Your Image Description Your Image Description

സ്കൂ​ൾ അ​വ​ധി ആ​രം​ഭി​ച്ച​തോ​ടെ മ​സ്ക​ത്തി​ൽ​നി​ന്നു​ള്ള ഉം​റ തീ​ർ​ഥാ​ട​ക​രു​ടെ എ​ണ്ണം വ​ർ​ധി​ച്ചു. ബു​ധ​നാ​ഴ്ച രാ​വി​ലെ റൂ​വി സു​ൽ​ത്താ​ൻ ഖാ​ബൂ​സ് പ​ള്ളി പ​രി​സ​ര​ത്തു നി​ന്നും മ​ല​യാ​ളി​ക​ള​ട​ക്കം മു​ന്നൂ​റി​ല​ധി​കം വി​ശ്വാ​സി​ക​ളാ​ണ് ഉം​റ​ക്കാ​യി പു​റ​പ്പെ​ട്ട​ത്‌. മ​സ്ക​ത്ത്​ സു​ന്നി സെ​ന്റ​റി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മൂ​ന്നു ബ​സുക​ളി​ലാ​യി മ​ല​യാ​ളി​ക​ളാ​യ 133ഉം ​ഐ.​സി.​എ​ഫ് ഒ​മാ​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 90 ഉം ​തീ​ർ​ഥാ​ട​ക​രു​മാ​ണ്​ പു​ണ്യ ക​ർ​മ​ത്തി​നാ​യി പു​റ​പ്പെ​ട്ട​ത്.

പു​റ​മെ മ​ല​യാ​ളി​ക​ൾ അ​ല്ലാ​ത്ത വി​ദേ​ശി ഗ്രൂ​പു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലും ഉം​റ സം​ഘ​ങ്ങ​ൾ യാ​ത്ര തി​രി​ച്ചി​ട്ടു​ണ്ട്. സാ​ധാ​ര​ണ അ​വ​ധി​ക്കാ​ല​ത്തു തി​ര​ക്കു വ​ർ​ധി​ക്കു​മെ​ങ്കി​ലും ഇ​താ​ദ്യ​മാ​യാ​ണ് ഈ ​സീ​സ​ണി​ൽ ഇ​ത്ര അ​ധി​ക​ം ആ​ളു​ക​ൾ ഒ​രു​മി​ച്ചു​പോ​കു​ന്ന​തെ​ന്ന് സു​ന്നി സെ​ന്റ​ർ ഉം​റ കോ ​ഓ​ഡി​നേ​റ്റ​ർ ഷാ​ജു​ദീ​ൻ ബ​ഷീ​ർ പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *