Your Image Description Your Image Description

കോഴിക്കോട്: ജില്ലയില്‍ ഒരു കൊവിഡ് രോഗി കൂടി മരിച്ചു. താഴെ തിരുവമ്പാടി സ്വദേശി കുളത്താട്ടില്‍ അലവി (75)യാണ് കോവിഡ് ബാധിച്ച് മരിച്ചത്. ശ്വാസ തടസ്സത്തെ തുടര്‍ന്നാണ് കഴിഞ്ഞ ഇയാളെ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മരണ ശേഷം നടത്തിയ പരിശോധനയില്‍ ആണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. സംസ്‌കാരം വൈകിട്ട് കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം നടത്തും.അലവിയുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്നവരോട് ക്വാറന്റൈനില്‍ പ്രവേശിക്കാന്‍ നിർദേശിച്ചു. കഴിഞ്ഞ ദിവസം കോഴിക്കോട് വട്ടോളി കുന്നുമ്മല്‍ സ്വദേശിയും കൊവിഡിനെ തുടര്‍ന്ന് മരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *