Your Image Description Your Image Description

ദർശനം ലഭിക്കാതെ യഥാർത്ഥ ഭക്തൻ മടങ്ങില്ലെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ. സന്നിധാനത്ത് നടന്ന ശബരിമല അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.ഭക്തിയുടെ പേരിൽ വ്യാജ പ്രചരണം നടത്തുന്നവർ സ്വയം പിൻമാറണം. ശബരിമല ദർശനം സംബന്ധിച്ച് ചില കേന്ദ്രങ്ങളിൽ നിന്ന് മാത്രമാണ് എതിർപ്പുള്ളത്. പ്രശ്‌നം പരിഹരിച്ച ശേഷവും ചിലർ ബോധപൂർവം പ്രശ്‌നമുണ്ടാക്കാൻ ശ്രമിക്കുന്നു. ശബരിമലയിൽ വനഭൂമി വിട്ടുനൽകുന്നതിനും കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിനും നിയന്ത്രണങ്ങളുണ്ട്. മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കുന്നതിന് സാധ്യമായ എല്ലാ ഇടപെടലുകളും സർക്കാർ നടത്തുന്നുണ്ട്. വരുമാനം കൂടുന്നതിനോ കുറയുന്നതിനോ സർക്കാരിന് ആശങ്കയില്ല. ശബരിമലയിലെ സർക്കാർ ജോലികൾ വരുമാനത്തെ ആശ്രയിച്ചല്ല.

മകരവിളക്ക് ഉത്സവത്തിനായി 30ന് നട തുറക്കുമ്പോൾ തിരക്ക് നിയന്ത്രിക്കാൻ പുതിയ സംവിധാനങ്ങൾ ഏർപ്പെടുത്തും. ശബരിപീഠം മുതൽ സന്നിധാനം വരെ 36 കേന്ദ്രങ്ങളിൽ സിവിൽ ഡിഫൻസ് വളണ്ടിയർമാരുടെ സേവനം ലഭ്യമാക്കും. ദീർഘദൂര കെ.എസ്.ആർ.ടി.സി ബസുകൾ നിലയ്ക്കൽ വഴി കടന്നുപോകാതെ നേരെ പോകാനുള്ള സംവിധാനം ഏർപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *