Your Image Description Your Image Description

സംസ്ഥാന കൗൺസിൽ ബിനോയ് വിശ്വത്തെ സിപിഐ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തതിന് അം​ഗീകാരം നൽകി. ബിനോയ് വിശ്വത്തിന്റെ പേര് നിർദേശിച്ചത് മുതിർന്ന നേതാവ് ഡി രാജയാണ്. പേര് നിർദേശിച്ചപ്പോൾ ആരും എതിർക്കാൻ ഇല്ലാത്തതിനാൽ സംസ്ഥാന കൗൺസിൽ അത് അംഗീകരിക്കുകയായിരുന്നു.

നേരത്തെ മുതിര്‍ന്ന നേതാവ് കെഇ ഇസ്മായിൽ സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വത്തെ തിരക്കിട്ട് പ്രഖ്യാപിച്ചതിനെ വിമര്‍ശിച്ച് രം​ഗത്തെത്തിയിരുന്നു. ബിനോയ് വിശ്വത്തിന്റെ നിയമന൦ കീഴ്‌വഴക്കം ലംഘിച്ചാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. എന്തിനാണ് ഇത്ര തിരക്ക് കൂട്ടി പാര്‍ട്ടി സെക്രട്ടിയെ പ്രഖ്യാപിച്ചതെന്ന് ചോദിച്ച അദ്ദേഹം പാര്‍ട്ടി സംസ്ഥാന കൗൺസിൽ ചേർന്നാണ് സെക്രട്ടറിയെ പ്രഖ്യാപിക്കേണ്ടതെന്നും പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *