Your Image Description Your Image Description

കോൺഗ്രസ് അയോധ്യ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിൽ പങ്കെടുക്കുന്ന കാര്യത്തിൽ ഇതുവരെ ഒരു തീരുമാനം കോൺഗ്രസ് എടുത്തിട്ടില്ല. പല നേതാക്കളും ഇതിൽ തങ്ങളുടെ അഭിപ്രായം പറഞ്ഞു കഴിഞ്ഞു. ഇപ്പോൾ ഇതാ ഈ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് മുതിർന്ന കോൺ​ഗ്രസ് നേതാവ് വി എം സുധീരൻ

കോൺഗ്രസ് ബാബറി മസ്ജിദ് തകർത്ത് രാമക്ഷേത്രം നിർമ്മിച്ച് ഉദ്ഘാടനം ചെയുന്ന ചടങ്ങിൽ പങ്കെടുക്കരുതെന്ന് മുതിർന്ന കോൺ​ഗ്രസ് നേതാവ് പറഞ്ഞു. കോൺഗ്രസ് പൂർണമായി ഇത് നിരാകരിക്കണമെന്നും ചടങ്ങിൽ പങ്കെടുക്കരുതെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിന് നെഹ്റുവിന്റെ നയങ്ങളിൽ നിന്നും വ്യതിചലനം ഉണ്ടായെന്നും അത് ഗുണം ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.

മതേതര മൂല്യങ്ങൾ നെഹ്റുവും ഇന്ദിരയും ഉയർത്തിപ്പിടിച്ചവരാണെന്നും കോൺഗ്രസ് മതേതര മൂല്യങ്ങൾ കൂടുതൽ ശക്തിപ്പെടുത്തി വേണം മുന്നോട്ടു പോകേണ്ടതെന്നും അദ്ദേഹം പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *