ഗാനമേളയ്‌ക്കിടെ മദ്യപിച്ച് ഡാൻസ്, ചോദ്യം ചെയ്ത പോലീസുകാരന് നേരെ മർദനം; മൂന്ന് പ്രതികൾ അറസ്റ്റിൽ
Kerala Kerala Mex Kerala mx Top News
0 min read
102

ഗാനമേളയ്‌ക്കിടെ മദ്യപിച്ച് ഡാൻസ്, ചോദ്യം ചെയ്ത പോലീസുകാരന് നേരെ മർദനം; മൂന്ന് പ്രതികൾ അറസ്റ്റിൽ

April 1, 2025
0

തിരുവനന്തപുരം: ക്ഷേത്രോത്സവത്തോട് അനുബന്ധിച്ച് നടന്ന ഗാനമേളയിൽ മദ്യലഹരിയിൽ നൃത്തം ചെയ്തത് തടഞ്ഞതിന്റെ പേരിൽ പോലീസുകാരന് നേരെ ആക്രമണം. പൂജപ്പുര സെൻട്രൽ ജയിലിലെ ഡപ്യൂട്ടി പ്രിസൺ ഓഫിസർ എസ്.എൽ.അനീഷിനാണ് മർദനമേറ്റത്. പ്രതികളിലൊരാൾ ഇദ്ദേഹത്തിന്റെ മൂക്ക് ഇടിച്ചു തകർത്തു. പരിക്കേറ്റ ഉദ്യോഗസ്ഥൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. സംഭവത്തിൽ ജഗതി സ്വദേശി പന്തം ജയൻ എന്നുവിളിക്കുന്ന ജയൻ (42), ജയന്റെ സഹോദരൻ പ്രദീപ് (46), ദിനേശ് (30) എന്നിവരാണ് അറസ്റ്റിലായത്. ഞായറാഴ്ച രാത്രി

Continue Reading
കേന്ദ്ര സർക്കാരിനെ പുകഴ്ത്തിയ തരൂരിന്റെ ലേഖനത്തില്‍ ഹൈക്കമാന്‍ഡിന് അതൃപ്തി
Kerala Kerala Mex Kerala mx National Top News
1 min read
131

കേന്ദ്ര സർക്കാരിനെ പുകഴ്ത്തിയ തരൂരിന്റെ ലേഖനത്തില്‍ ഹൈക്കമാന്‍ഡിന് അതൃപ്തി

April 1, 2025
0

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കൊവിഡ് വാക്‌സിന്‍ നയത്തെ പുകഴ്ത്തിയ ശശി തരൂര്‍ എംപിയുടെ ലേഖനത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് കടുത്ത അതൃപ്തിയില്‍. തരൂർ തുടർച്ചയായി മോദി സർക്കാരിനെ പുകഴ്ത്തുന്നത് കോൺഗ്രസ് നേതൃത്വത്തിൽ അതൃപ്തി ഉയർത്തിയിരുന്നു. മുതിർന്ന നേതാവെന്ന നിലയിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ തരൂർ നടത്തുന്ന പല പ്രസ്താവനകളും പാർട്ടിയെ ചൊടിപ്പിച്ചിട്ടുണ്ട്. തരൂരിന്റെ നിലപാട് കേന്ദ്ര സര്‍ക്കാരിന് എതിരായ പോരാട്ടത്തിന്റെ മുന ഒടിക്കുന്നതെന്നാണ് ഹൈക്കമാൻഡിന്റെ വിലയിരുത്തൽ. വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നില്ല.

Continue Reading
ലഹരിക്കെതിരെ പ്രവർത്തിക്കാൻ കരയോഗങ്ങൾക്ക് നിർദേശവുമായി എൻഎസ്എസ്
Kerala Kerala Mex Kerala mx Top News
1 min read
116

ലഹരിക്കെതിരെ പ്രവർത്തിക്കാൻ കരയോഗങ്ങൾക്ക് നിർദേശവുമായി എൻഎസ്എസ്

April 1, 2025
0

കോട്ടയം: ഇപ്പോഴത്തെ സർക്കാരിനോ മുമ്പത്തെ സർക്കാരിനോ ലഹരിവസ്തുക്കളുടെ വിൽപ്പനയും ഉപയോഗവും തടയാൻ കഴിഞ്ഞിട്ടില്ലെന്ന വിമർശനവുമായി എൻഎസ്എസ്. ലഹരിയെ നേരിടാൻ ജനങ്ങളും രക്ഷകർത്താക്കളും സർക്കാരിന്റെ പിന്തുണ ആവശ്യപ്പെടണം എന്നും എൻഎസ്എസ് നിലപാട് വ്യക്തമാക്കി. ലഹരിക്കെതിരെ പ്രവർത്തിക്കാൻ എൻഎസ്എസ് കരയോഗങ്ങൾക്ക് നിർദേശം നൽകി ‘നമ്മുടെ നാടിന്റെ ഇപ്പോഴത്തെ സ്ഥിതി അറിയണമെങ്കില്‍ ഓരോ വിശേഷ ദിവസത്തോടനുബന്ധിച്ചുള്ള മദ്യവില്‍പ്പനയെ സംബന്ധിച്ചുള്ള കണക്കുകള്‍ ശ്രദ്ധിച്ചാല്‍ മതി. ലഹരിവസ്തുക്കളും മദ്യവും സുലഭമായി ലഭിക്കാനുണ്ടാക്കിയ സാഹചര്യമാണ് ഇതിന് കാരണം. ഓരോ

Continue Reading
ചൂടിന് ആശ്വാസമായി മഴയെത്തുന്നു
Kerala Kerala Mex Kerala mx Top News
1 min read
119

ചൂടിന് ആശ്വാസമായി മഴയെത്തുന്നു

April 1, 2025
0

തിരുവനന്തപുരം: നാളെ മുതൽ 3-4 ദിവസത്തേക്ക് കേരളത്തിലെ എല്ലാ ജില്ലകളിലും ഇടി/ മിന്നൽ/ കാറ്റോട് കൂടിയ മഴ സാധ്യത മുന്നറിയിപ്പ്. വേനൽ മഴ ശക്തമാക്കാനുള്ള സൂചനകളാണ് ഉള്ളതെന്ന് കാലാവസ്ഥ വിഭാഗം അറിയിച്ചു. സാധാരണ ഏപ്രിൽ മാസത്തിൽ കേരളത്തിൽ ലഭിക്കുന്നതിനേക്കാൾ കൂടുതൽ മഴ ഇപ്രാവശ്യം ലഭിക്കാനാണ് സാധ്യത. മലയോര മേഖലയിൽ കൂടുതൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഉയർന്ന താപനില വടക്കൻ ജില്ലകളിൽ സാധാരയെക്കാൾ കൂടുതലും മധ്യ തെക്കൻ ജില്ലകളിൽ സാധാരണ ഏപ്രിൽ

Continue Reading
കേരള സര്‍വകലാശാലയിലെ എംബിഎ പരീക്ഷയുടെ ഉത്തരക്കടലാസ് നഷ്ടമായ സംഭവം; പുനഃപരീക്ഷ ഏപ്രില്‍ ഏഴിന്‌
Kerala Kerala Mex Kerala mx Top News
1 min read
123

കേരള സര്‍വകലാശാലയിലെ എംബിഎ പരീക്ഷയുടെ ഉത്തരക്കടലാസ് നഷ്ടമായ സംഭവം; പുനഃപരീക്ഷ ഏപ്രില്‍ ഏഴിന്‌

April 1, 2025
0

തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ എംബിഎ പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ നഷ്ടപ്പെട്ട സംഭവത്തില്‍ 71 വിദ്യാര്‍ഥികളുടെ പരീക്ഷ ഏപ്രില്‍ ഏഴിന്‌ നടത്തുമെന്ന് സിന്‍ഡിക്കേറ്റ് അറിയിച്ചു. കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ മോഹനന്‍ കുന്നുമ്മല്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പരീക്ഷ എഴുതാന്‍ അസൗകര്യം ഉള്ളവര്‍ക്ക് 22 ന് വീണ്ടും പരീക്ഷ നടത്തുമെന്നും നാല് ദിവസത്തിനുള്ളില്‍ ഫലം പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വിദ്യാർഥികളിൽ നിന്ന് പരീക്ഷാ ഫീസ് ഈടാക്കില്ല. അസൗകര്യമുള്ള വിദ്യാർത്ഥികൾക്ക്

Continue Reading
വഖഫ് നിയമ ഭേദഗതി ബിൽ നാളെ ലോക്സഭയില്‍; ബില്ലിന്മേൽ എട്ട് മണിക്കൂർ ചർച്ച
Kerala Kerala Mex Kerala mx National
1 min read
144

വഖഫ് നിയമ ഭേദഗതി ബിൽ നാളെ ലോക്സഭയില്‍; ബില്ലിന്മേൽ എട്ട് മണിക്കൂർ ചർച്ച

April 1, 2025
0

വഖഫ് നിയമ ഭേദഗതി ബിൽ നാളെ ലോക്സഭയില്‍ അവതരിപ്പിക്കും. നാളെ ഉച്ചയ്ക്ക് 12 മണിക്ക് ബിൽ സഭയിൽ അവതരിപ്പിച്ചതിന് ശേഷം ബില്ലിന്മേൽ എട്ട് മണിക്കൂർ ചർച്ച നടക്കും. ചർച്ച 12 മണിക്കൂർ വേണമെന്നും അതിനോടൊപ്പം മണിപ്പൂർ ഉൾപ്പടെയുള്ള വിഷയങ്ങൾ സഭയ്ക്കുള്ളിൽ ചർച്ചചെയ്യണമെന്നുമുള്ള പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളുകയും പിന്നാലെ കാര്യോപദേശക സമിതി യോഗം പ്രതിപക്ഷം ബഹിഷ്‌കരിക്കുകയും ചെയ്തു. ബിജെപി എല്ലാ എംപിമാർക്കും വിപ്പ് നൽകാൻ തീരുമാനിച്ചിട്ടുണ്ട്. പ്രകോപനപരമായ ഒരു മറുപടിയും ഉണ്ടാകരുതെന്നും

Continue Reading
എതിരെ വന്ന കാറിൽ തട്ടിയ ടെമ്പോ പിന്നിൽ വന്ന ബൈക്കിലിടിച്ചു; 58 കാരനായ ബൈക്ക് യാത്രികന് ദാരുണാന്ത്യം
Kerala Kerala Mex Kerala mx Top News
0 min read
124

എതിരെ വന്ന കാറിൽ തട്ടിയ ടെമ്പോ പിന്നിൽ വന്ന ബൈക്കിലിടിച്ചു; 58 കാരനായ ബൈക്ക് യാത്രികന് ദാരുണാന്ത്യം

April 1, 2025
0

പന്തളം: എതിരെ വന്ന കാറിൽ തട്ടിയ ടെമ്പോ പിന്നിൽ വന്ന ബൈക്കിലിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. പറക്കോട് മുകാസി ഭവനിൽ 58 കാരനായ എസ്.മുരുകേശനാണ് മരിച്ചത്. ​ഗുരുതരമായി പരിക്കേറ്റ 48 കാരിയായ ഭാര്യവീരശെൽവിയെ പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ ആറരയോടെ, എം.സി റോഡിൽ കുരമ്പാല ജംക്‌ഷനിലെ പെട്രോൾ പമ്പിന് സമീപമായിരുന്നു അപകടം നടന്നത്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് ബൈക്കിൽ പോകുന്നതിനിടെയാണ് ഇരുവരും അപകടത്തിൽ പെട്ടത്. ചെങ്ങന്നൂരിൽനിന്ന് അടൂർ

Continue Reading
പ്രിയപ്പെട്ട ഉപ്പ സമ്മാനമായി നൽകിയ ‘സിംബ’; കാണാതായ റഷ്യന്‍ പൂച്ചയ്ക്കായി തിരച്ചിൽ
Kerala Kerala Mex Kerala mx Top News
1 min read
125

പ്രിയപ്പെട്ട ഉപ്പ സമ്മാനമായി നൽകിയ ‘സിംബ’; കാണാതായ റഷ്യന്‍ പൂച്ചയ്ക്കായി തിരച്ചിൽ

April 1, 2025
0

കോഴിക്കോട്: റിഫയ്ക്കും റിഷയ്ക്കും നാല് വര്‍ഷം മുൻപ് തങ്ങളുടെ പ്രിയപ്പെട്ട ഉപ്പ സമ്മാനമായി നൽകിയതാണ് റഷ്യന്‍ ഇനത്തിലുള്ള പൂച്ചക്കുഞ്ഞിനെ. സ്നേഹത്തോടെ അവർ ആ പൂച്ചക്കുഞ്ഞിനെ ‘സിംബ’ എന്ന് വിളിച്ചു. എന്നാൽ ഒരു വര്‍ഷം മുന്‍പ് റിയാസിന്റെ അവിചാരിതമായ മരണം തളർത്തിയ ഭാര്യ ഫസീലയ്ക്കും മക്കൾക്കും സിംബയുടെ സാന്നിധ്യം വളരെ ആശ്വാസമായിരുന്നു. എന്നാല്‍ അവരുടെ ആ ആശ്വാസം കെടുത്തിക്കൊണ്ട് കഴിഞ്ഞ വെള്ളിയാഴ്ച സിംബയെ വീട്ടില്‍ നിന്ന് കാണാതായി. ഏറെ വൈകി വീട്ടില്‍

Continue Reading
ഗുഡ്സ് ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം; ലോക്കോ പൈലറ്റുമാർക്ക് ദാരുണാന്ത്യം, നാല് പേർക്ക് പരിക്ക്
Kerala Kerala Mex Kerala mx National Top News
0 min read
169

ഗുഡ്സ് ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം; ലോക്കോ പൈലറ്റുമാർക്ക് ദാരുണാന്ത്യം, നാല് പേർക്ക് പരിക്ക്

April 1, 2025
0

റാഞ്ചി: ജാർഖണ്ഡിൽ ഗുഡ്സ് ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം. രണ്ട് ലോക്കോ പൈലറ്റുമാർക്ക് ദാരുണാന്ത്യം. ബൊക്കാറോ സ്വദേശിയായ അംബുജ് (32 ) മുർഷിദാബാദ് സ്വദേശിയായ ഗ്യാനേശ്വർ (32 )എന്നിവരാണ് മരിച്ചത്. നാഷണൽ തെർമൽ പവർ കോർപ്പറേഷന്റെ (എൻടിപിസി) ഉടമസ്ഥതയിലുള്ള ഗുഡ്സ് ട്രെയിനുകളാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു ഗുഡ്സ് ട്രെയിൻ നിർത്തിയിട്ട അതേ ട്രാക്കിലേക്ക് മറ്റൊരു ട്രെയിൻ എത്തിയതോടെയായിരുന്നു അപകടം. ഇന്ന് പുലർച്ചെ മൂന്ന്

Continue Reading
മലേഷ്യയിൽ ഗ്യാസ് പൈപ്പ്ലൈന്‍ പൊട്ടിത്തെറിച്ച് സ്‌ഫോടനം; നിരവധി പേര്‍ക്ക് പരിക്ക്
Kerala Kerala Mex Kerala mx Top News World
1 min read
163

മലേഷ്യയിൽ ഗ്യാസ് പൈപ്പ്ലൈന്‍ പൊട്ടിത്തെറിച്ച് സ്‌ഫോടനം; നിരവധി പേര്‍ക്ക് പരിക്ക്

April 1, 2025
0

ക്വാലാലംപൂർ: മലേഷ്യയിലെ സ്റ്റേറ്റ് എനർജി കമ്പനിയായ പെട്രോണാസ് പ്രവർത്തിപ്പിക്കുന്ന ഗ്യാസ് പൈപ്പ്‌ലൈനിൽ സ്ഫോടനം. ചൊവ്വാഴ്ച ക്വാലാലംപൂരിന്റെ പ്രാന്തപ്രദേശത്തായിരുന്നു സംഭവം. തീപിടുത്തത്തിൽ 33 പേർക്ക് പരിക്കേറ്റു. ഇതിൽ ആറ് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അഗ്നിശമന വകുപ്പ് അറിയിച്ചു. സ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ വന്‍ അഗ്നിബാധ ഏറെ പണിപ്പെട്ടാണ് അഗ്നിശമന സേന നിയന്ത്രണ വിധേയമാക്കിയത്. സെലാങ്കൂര്‍ സംസ്ഥാനത്തെ പുച്ചോങ് പട്ടണത്തില്‍ ഇന്ന് രാവിലെയാണ് തീപിടുത്തം ഉണ്ടായത്. അപകടത്തെ തുടര്‍ന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചവര്‍ക്ക് പൊള്ളലും, ശ്വസന

Continue Reading