‘അമ്മ’തിരഞ്ഞെടുപ്പ്; മത്സരിക്കാൻ ഉറച്ച് ബാബുരാജ്, മുന്‍തൂക്കം ശ്വേത മേനോന്
Entertainment Kerala Kerala Mex Kerala mx Top News
0 min read
101

‘അമ്മ’തിരഞ്ഞെടുപ്പ്; മത്സരിക്കാൻ ഉറച്ച് ബാബുരാജ്, മുന്‍തൂക്കം ശ്വേത മേനോന്

July 30, 2025
0

കൊച്ചി: താരസംഘടന അമ്മയിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അന്തിമ മത്സര ചിത്രം നാളെ അറിയാം. സ്ഥാനാർത്ഥികൾക്ക് നാമ നിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം നാളെ വൈകിട്ട് മൂന്ന് മണിയോടെ അവസാനിക്കും. നാല് മണിക്ക് അന്തിമ സ്ഥാനാര്‍ഥി പട്ടിക പ്രസിദ്ധീകരിക്കും. നിലവിൽ അധ്യക്ഷസ്ഥാനത്തേക്കുള്ള മത്സരത്തിൽ നിന്നും പിന്മാറാൻ നടൻ ജഗദീഷ് സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ പ്രസി‍ഡന്‍റ് സ്ഥാനത്തേക്ക് ശ്വേത മേനോനാണ് മുന്‍തൂക്കം. പ്രസിഡൻറ് സ്ഥാനത്തേക്ക് വനിതയെ പരിഗണിച്ചാൽ മത്സരത്തിൽ നിന്ന് പിന്മാറാമെന്ന്

Continue Reading
കണ്ണൂരിൽ ബസ്സിൽ കണ്ടക്ടറെ മർദ്ദിച്ചത് സ്വർണ്ണക്കടത്ത് കേസിലെ പ്രതിയുടെ നേതൃത്വത്തിലുള്ള സംഘം
Kerala Kerala Mex Kerala mx Top News
1 min read
63

കണ്ണൂരിൽ ബസ്സിൽ കണ്ടക്ടറെ മർദ്ദിച്ചത് സ്വർണ്ണക്കടത്ത് കേസിലെ പ്രതിയുടെ നേതൃത്വത്തിലുള്ള സംഘം

July 30, 2025
0

കണ്ണൂർ: കണ്ണൂർ പെരിങ്ങത്തൂരിൽ വിദ്യാർഥിനിക്ക് പാസ് നൽകിയില്ലെന്ന പേരിൽ ബസ്സിൽ കയറി കണ്ടക്ടറെ മർദിച്ചത് സ്വർണ്ണക്കടത്ത് ഗുണ്ടാസംഘമെന്ന് കണ്ടെത്തൽ. സ്വർണക്കടത്ത് കേസിലെ പ്രതി സവാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബസ്സിൽ കയറി ആക്രമണം നടത്തിയത്. ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതികളുമായി ഇവർക്ക് ബന്ധമുണ്ടെന്നാണ് വിവരം. നാദാപുരം സ്വദേശി വിശ്വജിത്തിന്റെ ഭാര്യക്ക് സ്റ്റുഡന്‍റ് പാസ് നൽകിയില്ലെന്ന പേരിലായിരുന്നു അക്രമം. ബസിൽ കയറി അക്രമം നടത്തിയത് അഞ്ചംഗ സംഘമാണ്. പിന്നിലെ വാഹനത്തിൽ ആറു പേർ

Continue Reading
യുക്രൈനിൽ സൈനിക പരിശീലന കേന്ദ്രത്തിന് നേരേ റഷ്യൻ ആക്രമണം; മൂന്നുപേർ കൊല്ലപ്പെട്ടു
Kerala Kerala Mex Kerala mx Top News World
0 min read
145

യുക്രൈനിൽ സൈനിക പരിശീലന കേന്ദ്രത്തിന് നേരേ റഷ്യൻ ആക്രമണം; മൂന്നുപേർ കൊല്ലപ്പെട്ടു

