Your Image Description Your Image Description
Your Image Alt Text

 

ലഖ്‌നൗ: ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തില്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയെങ്കിലും രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ് കനത്ത തിരിച്ചടി. ഇന്നലെ ഏഴ് വിക്കറ്റിനായിരുന്നു രാജസ്ഥാന്റെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ലഖ്‌നൗ 197 റണ്‍സ് വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. എന്നാല്‍ രാജസ്ഥാന്‍ 19 ഓവറല്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 33 പന്തില്‍ 71 റണ്‍സുമായി പുറത്താവാതെ നിന്ന സഞ്ജുവാണ് രാജസ്ഥാനെ വിജയത്തിലേക്ക് നയിച്ചത്. നാല് സിക്‌സും ഏഴ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്‌സ്. 34 പന്തില്‍ 52 റണ്‍സുമായി പുറത്താവാതെ നിന്ന ധ്രുവ് ജുറലിന്റെ ഇന്നിംഗ്‌സും എടുത്തുപറയണം. ഇരുവരും 121 റണ്‍സാണ് കൂട്ടിചേര്‍ത്തത്.

ഗംഭീര വിജയം സ്വന്തമാക്കിയെങ്കിലും സഞ്ജുവിന്റെ ചെവിക്ക് പിടിച്ചിരിക്കുയാണ് മാച്ച് റഫറി. ലഖ്നൌവിനെതിരായ മത്സത്തില്‍ കുറഞ്ഞ ഓവര്‍ റേറ്റിന് സഞ്ജുവിന് പിഴ അടയ്ക്കേണ്ടിവരും. കൃതൃ സമയത്ത് രാജസ്ഥന് 20 ഓവര്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇത് രണ്ടാം തവണയാണ് സഞ്ജുവിന് ഇത്തരത്തില്‍ സംഭവിക്കുന്നത്. അതുകൊണ്ടുതന്നെ 24 ലക്ഷം പിഴയടയ്‌ക്കേണ്ടി വരും. സഞ്ജു മാത്രമല്ല, ഇംപാക്റ്റ് പ്ലെയറടക്കം എല്ലാ താരങ്ങളും ഉത്തരവാദികളാണ്. അനുവദിച്ച സമയത്തിനും ഒരോവര്‍ കുറവായിട്ടാണ് രാജസ്ഥാന്‍ പൂര്‍ത്തിയാക്കിയത്. ഇനിയും ഇതാവര്‍ത്തിച്ചാല്‍ സഞ്ജുവിന് ഒരു മത്സരത്തില്‍ നിന്ന് വിലക്കേര്‍പ്പെടുത്തും. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തിലാണ് സഞ്ജുവിന് ഈ സീസണില്‍ ആദ്യമായി പിഴ ഈടാക്കുന്നത്.

നേരത്തെ, ഡല്‍ഹി കാപിറ്റല്‍സ് ക്യാപ്റ്റന്‍ റിഷഭ് പന്തും രണ്ട് തവണ ശിക്ഷിക്കപ്പെട്ടിരുന്നു. ഗുജറാത്തിന്റെ ശുഭ്മാന്‍ ഗില്‍, ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ക്യാപ്റ്റന്‍ റുതുരാജ് ഗെയ്കവാദ് എന്നിവരെല്ലാം പിഴയടയ്‌ക്കേണ്ടി വന്നവരാണ്.

മത്സരത്തിലേക്ക് വന്നാല്‍, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ലഖ്നൗവിന് കെ എല്‍ രാഹുല്‍ (48 പന്തില്‍ 76), ദീപക് ഹൂഡ (31 പന്തില്‍ 50) എന്നിവരുടെ ഇന്നിംഗ്സാണ് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. സന്ദീപ് ശര്‍മ രണ്ട് വിക്കറ്റ് വീഴ്ത്തി. വിജയത്തോടെ രാജസ്ഥാന്‍ ഏറെക്കുറെ പ്ലേ ഓഫ് ഉറപ്പിച്ചു. 9 മത്സരത്തില്‍ 16 പോയിന്റായി രാജസ്ഥാന്. ലഖ്നൗ ഇത്രയും മത്സരങ്ങളില്‍ നിന്ന് 10 പോയിന്റുമായി നാലാം സ്ഥാനത്ത് നില്‍ക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *