Your Image Description Your Image Description
Your Image Alt Text

 

തൃശൂർ: വോട്ട് ചെയ്യാൻ സ്‌കൂൾ അങ്കണത്തിലെത്തിയ സ്ത്രീക്ക് ചവിട്ടുപടിയിൽനിന്നും വീണ് ഗുരുതര പരിക്ക്. വേലൂർ സ്വദേശി ജോളി (52) ക്കാണ് പരിക്കേറ്റത്. ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രാവിലെ ഭർത്താവിന് ഒപ്പം വോട്ട് ചെയ്യാൻ എത്തിയതായിരുന്നു ജോളി. ബൂത്തിലേക്കുള്ള റാമ്പിൽ കയറുന്നതിനിടയിൽ കാൽ തെന്നി മറിഞ്ഞു വീഴുകയായിരുന്നു. സ്റ്റീലിന്റെ കൈവരിയിൽ നെഞ്ചിടിച്ചാണ് താഴെ വീണത്. വീഴ്ചയിൽ അനങ്ങാൻ കഴിയാതെ ഏറെനേരം അവിടെ തന്നെ കിടന്നു. ആംബുലൻസ് സൗകര്യം ഇല്ലാത്തതുമൂലം ഏറെനേരം കഴിഞ്ഞ് എരുമപ്പെട്ടിയിൽനിന്നും ആംബുലൻസ് എത്തിയാണ് ജോളിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്.

എന്നാൽ ഇലക്ഷൻ ബൂത്തിനു സമീപം നടന്ന അപകടത്തിൽ പരുക്കേറ്റ ജോളിയെ ആശുപത്രിയിൽ എത്തിക്കാൻ തെരഞ്ഞെടുപ്പിന്റെ ചുമതല വഹിക്കുന്ന ഉദ്യോഗസഥർ ആരും തന്നെ തയാറായില്ല എന്ന പരാതി ഉയർന്നിട്ടുണ്ട്. മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ സ്‌കാനിങ്ങിലും എക്‌സ്‌റേയിലും വാരിയെല്ലിനും നട്ടെല്ലിനും സാരമായി പരുക്കുള്ളതായി കണ്ടെത്തി. അപകടത്തെ തുടർന്ന് ജോളിക്കും ഒപ്പംവന്ന രണ്ടു പേർക്കും വോട്ട് ചെയ്യാൻ സാധിച്ചില്ല.

Leave a Reply

Your email address will not be published. Required fields are marked *