July 30, 2025
0

കീവ്: യുക്രൈനിൽ സൈനിക പരിശീലന കേന്ദ്രത്തിന് നേരേ റഷ്യൻ ആക്രമണം. വടക്കൻ യുക്രെയ്നിലെ ചെർണീവ് നഗരത്തിലെ സൈനിക പരിശീലന കേന്ദ്രത്തിലാണ് റഷ്യയുടെ മിസൈൽ ആക്രമണമുണ്ടായത് എന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. ആക്രമണത്തിൽ മൂന്നുപേർ കൊല്ലപ്പെടുകയും പതിനെട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സൈനിക യൂണിറ്റിന്റെ പരിശീലന കേന്ദ്രത്തിൽ ആക്രമണം തടയാനുള്ള സുരക്ഷാ ക്രമീകരണങ്ങൾ ചെയ്‌തിരുന്നു എന്നാണ് യുക്രൈൻ സൈന്യം വ്യക്തമാക്കുന്നത്. എന്നാൽ, നാശനഷ്‌ടം പൂർണമായി തടയാൻ സാധിച്ചില്ലെന്നും സൈന്യം അറിയിച്ചു. സൈനിക പരിശീലന

Continue Reading
662 ദിവസത്തിനിടെ ​ഗാസയിൽ കൊന്നുതള്ളിയത് 60034 പലസ്തീനികളെ
Kerala Kerala Mex Kerala mx Top News World
0 min read
183

662 ദിവസത്തിനിടെ ​ഗാസയിൽ കൊന്നുതള്ളിയത് 60034 പലസ്തീനികളെ

July 30, 2025
0

ഗാസ: 2023 ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രയേലിൽ കടന്നുകയറി നടത്തിയ ആക്രമണത്തിന് പിന്നാലെ ആരംഭിച്ച യുദ്ധത്തിൽ ​ഗാസയിൽ കൊല്ലപ്പെട്ടത് 60034 പലസ്തീനികൾ. പലസ്തീനിലെ ആരോഗ്യ വിഭാഗമാണ് ഇതുസംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. ​ഗാസയിൽ യുദ്ധ മുഖത്ത് സഹായമെത്തിക്കുകയായിരുന്ന 81 വളണ്ടിയർമാരും കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്. 662 ദിവസത്തിനിടെയാണ് ഇത്രയേറെ പേർ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതെന്നാണ് പലസ്തീൻ ആരോ​ഗ്യ വിഭാ​ഗം പുറത്തുവിട്ട വാർത്താക്കുറിപ്പിൽ പറയുന്നത്. ഓരോ ദിവസവും 90 പേരെങ്കിലും കൊല്ലപ്പെടുന്നുവെന്ന ഞെട്ടിക്കുന്ന കണക്കാണിത്.

Continue Reading
നിമിഷപ്രിയയുടെ വധശിക്ഷ; തലാലിന്റെ സഹോദരൻ ഇടഞ്ഞ് തന്നെ
Kerala Kerala Mex Kerala mx Top News World
0 min read
156

നിമിഷപ്രിയയുടെ വധശിക്ഷ; തലാലിന്റെ സഹോദരൻ ഇടഞ്ഞ് തന്നെ

July 30, 2025
0

ന്യൂഡൽഹി: യെമനിലെ ജയിലിൽ വധശിക്ഷ കാത്ത് കഴിയുന്ന മലയാളി നേഴ്‌സ് നിമിഷപ്രിയയുടെ മോചനത്തിൽ പ്രതീക്ഷയെന്ന് സൂചന. കാന്തപുരത്തിന്റെ ഇടപെടലിൽ കൊല്ലപ്പെട്ട യെമൻ പൗരന്റെ കുടുംബം അനുകൂല സൂചന നൽകിയെന്നാണ് റിപ്പോർട്ട്. നിമിഷപ്രിയയ്ക്ക് മാപ്പു കൊടുക്കേണ്ടവരുമായി നടന്ന ചർച്ചകൾ വളരെ പ്രതീക്ഷ നൽകുന്നതാണെന്ന് യെമെനിലെ സൂഫിപണ്ഡിതൻ ഉമർ ബിൻ ഹഫീളിന്റെ ശിഷ്യൻ സവാദ് മുസ്തഫാവി കഴിഞ്ഞ ദിവസം പറഞ്ഞു. ഇപ്പോൾ നടക്കുന്ന ശ്രമങ്ങൾക്ക് ശുഭപര്യവസാനമുണ്ടാവുമെന്നാണ് സൂചന എന്നും അദ്ദേഹം പറഞ്ഞിരുന്നു. മധ്യസ്ഥചർച്ചയ്ക്ക്

Continue Reading
സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി
Kerala Kerala Mex Kerala mx Top News
0 min read
47

സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി

July 30, 2025
0

തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. നാലു ജില്ലകളിലെ കലക്ടർമാർ ഉൾപ്പെടെ 25 ഉദ്യോഗസ്ഥർക്കു മാറ്റം. എറണാകുളം, ഇടുക്കി, കോട്ടയം, പാലക്കാട് ജില്ലാ കളക്ടർമാരെയാണ് മാറ്റിയത്. ജി.പ്രിയങ്ക(എറണാകുളം), എം.എസ്.മാധവിക്കുട്ടി(പാലക്കാട്), ചേതൻകുമാർ മീണ(കോട്ടയം) ഡോ.ദിനേശൻ ചെറുവാട്ട്(ഇടുക്കി) എന്നിവരാണു പുതിയ ജില്ലാ കലക്ടർമാർ. ചൊവ്വാഴ്ച്ച അർദ്ധരാത്രിയിലാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. ന്യൂഡൽഹിയിൽ അഡീഷണൽ റെസിഡന്റ് കമ്മിഷണറായിരുന്നു കോട്ടയത്തെ പുതിയ കളക്ടർ ചേതൻകുമാർ മീണ. പാലക്കാട് കളക്ടറായിരുന്ന ജി.പ്രിയങ്കയാണ് പുതിയ എറണാകുളം ജില്ലാ കളക്ടർ.

Continue Reading
പ്രായപൂർത്തിയാകാത്ത പെൺകുട്ടി പ്രസവിച്ച സംഭവത്തിൽ പെൺകുട്ടിയുടെ പിതാവ് അറസ്റ്റിൽ
Kerala Kerala Mex Kerala mx Top News
0 min read
50

പ്രായപൂർത്തിയാകാത്ത പെൺകുട്ടി പ്രസവിച്ച സംഭവത്തിൽ പെൺകുട്ടിയുടെ പിതാവ് അറസ്റ്റിൽ

July 30, 2025
0

കാസർകോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടി പ്രസവിച്ച സംഭവത്തിൽ പെൺകുട്ടിയുടെ പിതാവ് അറസ്റ്റിൽ. കുടക് സ്വദേശിയായ നാൽപ്പത്തെട്ടുകാരനെയാണ് ഹൊസ്ദുർ​ഗ് പൊലീസ് അറസ്റ്റ് ചെയ്തത്. ഒരു മാസം മുമ്പ് ​ഗൾഫിലേക്ക് പോയ ഇയാളെ പൊലീസ് വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. പത്താം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കിയത് ഇയാളാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഭാര്യയ്ക്കും മക്കൾക്കുമൊപ്പം വാടകവീട്ടിലായിരുന്നു ഇയാളുടെ താമസം. ഒരു മാസം മുൻപാണ് ഗൾഫിലേക്കു കടന്നത്. ഇയാളാണ് പ്രതിയെന്നു കണ്ടെത്തിയ പൊലീസ് ഇയാളോടു നാട്ടിലേക്കു വരാൻ

