Your Image Description Your Image Description
Your Image Alt Text

 

തിരുവനന്തപുരം: വോട്ടെടുപ്പിന് ശേഷവും വടകരയിൽ വാക് പോര് കടുക്കുന്നു. മതത്തിൻറെ പേരിൽ നാടിനെ വിഭജിക്കാൻ ശ്രമിച്ച ഷാഫി ഇപ്പോൾ മോങ്ങുകയാണെന്ന് പിജയരാജൻ വിമർശിച്ചു. വടകരയിലെ ഇടത് സ്ഥാനാർത്ഥി കെ കെ ശൈലജ വർഗീയ ടീച്ചറമ്മയെന്ന് തിരിച്ചടിച്ച് രാഹുൽ മാങ്കൂട്ടത്തിലും രംഗത്തുവന്നു.

കെ കെ ശൈലജ വർഗീയ ടീച്ചറമ്മയാണെന്നാണ് രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്കിൽ കുറിച്ചത്. ഹിന്ദു ഐക്യവേദി നേതാവ് ശശികലയുടെ ചിത്രത്തിനൊപ്പം കെ കെ ശൈലജയുടെ ചിത്രവും പങ്കുവെച്ചുകൊണ്ടായിരുന്നു രാഹുലിൻറെ പോസ്റ്റ്. ശൈലജ ഏതാ ശരികല ഏതാ എന്ന് മാനസിലാകുന്നില്ലെന്നും രാഹുൽ പരിഹസിച്ചു.

‘ശശികല ടീച്ചറേതാ, ശൈലജ ടീച്ചറേതായെന്ന് മനസ്സിലാകുന്നില്ലല്ലോ….ഈ ടീച്ചറുമ്മാരുടെ ആരാധാകരെയും തരംതിരിച്ചറിയാൻ പറ്റാതായി….വർഗ്ഗീയടീച്ചറമ്മ….’ എന്നായിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്കിൽ കുറിച്ചത്.

 

Leave a Reply

Your email address will not be published. Required fields are marked *