Your Image Description Your Image Description

 

കേ​ന്ദ്ര സം​ഘം ഇന്ന് കാ​സ​ർ​കോ​ട് എത്തും. .എ​ൻ​ഡോ​സ​ൾ​ഫാ​ൻ അ​ശാ​സ്ത്രീ​യ​മാ​യ രീ​തി​യി​ൽ കു​ഴി​ച്ചു​മൂ​ടി​യെ​ന്ന പ​രാ​തിയുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര സംഘം എത്തുന്നത്. ഈ പരാതിയുടെ അടിസ്ഥാനത്തിൽ ദേ​ശീ​യ ഹ​രി​ത ട്രി​ബ്യൂ​ണ​ൽ ആണ് പരിശോധന നടത്താൻ തീരുമാനിച്ചത്.

പരാതി നൽകിയത് ക​ർ​ണാ​ട​ക ഉ​ഡു​പ്പി​യി​ലെ മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​ൻ ഡോ. ​ര​വീ​ന്ദ്ര​നാ​ഥ് ഷാ​ൻ​ഭോ​ഗ് ആണ്. വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ട്ടാ​ലും എ​ൻ​ഡോ​സ​ൾ​ഫാ​ൻ കു​ഴി​ച്ച് മൂ​ടി​യ​ത് ശാ​സ്ത്രീ​യ​മാ​യ​ല്ലാ​ത്ത​തി​നാ​ൽ ഭൂ​ഗ​ർ​ഭ ജ​ല​ത്തി​ൽ എ​ൻ​ഡോ​സ​ൾ​ഫാ​ൻ സാ​ന്നി​ധ്യം ഉ​ണ്ടാ​കു​മെ​ന്നാ​ണ് പ​രാ​തി​യി​ലെ വാ​ദം.

എ​ൻ​ഡോ​സ​ൾ​ഫാ​ൻ കാ​സ​ർ​കോ​ട് മി​ഞ്ചി​പ​ദ​വി​ലു​ള്ള ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ കി​ണ​റ്റി​ൽ കു​ഴി​ച്ചു​മൂ​ടി​യെ​ന്ന് 2013ൽ ​പ്ലാ​ന്‍റേ​ഷ​ൻ കോ​ർ​പ്പ​റേ​ഷ​ൻ മു​ൻ തൊ​ഴി​ലാ​ളി ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് പ​രാ​തി സ​മ​ർ​പ്പി​ക്കു​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *