Your Image Description Your Image Description
Your Image Alt Text

 

ഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിനും സുപ്രിം കോടതിയിൽ ഇന്ന് നി‍ർണായക ദിനം. വിവാദ മദ്യനയ കേസിൽ തിഹാർ ജയിലിൽ കഴിയുന്ന കെജ്രിവാളിന് ഇടക്കാല ജാമ്യം ലഭിക്കുമോയെന്ന് ഇന്നറിയാം. കഴിഞ്ഞ ദിവസം വാദം പൂർത്തിയായ കെജ്രിവാളിന്‍റെ ഹർജിയിൽ സുപ്രീം കോടതി ഇന്ന് ഇടക്കാല ഉത്തരവിറക്കും. സുപ്രിം കോടതി ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാകും കെജ്രിവാളിന്‍റെ ഇടക്കാല ജാമ്യം സംബന്ധിച്ച ഉത്തരവ് ഇറക്കുക. മദ്യനയ കേസിൽ ഇ ഡിയുടെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ചൂണ്ടികാട്ടിയാണ് ഡൽഹി മുഖ്യമന്ത്രി സുപ്രിം കോടതിയിൽ ഹ‍ർജി നൽകിയിരിക്കുന്നത്. ഇ ഡിയുടെ അറസ്റ്റ് ചോദ്യം ചെയ്ത കെജ്രിവാൾ തനിക്ക് ജാമ്യം വേണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *