Your Image Description Your Image Description

പാറമേക്കാവ് ദേവസം മിനി പൂരമൊരുക്കാന്‍ ഒരുങ്ങുന്നു. പ്രധാനമന്ത്രി തൃശ്ശൂരിൽ എത്തുന്നതിനാൽ ആണ് പൂരമൊരുക്കാൻ ഒരുങ്ങുന്നത്. പൂര൦ നടത്തുന്നതിലൂടെ കൊച്ചിന്‍ ദേവസ്വം ബോര്‍ഡുമായി തറ വാടകയുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന തര്‍ക്കത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധി പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവരികയാണ് ലക്ഷ്യം.

മിനി പൂരം ഒരുക്കുക മോദിയുടെ ജനുവരി മൂന്ന് നടക്കുന്ന റോഡ് ഷോ സമയത്താവും. സുരക്ഷാ അനുമതി ഇതിനായി തേടിയിട്ടുണ്ട്. പാറമേക്കാവ് ദേവസ്വത്തിന്റെ തീരുമാനം മിനി പൂരം അനുമതി ലഭിച്ചാല്‍ നടത്താനാണ്. മിനി പൂരം നടത്തുക പാറമേക്കാവ് ക്ഷേത്രത്തിന് മുന്നിലാവും.

200ഓളം പേരുടെ മേളവും പതിനഞ്ച് ആനകളും മിനി പൂരത്തിന്റെ ഭാഗമായി സംഘടിപ്പിക്കും. മുന്‍പ് മിനി പൂരം ഒരുക്കിയത് 1986ല്‍ മാര്‍പാപ്പ എത്തിയപ്പോഴാണ് തൃശൂരില്‍.

 

അതേസമയം ഇ​ന്ന് തൃ​ശൂ​രി​ൽ ബി​ജെ​പി സം​സ്ഥാ​ന ഭാ​ര​വാ​ഹി യോ​ഗം ന​ട​ക്കും. യോഗത്തിലെ പ്ര​ധാ​ന അ​ജ​ണ്ട . പ്ര​ധാ​ന​മ​ന്ത്രി​യു​ടെ തൃ​ശൂ​ർ സ​ന്ദ​ർ​ശ​ന​വും തെ​ര​ഞ്ഞെ​ടു​പ്പ് ഒ​രു​ക്ക​ങ്ങ​ളു​മാ​ണ്. ​സം​സ്ഥാ​ന ഭാ​ര​വാ​ഹി യോ​ഗ​൦ തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ഹോ​ട്ട​ലി​ൽ രാ​വി​ലെ 10ന് നടക്കും. ഐ.​ടി സെ​ൽ ഭാ​ര​വാ​ഹി​ക​ളു​ടെ​യും യോ​ഗ​൦ ഉ​ച്ച ക​ഴി​ഞ്ഞ് നടക്കും.

 

Leave a Reply

Your email address will not be published. Required fields are marked *