Your Image Description Your Image Description

മറിയക്കുട്ടിക്കെതിരെ വീണ്ടും വിമർശനവുമായി സിപിഎം. ക്ഷേമ പെൻഷൻ മുടങ്ങിയതിനെതിരെ പ്രതിഷേധിച്ച് ശ്രദ്ധേയയായ മറിയക്കുട്ടി കഴിഞ്ഞ ദിവസം ബിജെപി പരുപാടിയിൽ പങ്കെടുത്തിരുന്നു. മറിയക്കുട്ടി ഇന്നത്തെ യുഡിഎഫിന്‍റെയും ബിജെപിയുടേയും രാഷ്ട്രീയ അധപതനത്തിന്‍റെ പ്രതീകമായി മാറിയെന്ന് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി വർഗീസ് ആരോപിച്ചു.

മറിയക്കുട്ടിയുടെ നിലപാട് രാവിലെ ബിജെപി, ഉച്ചകഴിഞ്ഞാൽ കോൺഗ്രസ് എന്നതാണ്. അതിന് തെളിവാണ് സിപിഎം ഒഴിച്ച് ഏതു പാർട്ടി വിളിച്ചാലും പോകുമെന്ന പ്രസ്താവന എന്നും സി.വി. വര്‍ഗീസ് പറഞ്ഞു.

അവരെയെന്തിന് ഭയപ്പെടണം കേരളത്തിന്റെ രാഷ്ട്രീയ അധപ്രദനത്തിന്റെ തെളിവാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. . മറിയക്കുട്ടി ഡീൻ കുര്യാക്കോസ് ഉണ്ടാക്കിയ തിരക്കഥയായിരുന്നു . അതിലൊന്നും കാര്യമില്ല. കേസിനെ ഭയമില്ല സി.വി. വര്‍ഗീസ് കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *