കൊല്ലത്ത് വനത്തിനുള്ളിൽ ആദിവാസി യുവതി മരിച്ച നിലയിൽ
Kerala Kerala Mex Kerala mx Top News
0 min read
128

കൊല്ലത്ത് വനത്തിനുള്ളിൽ ആദിവാസി യുവതി മരിച്ച നിലയിൽ

April 5, 2025
0

കൊല്ലം: കൊല്ലത്ത് അമ്പനാർ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ ആദിവാസി യുവതി വനത്തിൽ മരിച്ച നിലയിൽ. മാമ്പഴത്തറ സ്വദേശി രാജമ്മയാണ് (44) മരിച്ചത്. പാറപ്പുറത്ത് നിന്ന് വീണ് മരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. ഇവർക്കൊപ്പം ഉണ്ടായിരുന്നു എന്ന് സംശയിക്കുന്ന ആൺസുഹൃത്തിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇരുവരും ഒരുമിച്ച് വനവിഭവങ്ങൾ ശേഖരിക്കാൻ പോകുന്നവരാണെന്ന് വനംവകുപ്പ് അറിയിച്ചു. കസ്റ്റഡിയിൽ ഉള്ള സുഹൃത്തിനെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് വ്യക്തമാക്കി.

Continue Reading
വടക്കൻ പറവൂരിൽ മീൻ കച്ചവടക്കാരന് ദാരുണാന്ത്യം
Kerala Kerala Mex Kerala mx Top News
0 min read
116

വടക്കൻ പറവൂരിൽ മീൻ കച്ചവടക്കാരന് ദാരുണാന്ത്യം

April 5, 2025
0

കൊച്ചി: നിയന്ത്രണം വിട്ട കാർ മീൻകടയിലേക്ക് ഇടിച്ചു കയറി കച്ചവടക്കാരന് ദാരുണാന്ത്യം. പട്ടണം സ്വദേശി 60 കാരനായ സജീവ് ആണ് മരിച്ചത്. വടക്കൻ പറവൂരിലെ പട്ടണത്ത് വൈകിട്ട് മൂന്നരയോടെയായിരുന്നു സംഭവം നടന്നത്. തളിക്കുളത്തു നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ട് സജീവിന്റെ മീൻ കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. സജീവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

Continue Reading
എക്സൈസിന്‍റെ മിന്നൽ പരിശോധന; സ്പാ സെന്‍ററിലും ലോഡ്ജുകളിലും പാഞ്ഞെത്തി മുറികള്‍ തുറന്ന് പരിശോധിച്ചു, കഞ്ചാവ് പിടികൂടി
Kerala Kerala Mex Kerala mx Top News
1 min read
131

എക്സൈസിന്‍റെ മിന്നൽ പരിശോധന; സ്പാ സെന്‍ററിലും ലോഡ്ജുകളിലും പാഞ്ഞെത്തി മുറികള്‍ തുറന്ന് പരിശോധിച്ചു, കഞ്ചാവ് പിടികൂടി

April 5, 2025
0

ആലപ്പുഴ: ആലപ്പുഴയിൽ സ്പാ സെന്ററുകളിലും ലോഡ്ജുകളിലും എക്സൈസിന്‍റെ മിന്നൽ പരിശോധന. സ്പാ, ഹോം സ്റ്റേകൾ, ലോഡ്ജുകള്‍ എന്നിവയിലാണ് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് പരിശോധന നടത്തിയത്. രണ്ടിടങ്ങളിൽ നിന്ന് കഞ്ചാവ് പിടിച്ചെടുത്തു. കഞ്ചാവ് കണ്ടെത്തിയ സ്ഥാപനത്തിലെ ഉടമകളെ എക്സൈസ് അറസ്റ്റ് ചെയ്തു. വളവനാട് വാറൻ കവലയിലെ ആബേൽ ടൂറിസ്റ്റ് ഹോമിൽ നിന്നും പുന്നമടയിലെ സ്‌ട്രോബറി സ്പായിൽ നിന്നുമാണ് കഞ്ചാവ് കണ്ടെത്തിയത്.ആബേൽ ടൂറിസ്റ്റ് ഹോം ൽ നിന്നും രണ്ട് ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്.

Continue Reading
ഇൻഡി​ഗോ വിമാനത്തിലെ ജീവനക്കാരിക്കെതിരെ പരാതി
Kerala Kerala Mex Kerala mx National Top News World
1 min read
179

ഇൻഡി​ഗോ വിമാനത്തിലെ ജീവനക്കാരിക്കെതിരെ പരാതി

April 5, 2025
0

ബെംഗളൂരു: വിമാന യാത്രയ്ക്കിടെ രണ്ടര പവ​ന്റെ മാല മോഷ്ടിച്ചെന്ന് പരാതി. അഞ്ച് വയസ്സുള്ള കുട്ടിയുടെ സ്വർണ്ണ മാലയാണ് ഇൻഡിഗോ വിമാനത്തിലെ ജീവനക്കാരി മോഷ്ടിച്ചെന്ന് കുട്ടിയുടെ അമ്മ പൊലീസിൽ പരാതി നൽകിയത്. പരാതിയെ കുറിച്ച് അറിഞ്ഞെന്നും നിയമ നടപടികളുമായി ബന്ധപ്പെട്ട് പൂർണ പിന്തുണയും സഹകരണവും നൽകുമെന്നും ഇൻഡിഗോ പ്രസ്താവനയിൽ പറഞ്ഞു. ബെംഗളൂരു സ്വദേശിനിയായ പ്രിയങ്ക മുഖർജിയാണ് പരാതി നൽകിയത്. ഫ്ലൈറ്റ് അറ്റൻഡന്‍റ് തന്‍റെ കുട്ടിയെ വാഷ്‌റൂമിൽ പോകാൻ സഹായിച്ചെന്നും തിരിച്ചുവന്നപ്പോൾ കുട്ടി

Continue Reading
കോഴിക്കോട് ചാത്തമംഗലത്ത് ഇടിമിന്നലേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
Kerala Kerala Mex Kerala mx Top News
0 min read
125

കോഴിക്കോട് ചാത്തമംഗലത്ത് ഇടിമിന്നലേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

April 5, 2025
0

കോഴിക്കോട്: വീടിന് പുറത്ത് നിൽക്കുമ്പോൾ ഇടിമിന്നലേറ്റതിനെത്തുടർന്ന് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കോഴിക്കോട് ചാത്തമംഗലത്ത് ഇന്ന് വൈകുന്നേരം അഞ്ചുമണിയോടെയാണ് ഇടിമിന്നലേറ്റ് വീട്ടമ്മ മരിച്ചത്. താത്തൂർ എറക്കോട്ടുമ്മൽ ഫാത്തിമ ആണ് മരിച്ചത്. വീടിന് പുറത്തു നിൽക്കുമ്പോൾ ഇടിമിന്നലേറ്റതിനെത്തുടർന്ന് ഉടൻതന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റും. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

Continue Reading
മ​കൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; 4 വർഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കോടതി
Kerala Kerala Mex Kerala mx National Top News
1 min read
115

മ​കൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; 4 വർഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കോടതി

April 5, 2025
0

തൃശൂര്‍: വീടുപണിക്കുവേണ്ടി നൽകിയ പണം തിരിച്ചുകൊടുത്തില്ലെന്ന് പറഞ്ഞ് അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ച മകന് ശിക്ഷ വിധിച്ച് കോടതി. നാല് വര്‍ഷം കഠിന തടവും പിഴയുമാണ് ശിക്ഷ. തലപ്പിള്ളി താലൂക്ക് പൈങ്കുളം വില്ലേജില്‍ കിഴക്കേചോലയില്‍ 34 കാരനായ അജിത്തിനാണ് കോടതി ശിക്ഷ വിധിച്ചത്. വിവിധ വകുപ്പുകളിലായി നാല് വര്‍ഷം തടവും 25,000 രൂപ പിഴയുമാണ് തൃശൂര്‍ പ്രിന്‍സിപ്പല്‍ അസി.സെഷന്‍സ് ജഡ്ജ് ശിക്ഷ വിധിച്ചത്. പിഴ അടക്കാത്ത പക്ഷം ഒരു മാസം അധിക തടവ്

Continue Reading
ജബല്‍പുരിലെ അക്രമത്തെ ന്യായീകരിച്ച് പി.സി. ജോര്‍ജ്
Kerala Kerala Mex Kerala mx Top News
1 min read
98

ജബല്‍പുരിലെ അക്രമത്തെ ന്യായീകരിച്ച് പി.സി. ജോര്‍ജ്

April 5, 2025
0

കോട്ടയം: മധ്യപ്രദേശിലെ ജബല്‍പുരില്‍ വൈദികര്‍ ആക്രമിക്കപ്പെട്ട സംഭവത്തെ ന്യായീകരിച്ച് ബിജെപി നേതാവ് പി.സി. ജോര്‍ജ് രംഗത്ത്. ക്ഷേത്രത്തിനു മുന്നില്‍പോയി പ്രശ്‌നമുണ്ടാക്കിയാല്‍ ചിലപ്പോള്‍ അടിച്ചെന്നിരിക്കുമെന്നും ആവശ്യമില്ലാത്ത പണിക്ക് പോകരുതെന്നും പി.സി. ജോര്‍ജ് പറഞ്ഞു. ക്ഷേത്രത്തിന് മുന്നില്‍ച്ചെന്ന് മര്യാദകേട് കാണിച്ചിട്ട് പിന്നെ വര്‍ത്തമാനം പറഞ്ഞിട്ട് കാര്യമുണ്ടോ. ചിലപ്പോള്‍ അടികിട്ടിയെന്നിരിക്കും, മനസ്സിലായില്ലേ. അതിനകത്ത് ക്രിസ്ത്യാനി, മുസ്‌ലിം, ഹിന്ദു എന്നൊന്നുമില്ല, ജോര്‍ജ് പറഞ്ഞു. മതവിശ്വാസം തകര്‍ക്കുന്ന രീതിയില്‍ ആരും പ്രവര്‍ത്തിക്കാന്‍ പാടില്ല. പ്രവര്‍ത്തിച്ചാല്‍ അങ്ങനെയൊക്കെ സംഭവിച്ചെന്നിരിക്കും.

Continue Reading
തൃശൂരിൽ റിട്ട. അധ്യാപക​ന്റെ 45 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ യുവതി അറസ്റ്റിൽ
Kerala Kerala Mex Kerala mx Top News
2 min read
103

തൃശൂരിൽ റിട്ട. അധ്യാപക​ന്റെ 45 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ യുവതി അറസ്റ്റിൽ

April 5, 2025
0

തൃശൂര്‍: ആദിത്യ ബിര്‍ള മണി ലിമിറ്റഡിന്റെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പ്. വ്യാജ ഓണ്‍ലൈന്‍ ട്രേഡിങ്ങ് സൈറ്റ് നിര്‍മ്മിച്ച് എടതിരിഞ്ഞി ചെട്ടിയാല്‍ സ്വദേശിയായ റിട്ട. അധ്യാപകന്റെ 45 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ യുവതി അറസ്റ്റിൽ. കോഴിക്കോട് ചെറുവണ്ണൂര്‍, കൊളത്തറ സ്വദേശിയായ ഫെമീന ആണ് പിടിയിലായത്. ട്രേഡിങ്ങിനായി പണം നിക്ഷേപിച്ചാല്‍ വന്‍തുക ലാഭം നേടാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് റിട്ട. അധ്യാപകനെ തട്ടിപ്പിനിരയാക്കിയത്. ഒരു മാസം കൊണ്ട് 45 ലക്ഷത്തോളം രൂപയാണ് തട്ടിയെടുത്തത്.

Continue Reading
സമരത്തിനിറങ്ങിയത് ഗതികെട്ടിട്ടെന്ന് താമരശ്ശേരി രൂപത
Kerala Kerala Mex Kerala mx Top News
2 min read
125

സമരത്തിനിറങ്ങിയത് ഗതികെട്ടിട്ടെന്ന് താമരശ്ശേരി രൂപത

April 5, 2025
0

കോഴിക്കോട്: താമരശ്ശേരി രൂപത കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള അവകാശപ്രഖ്യാപന റാലിയില്‍, ന്യൂനപക്ഷങ്ങളുടെ അവകാശം, കാര്‍ഷിക മേഖല നേരിടുന്ന പ്രതിസന്ധി തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ചും ജസ്റ്റിസ് ജെ.ബി. കോശി കമ്മിഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് ആവശ്യപ്പെട്ടും വനംവകുപ്പിനും സര്‍ക്കാരിനുമെതിരേ രൂക്ഷവിമര്‍ശനങ്ങളുന്നയിച്ചു. മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലിന്റെ നേതൃത്വത്തിൽ റാലി നടത്തി. കോഴിക്കോട് മുതലക്കുളം മൈതാനിയിൽ നടന്ന പൊതുസമ്മേളനം തലശ്ശേരി അതിരൂപത ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്തു. പോരാട്ടത്തിന്റെ പോര്‍മുഖത്താണ് ക്രൈസ്തവ സമുദായമുള്ളതെന്ന്

Continue Reading
മുന്‍ സന്തോഷ് ട്രോഫി താരം എം. ബാബുരാജ് അന്തരിച്ചു
Kerala Kerala Mex Kerala mx Top News
1 min read
93

മുന്‍ സന്തോഷ് ട്രോഫി താരം എം. ബാബുരാജ് അന്തരിച്ചു

April 5, 2025
0

പയ്യന്നൂർ: മുൻ സന്തോഷ് ട്രോഫി താരം എം. ബാബുരാജ് (60) അന്തരിച്ചു. രണ്ടുതവണ കേരള പോലീസ് ഫെഡറേഷൻ കപ്പ് സ്വന്തമാക്കിയ ടീമിലും അംഗമായിരുന്നു. കേരള പോലീസ് റിട്ട. അസിസ്റ്റൻ്റ് കമാൻഡന്‍റ് ആയിരുന്നു ബാബുരാജ്. 1964-ൽ പയ്യന്നൂരിലെ അന്നൂരിൽ ജനിച്ച ബാബുരാജ് കേരള പോലീസിന്റെ ലെഫ്റ്റ് വിങ് ബാക്ക് താരമായിരുന്നു. വിദ്യാഭ്യാസകാലത്ത് പയ്യന്നൂർ കോളേജ് ടീമിൽ അംഗമായിരുന്നു. പയ്യന്നൂർ ടൗൺ സ്പോർട്സ് ക്ലബ്ബ്, പയ്യന്നൂർ ബ്ലൂസ്റ്റാർ ക്ലബ്ബ് എന്നിവയ്ക്കുവേണ്ടി നിരവധി ടൂർണ്ണമെന്റുകൾ

Continue Reading