കഞ്ചിക്കോട് പന്നിമടയിൽ കാട്ടാന ആക്രമണം; യുവാവ് രക്ഷപ്പെട്ടത് തലനാരിഴക്ക്
Kerala Kerala Mex Kerala mx Palakkad
1 min read
45

കഞ്ചിക്കോട് പന്നിമടയിൽ കാട്ടാന ആക്രമണം; യുവാവ് രക്ഷപ്പെട്ടത് തലനാരിഴക്ക്

May 9, 2024
0

പാലക്കാട്: കഞ്ചിക്കോട് പന്നിമടയിൽ കാട്ടാന ആക്രമണത്തില്‍ നിന്ന് ഭാഗ്യകരമായി രക്ഷപ്പെട്ട് യുവാവ്. വനത്തില്‍ നിന്ന് മലമ്പുഴ- കഞ്ചിക്കോട് റോഡിലേക്കിറങ്ങാൻ തുടങ്ങിയ ആനയെ കണ്ട് ധോണി സ്വദേശിയായ വിനോയ് തന്‍റെ ബൈക്കുപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. ആക്രമിക്കാൻ ഇറങ്ങിവന്ന കാട്ടാന പിന്നീട് വിനോയുടെ ബൈക്ക് തകര്‍ത്തു. തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പടക്കം പൊട്ടിച്ച് ആനയെ തുരത്തി. കഞ്ചിക്കോട് നിന്നും മലമ്പുഴയിലേക്കുള്ള യാത്രയിലായിരുന്നു വിനോയ്. ഇതിനിടെയാണ് സംഭവം. ഇക്കഴിഞ്ഞ ദിവസവും പാലക്കാട്ട് കാട്ടാന ആക്രമണമുണ്ടായിരുന്നു.

Continue Reading
കഞ്ചിക്കോട് മേഖലയിൽ കഴിഞ്ഞ 2 വർഷത്തിനിടെ ട്രെയിനിന്റെ അമിത വേഗതയിൽ പൊലിഞ്ഞത് മൂന്ന് കാട്ടാനകൾ
Kerala Kerala Mex Kerala mx Palakkad
1 min read
28

കഞ്ചിക്കോട് മേഖലയിൽ കഴിഞ്ഞ 2 വർഷത്തിനിടെ ട്രെയിനിന്റെ അമിത വേഗതയിൽ പൊലിഞ്ഞത് മൂന്ന് കാട്ടാനകൾ

May 7, 2024
0

പാലക്കാട്: കഴിഞ്ഞ 2 വർഷത്തിനിടെ ട്രെയിയിനിടിച്ച് മൂന്ന് കാട്ടാനകളാണ് കഞ്ചിക്കോട് മേഖലയിൽ ചരിഞ്ഞത്. വനമേഖലയിലൂടെ പോകുമ്പോൾ പാലിക്കേണ്ട മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് വ്യാപക ആരോപണം. ഇന്നലെ 35 വയസുള്ള പിടിയാനയുടെ ജീവനാണ് തിരുവനന്തപുരം ചെന്നൈ മെയിൽ എടുത്തത്. ട്രെയിനിന്റെ അമിത വേഗമമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ട്രെയിനിന്റെ ലോക്കോ പൈലറ്റിനെതിരെ കേസ് എടുത്തിരിക്കുകയാണ് വനംവകുപ്പ്. കഞ്ചിക്കോട് റയിൽവെ ഗേറ്റിന് സമീപം ഇന്നലെ രാത്രി 11 നും 12 നും ഇടയിലാണ് അപകടമുണ്ടായത്.

Continue Reading
മണ്ണാർക്കാട് കോഴിഫാമിൽ വൻ അഗ്നിബാധ; തീയിൽ വെന്തുരുകി ചത്തത് 3000 കോഴിക്കുഞ്ഞുങ്ങൾ
Kerala Kerala Mex Kerala mx Palakkad
0 min read
33

മണ്ണാർക്കാട് കോഴിഫാമിൽ വൻ അഗ്നിബാധ; തീയിൽ വെന്തുരുകി ചത്തത് 3000 കോഴിക്കുഞ്ഞുങ്ങൾ

