Your Image Description Your Image Description
Your Image Alt Text

 

അഹമ്മദാബാദ്: ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീം പ്രഖ്യാപനത്തിന് മുമ്പ് വിരാട് കോലിയുടെ സ്‌ട്രൈക്ക് റേറ്റ് വലിയ ചർച്ചയായിരുന്നു. റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് വേണ്ടി ഓപ്പണറായി കളിക്കുന്ന താരം റൺസ് നേടുന്നുണ്ടെങ്കിലും വേഗത പോരായിരുന്നുവെന്നായിരുന്നു ക്രിക്കറ്റ് ആരാധകരുടെ വാദം. ഇതിനിടെ മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കർ ടീം ലോകകപ്പിനുള്ള ഇലവൻ പ്രവചിച്ചപ്പോൾ കോലിയെ ഒഴിവാക്കുകയും ചെയ്തു.

എന്നാൽ കഴിഞ്ഞ ദിവസം ടീം പ്രഖ്യാപിച്ചപ്പോൾ കോലിയുടെ പേരും അതിലുണ്ടായിരുന്നു. താരത്തെ ഒഴിവാക്കിയുള്ള ടീം സെലക്റ്റർമാർക്ക് ഓർക്കാൻ കൂടി വയ്യ. ഇന്ന് ടീം തെരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ വാർത്താസമ്മേളനവും നടന്നു. അതിലും കോലിയുടെ സ്‌ട്രൈക്ക് റേറ്റിനെ കുറിച്ച് ചോദ്യവന്നു. രോഹിത്തിനോടായിരുന്നു ചോദ്യം. എന്നാൽ ഒരു പരിഹാസചിരി മാത്രമായിരുന്നു രോഹിത്തിന്റെ മറുപടി. ചോദ്യത്തിനുള്ള മറുപടി ചീഫ് സെലക്റ്റർ അജിത് അഗാർക്കർ നൽകിയത്.

ഇത്തരം ചർച്ചകൾക്ക് പ്രസക്തിയില്ലെന്നാണ് രോഹിത് അഗാർക്കർ പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ… ”നമ്മളത് ചർച്ച ചെയ്യേണ്ട കാര്യമേയില്ല. അദ്ദേഹം മികച്ച ഫോമിലാണ്, സ്‌ട്രൈക്ക് റേറ്റിനെ കുറിച്ച് ചിന്തിക്കേണ്ടതില്ല. പരിചയസമ്പത്തുകൊണ്ട് ഏറെ ചെയ്യാൻ സാധിക്കും. കോലിക്കും ഇപ്പോഴും ഫീൽഡർമാർക്കിടയിൽ വിടവ് കണ്ടെത്തി കളിക്കാൻ സാധിക്കുന്നുണ്ട്. മാത്രമല്ല, ലോകകപ്പ് പോലുള്ള വലിയ ടൂർണമെന്റുകളിൽ കാര്യങ്ങൾ കുറച്ച് വ്യത്യസ്തമാണ്.” അഗാർക്കർ പറഞ്ഞു. എന്തായാലും രോഹിത്തിന്റെ മറുപടി ആഘോഷിക്കുകയാണ് സോഷ്യൽ മീഡിയ.

Leave a Reply

Your email address will not be published. Required fields are marked *