Continue Reading
പ്ലസ്ടു വിദ്യാർത്ഥിനിയെ ഓട്ടോയിൽ കയറ്റിയ ശേഷം ലൈം​ഗികാതിക്രമം
Kerala Kerala Mex Kerala mx Top News
0 min read
53

പ്ലസ്ടു വിദ്യാർത്ഥിനിയെ ഓട്ടോയിൽ കയറ്റിയ ശേഷം ലൈം​ഗികാതിക്രമം

July 30, 2025
0

പ്ലസ്ടു വിദ്യാർത്ഥിനിയെ ലൈം​ഗികാതിക്രമത്തിനിരയാക്കിയ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. കൊടുവള്ളി വാവാട് സ്വദേശി പേക്കണ്ടിയിൽ വീട്ടിൽ അബ്ദുൽ ഗഫൂർ (50) ആണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ പരാതിയെ തുടർന്നാണ് കുന്ദമം​ഗംലം പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. പോക്സോ വകുപ്പുകൾ ചുമത്തിയാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. തിങ്കളാഴ്ച്ചയാണ് സംഭവം നടന്നത്. ക്ലാസ് കഴിഞ്ഞ് വീട്ടിലേക്കു പോകുന്നതിനായി ബസ് സ്റ്റോപ്പിൽ ബസ് കാത്തു നിൽകുകയായിരുന്ന വിദ്യാർത്ഥിനിയെ വീടിന് സമീപം ഇറക്കാമെന്ന് വാ​ഗ്ദാനം ചെയ്താണ് അബ്ദുൾ

Continue Reading
വിവാഹിതായ യുവതി വീടിനുള്ളിൽ മരിച്ചനിലയിൽ
Kerala Kerala Mex Kerala mx Top News
0 min read
39

വിവാഹിതായ യുവതി വീടിനുള്ളിൽ മരിച്ചനിലയിൽ

July 30, 2025
0

തൃശൂർ: യുവതിയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. തൃശ്ശൂർ കരൂപ്പടന്ന നെടുങ്ങാണത്ത്കുന്നിലാണ് സംഭവം. വലിയകത്ത് നൗഫലിന്റെ (30) ഭാര്യ ഫസീല(23) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് നൗഫലിനെ ഇരിങ്ങാലക്കുട പൊലീസ് കസ്റ്റഡിയിൽ എടുത്തു. മരണത്തിൽ ദുരൂഹതയുണ്ടെന്ന യുവതിയുടെ വീട്ടുകാരുടെ മൊഴിയെ തുടർന്നാണ് നൗഫലിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കൊടുങ്ങല്ലൂർ കോതപറമ്പിൽ വാടകയ്ക്ക് താമസിക്കുന്ന പതിയാശ്ശേരി സ്വദേശി കാട്ടുപറമ്പിൽ അബ്ദുൽ റഷീദിന്റെയും സെക്കീനയുടെയും മകളാണ് ഫസീല. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം

Continue Reading
ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ​ഗുണ്ടാസംഘം
Kerala Kerala Mex Kerala mx Top News
0 min read
65

ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ​ഗുണ്ടാസംഘം

July 30, 2025
0

തിരുവനന്തപുരം: ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ​ഗുണ്ടാസംഘം. ചികിത്സയ്ക്ക് എത്തിയ നാലംഗ ഗുണ്ടാ സംഘമാണ് ആശുപത്രിയിൽ അക്രമം കാട്ടിയത്. മംഗലപുരം പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട വിഷ്ണുവും കൂട്ടാളികളുമാണ് ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയതിന് പിന്നാലെ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. വീണു പരിക്കേറ്റ ആളുമായാണ് നാലംഗ സംഘം ആശുപത്രിയിൽ എത്തിയത്. രോഗിയെ പരിശോധിക്കാൻ ആശുപത്രി ജീവനക്കാർ ശ്രമിക്കുന്നതിനിടെയാണ് നാലംഗ സംഘം പ്രകോപിതരാകുകയായിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറോടും ജീവനക്കാരോടും അപമര്യാദയായി

Continue Reading