May 7, 2024
0

പാലക്കാട്: മണ്ണാർക്കാട് കോഴിഫാമിൽ വൻ അഗ്നിബാധ. 3000 കോഴിക്കുഞ്ഞുങ്ങളാണ് തീയിൽ വെന്തുരുകി ചത്തത്. അരിയൂർ ഫൈസൽ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കോഴിഫാമിലാണ് ഇന്നലെ രാത്രി 10. 30 യ്ക്ക് അഗ്നിബാധ ഉണ്ടായത്. കോഴിഫാമിൽ തകര ഷീറ്റിന് താഴെയായി തെങ്ങിൻ പട്ടയും കവുങ്ങിൻ പട്ടയും സീലിംഗ് അടയ്ക്കാൻ ഉപയോഗിച്ചിരുന്നു. ഷോർട്ട് സർക്യൂട്ട് മൂലമാണ് അപകടമുണ്ടായതെന്ന് ഫയർഫോഴ്സ് അധികൃതർ അറിയിച്ചു. വയറിങ് കത്തിയതിനെ തുടർന്ന് സീലിങ്ങിനായി ഉപയോഗിച്ചുള്ള തെങ്ങിൻ പട്ടയും കവുങ്ങിൻ പട്ടയും

Continue Reading
പാലക്കാട് ട്രെയിൻ തട്ടി കാട്ടാന ചരിഞ്ഞ സംഭവം; ലോക്കോ പൈലറ്റിനെതിരെ കേസെടുക്കും, വനം വകുപ്പ്
Kerala Kerala Mex Kerala mx Palakkad
1 min read
29

പാലക്കാട് ട്രെയിൻ തട്ടി കാട്ടാന ചരിഞ്ഞ സംഭവം; ലോക്കോ പൈലറ്റിനെതിരെ കേസെടുക്കും, വനം വകുപ്പ്

May 7, 2024
0

  പാലക്കാട്: പാലക്കാട് കഞ്ചിക്കോട് ട്രെയിൻ തട്ടി കാട്ടാന ചരിഞ്ഞു. രാത്രി 12 മണിയോടെയാണ് അപകടം ഉണ്ടായത്. തിരുവനന്തപുരം-ചെന്നൈ മെയിൽ ഇടിച്ചാണ് 35 വയസുള്ള പിടിയാന ചരിഞ്ഞത്. സംഭവത്തില്‍ ലോക്കോ പൈലറ്റിനെതിരെ വനം വകുപ്പ് കേസെടുക്കും. ട്രെയിനിൻ്റെ വേഗതയും അപകടത്തിന് ഇടയാക്കിയെന്നാണ് പ്രാഥമിക നി​ഗമനം. ഒരു മാസത്തിനിടെ വാളയാർ കഞ്ചിക്കോട് റൂട്ടിലെ രണ്ടാമത്തെ അപകടമാണിത്. തലയ്ക്കേറ്റ പരിക്കാണ് മരണകാരണമെന്ന് കരുതുന്നതായി സിസിഎഫ് വിജയാനന്ദ് പറഞ്ഞു. രാവിലെ എട്ട് മണിയോടെ ആനയുടെ

Continue Reading
ലോട്ടറി വിൽപ്പനക്കാരിക്കെതിരെ മുൻ ഭർത്താവിന്റെ ആസിഡ് ആക്രമണം; പ്രതി അറസ്റ്റിൽ
Kerala Kerala Mex Kerala mx Palakkad
1 min read
27

ലോട്ടറി വിൽപ്പനക്കാരിക്കെതിരെ മുൻ ഭർത്താവിന്റെ ആസിഡ് ആക്രമണം; പ്രതി അറസ്റ്റിൽ

May 6, 2024
0

  പാലക്കാട്: പാലക്കാട് ഒലവക്കോട് താണാവിൽ ആസിഡ് ആക്രമണം. താണാവിൽ ലോട്ടറി കട നടത്തുന്ന ഒലവക്കോട് സ്വദേശിനി ബർഷീനയ്ക്ക് നേരേയായിരുന്നു ആക്രമണം നടന്നത്. ഇന്ന് രാവിലെ 7 മണിയോടെയായിരുന്നു ആക്രമണം ഉണ്ടായത്. ബർഷീനയുടെ മുൻ ഭർത്താവ് തമിഴ്നാട് സ്വദേശി കാജാ ഹുസൈനാണ് ആക്രമണം നടത്തിയത്. പൊള്ളലേറ്റ ബർഷീനയെ പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു. കഴുത്തിന് പിറക് വശത്താണ് പൊള്ളലേറ്റത്. പരുക്ക് ഗുരുതരമല്ലെന്ന് ഡോക്ടർമാർ അറിയിച്ചു. സംഭവത്തില്‍ കാജാ ഹുസൈനെ

Continue Reading
ക്വാറിയിൽ മിന്നൽ പരിശോധന; കണ്ടെത്തിയത് രണ്ടു ടിപ്പർ ലോറികളും ഒരു ഹിറ്റാച്ചിയും ഒരു ബ്രേക്കറും ഉൾപ്പടെ ഏഴ് വാഹങ്ങൾ
Kerala Kerala Mex Kerala mx Palakkad
1 min read
26

ക്വാറിയിൽ മിന്നൽ പരിശോധന; കണ്ടെത്തിയത് രണ്ടു ടിപ്പർ ലോറികളും ഒരു ഹിറ്റാച്ചിയും ഒരു ബ്രേക്കറും ഉൾപ്പടെ ഏഴ് വാഹങ്ങൾ

May 6, 2024
0

  പാലക്കാട്: പ്രകൃതി ചൂഷണങ്ങൾ തടയുന്നതിന്റെ ഭാഗമായി ഒറ്റപ്പാലത്ത് സബ് കലക്ടർ ഡോ. മിഥുൻ പ്രേംരാജിന്റെ നേതൃത്വത്തിൽ പരിശോധന. സ്പെഷ്യൽ സ്‌ക്വാഡും ഒറ്റപ്പാലം, പട്ടാമ്പി, മണ്ണാർക്കാട് താലൂക്ക് സ്‌ക്വാഡുകളും നടത്തിയ മിന്നൽ പരിശോധനയിൽ ഏഴ് വാഹങ്ങൾ ഇന്ന് പിടികൂടി. പരിശോധനയിൽ തച്ഛനാട്ടുകര, കൊപ്പം എന്നിവിടങ്ങളിൽ അനധികൃത കരിങ്കൽ ക്വാറികൾ പ്രവർത്തിക്കുന്നതായും കണ്ടെത്തി. പട്ടാമ്പി താലൂക്കിൽ കൊപ്പം പ്രഭാപുരത്ത് പ്രവർത്തിച്ചിരുന്ന ക്വാറിയിൽനിന്നു രണ്ടു ടിപ്പർ ലോറികളും ഒരു ഹിറ്റാച്ചിയും ഒരു ബ്രേക്കറും

Continue Reading
കെഎസ്ആര്‍ടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് അച്ഛന് ദാരുണാന്ത്യം, മകൾക്ക് ഗുരുതരമായി പരിക്ക്
Kerala Kerala Mex Kerala mx Palakkad
1 min read
22

കെഎസ്ആര്‍ടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് അച്ഛന് ദാരുണാന്ത്യം, മകൾക്ക് ഗുരുതരമായി പരിക്ക്

May 5, 2024
0

  പാലക്കാട്: കെഎസ്ആര്‍ടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. അഗളി ജെല്ലിപ്പാറതെങ്ങും തോട്ടത്തിൽ സാമുവലിന്റെ മകൻ മാത്യുവാണ് മരിച്ചത്. അറുപത് വയസായിരുന്നു. തച്ചംമ്പാറ മച്ചാംതോടിന് സമീപത്ത് വച്ച് മാത്യു സഞ്ചരിച്ച സ്കൂട്ടറിൽ കെഎസ്ആര്‍ടിസി ബസിടിച്ചാണ് അപകടം നടന്നത്. മാത്യുവിനൊപ്പം ഉണ്ടായിരുന്ന മകൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം നടന്നത്.

Continue Reading
കനത്തചൂട് തുടരുമ്പോള്‍ ഇപ്പോഴും മിതമായ കാലാവസ്ഥയുള്ള ഏക സ്ഥലം കേരളത്തിലോ?
Kerala Kerala Mex Kerala mx Palakkad
1 min read
29

കനത്തചൂട് തുടരുമ്പോള്‍ ഇപ്പോഴും മിതമായ കാലാവസ്ഥയുള്ള ഏക സ്ഥലം കേരളത്തിലോ?

May 5, 2024
0

  കേരളത്തില്‍ കൊടുംചൂട് തുടരുമ്പോള്‍ നെല്ലിയാമ്പതിയില്‍ ഇപ്പോഴും മിതമായ കാലാവസ്ഥയെന്ന് പാലക്കാട് കലക്ടര്‍. ഫേസ്ബുക്ക് കുറിപ്പിലാണ് ഇക്കാര്യം പറഞ്ഞു. പാലക്കാട് ചൂട് കൂടുതലായി തുടരുന്നെങ്കിലും നെല്ലിയാമ്പതിയിൽ സമതലപ്രദേശങ്ങളെക്കാൾ 6 മുതൽ 10 ഡിഗ്രി വരെ കുറവ് ചൂടാണ് അനുഭവപ്പെടുന്നതെന്ന് കുറിപ്പ് പറയുന്നു. ഭാഗ്യമുണ്ടെങ്കിൽ രാവിലെ ചെറിയ കോടമഞ്ഞും കാണാൻ സാധിക്കും. സീതാർകുണ്ട് വ്യൂ പോയിന്റും കേശവൻ പാറയും കാരപ്പാറ വഴിയുള്ള ഡ്രൈവും മിന്നാംപാറ ഓഫ് റോഡ് ഡ്രൈവും ഒക്കെ മനോഹരമായ

Continue Reading
10 വയസുകാരൻ മുറിയിൽ മരിച്ച നിലയിൽ; ജനലിൽ കെട്ടിയിട്ട തോർത്തിൽ കുരുങ്ങിയതെന്ന് സംശയം
Kerala Kerala Mex Kerala mx Palakkad
1 min read
40

10 വയസുകാരൻ മുറിയിൽ മരിച്ച നിലയിൽ; ജനലിൽ കെട്ടിയിട്ട തോർത്തിൽ കുരുങ്ങിയതെന്ന് സംശയം

April 26, 2024
0

  പാലക്കാട്: തൃത്താലയിൽ പത്ത് വയസുകാരനെ വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. തൃത്താല വേട്ടുപറമ്പിൽ വീട്ടിൽ ഫൈസലിൻറെ മകൻ മുഹമ്മദ് ഫാമിസ് (10) ആണ് മരിച്ചത്. വൈകീട്ട് മൂന്നരയോടെയാണ് വീട്ടുകാർ സംഭവം കാണുന്നത്. മുറിയിലെ ജനലിൽ കെട്ടിയിട്ട തോർത്തിൽ കഴുത്ത്‌ കുരുങ്ങിയ നിലയിൽ ആയിരുന്നു മൃതദേഹം കിടന്നിരുന്നത്. ഉടനെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. വീട്ടിൽ പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെന്ന് കുട്ടിയുടെ പിതൃസഹോദരൻ പറഞ്ഞു. കളിക്കുന്നതിനിടയിൽ

Continue Reading
ബനിയന്റെ അടിയിൽ രഹസ്യ അറകളുള്ള ‘സ്പെഷ്യൽ ഡ്രസ്’, ഊരി പരിശോധിച്ചപ്പോൾ 500ൻെറ നോട്ടുകെട്ടുകൾ, 2 പേർ പിടിയിൽ
Kerala Kerala Mex Kerala mx Palakkad
1 min read
44

ബനിയന്റെ അടിയിൽ രഹസ്യ അറകളുള്ള ‘സ്പെഷ്യൽ ഡ്രസ്’, ഊരി പരിശോധിച്ചപ്പോൾ 500ൻെറ നോട്ടുകെട്ടുകൾ, 2 പേർ പിടിയിൽ

April 21, 2024
0

  പാലക്കാട്: ശരീരത്തിൽ ഒളിപ്പിച്ച് കടത്തിയ രേഖകളില്ലാത്ത നാൽപ്പത് ലക്ഷം രൂപയുമായി രണ്ടുപേർ പാലക്കാട് പിടിയിൽ. ഇവരിൽ നിന്നായി 40 ലക്ഷം രൂപ പിടികൂടി. മഹാരാഷ്ട്രക്കാരായ വിശാൽ ബിലാസ്ക്കർ (30), ചവാൻ സച്ചിൻ (32) എന്നിവരാണ് വാളയാറിലും ചന്ദ്രനഗറിലുമായി ലഹരിവിരുദ്ധ സ്ക്വാഡിൻറെ പിടിയിലായത് . രഹസ്യഅറകളുള്ള പ്രത്യേക തരം വസ്ത്രം ധരിച്ച് അതിന് മുകളിലായി ബനിയൻ ധരിച്ചാണ് ഇവർ പണം കടത്തിയിരുന്നത്. 500 രൂപയുടെ നോട്ടുകെട്ടുകളാണ് കണ്ടെടുത്തത്. ബനിയൻറെ അടിയിൽ

Continue Reading