾ സ്വീകരിച്ചതോടെയാണ് സ്റ്റുഡിയോ, ഒരു കിടപ്പുമുറിയുള്ള അപ്പാർട്ട്മെന്റുകളുടെ വാടകയും കുറഞ്ഞത്. അധികൃതരുടെ നടപടി ശക്തമായതോടെ ബാച്ചിലേഴ്സ് പലരും ഷാർജയിലേക്കും അജ്മാനിലേക്കും മാറിയതും വാടക കുറയാൻ ഇടയാക്കി.

Continue Reading
തുർക്കി വഴിയുള്ള എണ്ണ കയറ്റുമതി പുനരാരംഭിക്കുമെന്ന് ഇറാഖ്
Kerala Kerala Mex Kerala mx Pravasi Top News
0 min read
59

തുർക്കി വഴിയുള്ള എണ്ണ കയറ്റുമതി പുനരാരംഭിക്കുമെന്ന് ഇറാഖ്

August 7, 2025
0

തുർക്കി വഴിയുള്ള എണ്ണ കയറ്റുമതി പുനരാരംഭിക്കുമെന്ന് ഇറാഖ് പ്രഖ്യാപിച്ചു. രണ്ടു ദിവസത്തിനുള്ളിൽ തീരുമാനം നടപ്പാക്കും. ഇറാഖിന്റെ പ്രതിദിന എണ്ണ ഉൽപാദനം 1.3 ലക്ഷം ബാരലാണ്. ഇതിൽ 50000 ബാരൽ പ്രാദേശിക ഉപയോഗത്തിനുള്ളതാണ്. ബാക്കി 80000 അയയ്ക്കുക എന്ന് പെട്രോളിയം മന്ത്രി ഹയാൻ അബ്ദുൽ ഗാനി പറഞ്ഞു.

Continue Reading
സായിദ് രാജ്യാന്തര വിമാനത്താവളത്തിന് എയർപോർട്ട് കൗൺസിൽ ഇന്റർനാഷനലിന്റെ അംഗീകാരം
Kerala Kerala Mex Kerala mx Pravasi Top News
0 min read
54

സായിദ് രാജ്യാന്തര വിമാനത്താവളത്തിന് എയർപോർട്ട് കൗൺസിൽ ഇന്റർനാഷനലിന്റെ അംഗീകാരം

August 7, 2025
0

യാത്രക്കാർക്ക് മികച്ച സൗകര്യം ഏർപ്പെടുത്തിയതിനു സായിദ് രാജ്യാന്തര വിമാനത്താവളത്തിന് എയർപോർട്ട് കൗൺസിൽ ഇന്റർനാഷനലിന്റെ (എസിഐ) ലെവൽ 3 അംഗീകാരം. . എസിഐയുടെ കസ്റ്റമർ എക്സ്പീരിയൻ അക്രഡിറ്റേഷൻ പരിപാടിയുടെ ഭാഗമായാണ് അംഗീകാരം. നേരത്തെ ലെവൽ 1, 2 അംഗീകാരവും വിമാനത്താവളം നേടിയിരുന്നു. യാത്രക്കാർക്ക് ലഭിക്കുന്ന സൗകര്യങ്ങൾ, വിമാനത്താവളത്തിൽ എത്തുന്ന യാത്രക്കാരുടെ എണ്ണം തുടങ്ങിയവ പരിഗണിച്ചാണ് എസിഐ അംഗീകാരം നൽകുന്നത്. ഈ വർഷം ആദ്യ പകുതിയിൽ 1.55 കോടി യാത്രക്കാരെയാണ് സായിദ് വിമാനത്താവളം

Continue Reading
വേനൽ അവസാനഘട്ടത്തിലെന്ന് കുവൈത്ത്
Kerala Kerala Mex Kerala mx Pravasi Top News
1 min read
59

വേനൽ അവസാനഘട്ടത്തിലെന്ന് കുവൈത്ത്

August 7, 2025
0

വേനൽക്കാലം അവസാന ഘട്ടത്തിലേക്കാണ് പ്രവേശിക്കുന്നതെന്ന് കുവൈത്ത് അൽ അജരി സൈന്റിഫിക് സെന്റർ. കലിബീൻ കാലമെന്നാണ് പ്രാദേശികമായി ഇതറിയപ്പെടുന്നത്. ഈ മാസം 11 മുതൽ കലിബീൻ കാലത്തിന്ആരംഭമാകും. 13 ദിവസമാണ് ഈ സീസൺ നീണ്ടു നിൽക്കുന്നത്. വേനലിൽ നിന്ന് ശൈത്യത്തിലേക്കുള്ള പരിവർത്തന കാലമാണ് കലിബീൻ. വേനലിന്റെ തീവ്രതയിൽ നിന്ന് ശൈത്യത്തിലേക്ക് പ്രവേശിക്കാൻ ഇനി ആഴ്ചകൾ മാത്രമേയുള്ളു. ശൈത്യത്തിന്റെ വരവറിയിച്ച് സുഹെയ്ൽ നക്ഷത്രമെത്തുമെന്നും അധികൃതർ അറിയിച്ചു. കലിബീൻ കാലത്തിൽ കനത്ത ചൂടിന് പുറമെ

Continue Reading
ട്രാൻസ്‌ജെൻഡർ മേഖലയിലെ പ്രവർത്തനം : തദ്ദേശസ്ഥാപനങ്ങൾക്ക് അവാർഡിനായി അപേക്ഷിക്കാം
Kerala Kerala Mex Kerala mx Top News
1 min read
54

ട്രാൻസ്‌ജെൻഡർ മേഖലയിലെ പ്രവർത്തനം : തദ്ദേശസ്ഥാപനങ്ങൾക്ക് അവാർഡിനായി അപേക്ഷിക്കാം

August 7, 2025
0

സാമൂഹ്യനീതി വകുപ്പ് ആഗസ്റ്റ് 21, 22, 23 തിയതികളിൽ സംഘടിപ്പിക്കുന്ന ട്രാൻസ്‌ജെൻഡർ ഫെസ്റ്റ് 2025-26 ട്രാൻസ്‌ജെൻഡർ മേഖലകളിൽ മികച്ച പ്രവർത്തനം കാഴ്ച്ചവച്ച തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്ക് അവാർഡ് നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോം സാമൂഹ്യനീതിവകുപ്പിന്റെ വെബ്സൈറ്റിൽ ലഭ്യമാണ്. തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ അവാർഡിനായുള്ള അപേക്ഷ പഞ്ചായത്ത് ജോയിന്റ് ഡയറക്ടറുടെ ശുപാർശ സഹിതം ആഗസ്റ്റ് 16 ന് വൈകുന്നേരം 5 ന് മുൻപായി സാമൂഹ്യനീതി ഡയറക്ടറേറ്റ്, വികാസ് ഭവൻ, അഞ്ചാം നില, തിരുവനന്തപുരം-695033 എന്ന മേൽവിലാസത്തിൽ

Continue Reading
എംബിബിഎസ് / ബിഡിഎസ് : അലോട്ട്മെന്റ് ഷെഡ്യൂൾ പുന:ക്രമീകരിച്ചു
Education Kerala Kerala Mex Kerala mx Top News
1 min read
73

എംബിബിഎസ് / ബിഡിഎസ് : അലോട്ട്മെന്റ് ഷെഡ്യൂൾ പുന:ക്രമീകരിച്ചു

August 7, 2025
0

മെഡിക്കൽ കൗൺസിലിംഗ് കമ്മിറ്റിയുടേ നിർദേശാനുസരണം എംബിബിഎസ് / ബിഡിഎസ് കോഴ്സുകളുടെ ഒന്നാം ഘട്ട സ്റ്റേറ്റ് കൗൺസിലിംഗ് ഷെഡ്യൂൾ പുന:ക്രമീകരിച്ചു. ഇതനുസരിച്ച് അപേക്ഷകർക്ക് ആഗസ്റ്റ് 9 മുതൽ 15 രാത്രി 11.59 pm വരെ ഓപ്ഷൻ രജിസ്ട്രേഷൻ/ ഡിലീഷൻ/ പുനക്രമീകരണം എന്നിവയ്ക്കുള്ള സൗകര്യം വെബ്സൈറ്റിൽ വീണ്ടും ലഭ്യമാകും. ആഗസ്റ്റ് 15 വരെ ലഭ്യമാകുന്ന ഓപ്ഷനുകൾ കൂടെ ഉൾപ്പെടുത്തി 16 നു പുന:പ്രസിദ്ധീകരിക്കും. തുടർന്ന് 18 ന് അന്തിമ അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും. വിശദവിവരങ്ങൾക്ക്:

Continue Reading
ശാസ്ത്ര മുന്നേറ്റങ്ങളിൽ കേരളം രാജ്യത്തിന് മാതൃക: മുഖ്യമന്ത്രി
Kerala Kerala Mex Kerala mx Top News
1 min read
73

ശാസ്ത്ര മുന്നേറ്റങ്ങളിൽ കേരളം രാജ്യത്തിന് മാതൃക: മുഖ്യമന്ത്രി

August 7, 2025
0

ശാസ്ത്ര മുന്നേറ്റങ്ങളിൽ കേരളം രാജ്യത്തിന് മാതൃകയാണെന്നും ഈ മേഖലകളിൽ കേരളം നടത്തുന്ന പ്രവർത്തനങ്ങളെ രാജ്യം ഉറ്റുനോക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ അഭിമുഖ്യത്തിൽ തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ സംഘടിപ്പിച്ച ഗവേഷണ വികസന ഉച്ചകോടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ശാസ്ത്ര ഗവേഷണങ്ങളുടെ ഗുണഫലങ്ങൾ സാധാരണക്കാരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനായി ഉപയോഗിക്കണമെന്നതാണ് സർക്കാർ നയം. ശാസ്ത്രം ജനനന്മയ്ക്ക് എന്ന മുദ്രാവാക്യം എക്കാലവും പ്രസക്തമാണ്. കഴിഞ്ഞ പതിറ്റാണ്ടിൽ കേരളം അഭിമുഖീകരിച്ച

Continue Reading
ഹഡിൽ ഗ്ലോബലിനൊപ്പം ആസ്വദിക്കാം കേരളത്തിന്റെ ടൂറിസവും
Kerala Kerala Mex Kerala mx Top News
1 min read
46

ഹഡിൽ ഗ്ലോബലിനൊപ്പം ആസ്വദിക്കാം കേരളത്തിന്റെ ടൂറിസവും

August 7, 2025
0

കേരള സ്റ്റാർട്ടപ്പ് മിഷന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ബീച്ച് സ്റ്റാർട്ടപ്പ് ഉച്ചകോടിയായ ഹഡിൽ ഗ്ലോബൽ-2025 നൊപ്പം പ്രതിനിധികൾക്ക് കേരളത്തിന്റെ ടൂറിസം ആകർഷണങ്ങളും ആസ്വദിക്കാം. സ്റ്റാർട്ടപ്പുകൾക്ക് വലിയ അവസരങ്ങൾ തുറന്നിടുന്ന ഹഡിൽ ഗ്ലോബലിന്റെ ഏഴാം പതിപ്പ് ഡിസംബർ 11 മുതൽ 13 വരെ കോവളത്ത് ലീല റാവിസ് ഹോട്ടലിൽ നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഹഡിൽ ഗ്ലോബൽ 2025 ഉദ്ഘാടനം ചെയ്യും. പുതിയ ടൂറിസം ഉൽപ്പന്നങ്ങളും പദ്ധതികളുമായി കേരളത്തിലെ

Continue Reading
സൗരവേലിയുടെ തകരാറുകൾ പരിഹരിച്ച് വനം വകുപ്പിന്റെ സോളാർ ഫെൻസ് സർവീസ് സെന്റർ
Kerala Kerala Mex Kerala mx Top News
1 min read
57

സൗരവേലിയുടെ തകരാറുകൾ പരിഹരിച്ച് വനം വകുപ്പിന്റെ സോളാർ ഫെൻസ് സർവീസ് സെന്റർ

August 7, 2025
0

വന്യമൃഗങ്ങളുടെ ആക്രമണം തടയുന്നതിനായി വനാതിർത്തികളിൽ സ്ഥാപിച്ചിട്ടുള്ള സൗരോർജ്ജവേലികളുടെ തകരാറുകൾ വനം വകുപ്പിന് സൃഷ്ടിച്ചിരുന്ന തലവേദനയ്ക്ക് ശാശ്വത പരിഹാരമായി. സോളാർ ഫെൻസുകളുടെ അറ്റകുറ്റപ്പണികൾ വേഗത്തിലാക്കുകയാണ് വനം വകുപ്പിന്റെ സോളാർ ഫെൻസ് സർവീസ് സെന്റർ. മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനും വന്യമൃഗങ്ങൾ നാട്ടിലേക്കിറങ്ങുന്നത് തടയുകയും ലക്ഷ്യമിട്ടാണ് സംസ്ഥാനത്തിന്റെ വനാതിർത്തികളിൽ സൗരവേലി സ്ഥാപിക്കുന്നത്. എന്നാൽ വന്യജീവികളുടെ അതിക്രമങ്ങളിലൂടെ സൗരവേലിക്ക് മിക്കപ്പോഴും കേടുപാടുകൾ സംഭവിക്കാറുണ്ട്. പിന്നീട് ഇതിന്റെ അറ്റകുറ്റപ്പണികൾക്കായി വലിയ കാലതാമസം നേരിട്ടിരുന്നു. ഇതിനൊരു പരിഹാരമായിട്ടാണ് മിഷൻ

Continue Reading