Your Image Description Your Image Description
Your Image Alt Text

 

ഡൽഹി: ഉത്തരാഖണ്ഡിലെ നൈനിറ്റാളിൽ വനത്തിൽ കാട്ടുതീ. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ നൈനിറ്റാളിലെ കുമാങ്ങ്, ഗാർവാൾ വനമേഖലകളിലെ 31 ഇടങ്ങളിലാണ് തീപിടുത്തമുണ്ടായത്. 33.34 ഹെക്ടർ വനഭൂമിയാണ് കാട്ടുതീ കാരണം കത്തി നശിച്ചത്. തീ നൈനിറ്റാളിലെ ജനവാസ മേഖലകൾക്ക് അടുത്തെത്തിയതായതോടെയാണ് വായുസേനയുടെയും സൈന്യത്തിന്റെയും സഹായം അധികൃതർ തേടിയത്. വായുസേനയുടെ നേതൃത്വത്തിൽ ഹെലികോപ്റ്റർ ഉപയോഗിച്ച് തീ അണയക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നത്. വേനൽക്കാലത്ത് ഉത്തരാഖണ്ഡിലെ വനമേഖലകളിൽ കാട്ടുതീ സാധാരണ ഉണ്ടാകാറുണ്ടെങ്കിലും സ്ഥിതി ഇത്രയും രൂക്ഷമാകുന്നത് അപൂർവമാണ്. ഇതിനിടെ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി വ്യോമനിരീക്ഷണം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *