Your Image Description Your Image Description
Your Image Alt Text

 

ഡൽഹി: ജമ്മു കശ്മീരിൽ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും അഞ്ച് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ദോഡ, റിയാസി, കിഷ്ത്വാർ, റംബാൻ, ബാരാമുള്ള തുടങ്ങി നിരവധി മലയോര ജില്ലകളിലാണ് കനത്ത മഴയും മണ്ണിടിച്ചിലുമുണ്ടായത്. റോഡിൽ പലയിടത്തും മണ്ണിടിച്ചിലിനെ തുടർന്ന് ​ഗതാ​ഗതം തടസ്സപ്പെട്ടു. ശ്രീനഗർ-ജമ്മു ദേശീയ പാത കഴിഞ്ഞ മൂന്ന് ദിവസമായി അടച്ചിട്ടിരിക്കുകയാണ്.

അതേസമയം, കുപ്‌വാരയിൽ, ജലനിരപ്പ് കുറയുകയും ആളുകൾ വീടുകളിലേക്ക് മടങ്ങുകയും ചെയ്തതോടെ സ്ഥിതി മെച്ചപ്പെടാൻ തുടങ്ങി. വെള്ളപ്പൊക്കത്തിൽ റോഡിൻ്റെ ഒരു ഭാഗം ഒലിച്ചുപോവുകയും നിരവധി വീടുകൾ വെള്ളത്തിന്റെ അടിയിലാകുകയും ചെയ്തു. പുഴയോരത്തെ വീടിൻ്റെ ഒരു ഭാഗം ഒലിച്ചുപോയി. കുപ്‌വാരയിലെ പൊഹ്‌റു നല്ലയിൽ ഇന്നലെ അധികൃതർ അപകട മുന്നറിയിപ്പ് നൽകിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *